വയനാട്ടിലെ വനഗ്രാമമായ ചേകാടിയിലെ പരമ്പരാഗത കർഷകർ ധർമ്മസങ്കടത്തിലാണ്. കാട്ടാനകൾ കൂട്ടത്തോടെ വന്ന് കൃഷി നശിപ്പിക്കുന്നു, അതുകാരണം ഉറങ്ങാനാകുന്നില്ലെന്ന് അവർ പറയുന്നു. അതിന് പുറമേയാണ് കടം വാങ്ങിയ പണം തിരികെ അടക്കാൻ പറഞ്ഞ് ബാങ്കുകളുടെ നോട്ടീസ് വരുന്നത്. വിളകൾക്ക് ആവശ്യക്കാരില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. പ്രതിസന്ധികളുടെ തീച്ചൂളയിലാണ് ചേകാടിക്കാർ.