ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ പരീക്ഷണ വിജയം നേടിയിരിക്കുകയാണ് പത്തനംതിട്ട നാറാണംമൂഴി സ്വദേശി കെ എസ് ജോസഫ്. റബ്ബറിനേക്കാൾ ആദായമുളള കൃഷിയാണെന്ന് തിരിച്ചറിഞ്ഞതിനാൽ കൂടുതൽ സ്ഥലത്ത് തൈകൾ നടുന്നതിന് തയാറെടുക്കുകയാണ് ഈ കർഷകൻ.