തൃശ്ശൂർ ചേലക്കരയിൽ പച്ചക്കറികൾ കാട്ടിൽത്തള്ളി കർഷകർ. വിളവെടുത്ത പാവലും പടവലവും ലോക്ഡൗണ്‍ കാരണം വിറ്റഴിക്കാൻ കഴിയാതെ വന്നതോടെയാണ് കർഷകരുടെ ഈ നടപടി.

നാല് ടൺ പച്ചക്കറിയാണ് കർഷകർ ഉപേക്ഷിച്ചത്. പച്ചക്കറികൾ സംഭരിക്കാൻ സൗകര്യമില്ലാത്തതും ഇവർക്ക് വെല്ലുവിളിയായി. മഴയായതിനാൽ ഉണക്കിസൂക്ഷിക്കാനും കഴിയുന്നില്ല.