കരിങ്കോഴിയിലൂടെ വരുമാനം കണ്ടെത്തി റെജു മാത്യു

കോട്ടയം കാനം പറപ്പള്ളിതാഴെ വീട്ടില്‍ റെജു മാത്യു എന്ന അമ്പതുകാരന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ്. ജോലി അവസാനിപ്പിച്ച ശേഷമാണ് റിജു മുഴുവന്‍ സമയ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലേയ്ക്ക് തിരിഞ്ഞത്. വീട്ടുമുറ്റത്ത് ഒരു ഫാം നിര്‍മ്മിക്കണമെന്നായിരുന്നു ചെറുപ്പം മുതല്‍ റെജുവിന്റെ ആഗ്രഹം. ഈ ആഗ്രഹ സഫലീകരിക്കുന്നതിനു വേണ്ടിയാണ് ഇദ്ദേഹം കഴിഞ്ഞ അഞ്ചുവര്‍ഷം മുമ്പ് കരിങ്കോഴി വളര്‍ത്തല്‍ ആരംഭിച്ചത്. മധ്യപ്രദേശിലെ ഗിരിവര്‍ഗ്ഗ മേഖലയില്‍ നിന്നും എത്തിച്ച മുപ്പത് കരിങ്കോഴികുഞ്ഞുങ്ങളുമായാണ് ആദ്യം കൃഷി തുടങ്ങിയത്. ഇപ്പോള്‍ എല്ലാമാസവും രണ്ടായിരത്തോളം കുഞ്ഞുങ്ങളെ ഫാമില്‍ നിന്നും വില്‍ക്കുന്നുണ്ട്. ഇറച്ചിയ്ക്കും മുട്ടയ്ക്കും ഔഷധഗുണമേറയുള്ള ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അതുകൊണ്ടു തന്നെ ഇവിടെ ഫാമില്‍ നിന്നും ആളുകള്‍ നേരീട്ടെത്തി വാങ്ങുകയാണ് പതിവ്. കുത്തിവെപ്പ് കഴിഞ്ഞ ഒന്നര മാസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 165 രൂപയാണ് വില. 40 രൂപ നിരക്കില്‍ മുട്ടകളും വില്‍ക്കുന്നുണ്ട്. പ്രതിമാസം അന്‍പതിനായിരത്തോളം രൂപ കരിങ്കോഴി വളര്‍ത്തലിലൂടെ റെജു സമ്പാദിക്കുന്നുണ്ട്. ഭാര്യ നീനയും മക്കളായ റീനയും അലീനയും അടക്കുന്ന കുടുംബത്തിന്റെ ഉറച്ച പിന്തുണയാണ് റെജുവിന്റെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നത്. ഫോണ്‍: 9400285366  റെജു മാത്യു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.