50 വര്‍ഷത്തോളം പ്രവാസജീവിതം നയിച്ച ശേഷം ഇന്ന് നാട്ടില്‍ കോട്ടയത്ത് ജൈവ കൃഷിക്കായി ഒരു ഫാം നടത്തുകയാണ് അന്നമ്മ. സ്വിസ് ജേര്‍ണലിസ്റ്റായ ഭര്‍ത്താവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചതോടെയാണ് കേരളത്തില്‍  മാരക രോഗങ്ങള്‍ കൂടി വരുന്നുണ്ട് എന്നും അതിനു കാരണം ജീവിത ശൈലിയാണെന്നും അന്നമ്മ ചിന്തിച്ചത്. തുടര്‍ന്ന് അന്നമ്മ നാട്ടിലെത്തി ജൈവകൃഷി തുടങ്ങുകയായിരുന്നു.