കോഴിക്കോട് കാരശ്ശേരിയിലെ പൊയിലില്‍ അബ്ദുവിന്റെ വീട്ടില്‍ 150 ഇനം മാവുകളാണ് ഉള്ളത്. ഇവയില്‍ 50 എണ്ണവും ഇത്തവണ കായ്ച്ചു. ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമുള്ള മാവുകൾ അബ്ദുവിന്റെ വീട്ടിലുണ്ട്.

മാവുകളേപ്പറ്റിയുള്ള ​ഗവേഷണമാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വർഷവും വിളവെടുത്തതിന് ശേഷം മാവ് വെട്ടി വൃത്തിയാക്കുകയാണെങ്കിൽ അടുത്ത വർഷവും നല്ല വിളവ് ലഭിക്കുമെന്നും അബ്ദു പറഞ്ഞു.

കർഷകർക്കും വിദ്യാർത്ഥികൾക്കും ക്ലാസെടുത്ത് നൽകാറുമുണ്ട് അബ്ദു പൊയിലിൽ.