ഭിത്തികള്‍ക്ക് ഇടയില്‍ 31 സെന്റീമീറ്റര്‍ വീതിയുള്ള വഴി. ജര്‍മനിയിലെ ഒരു തെരുവിന്റെ അളവാണിത്. 18-ാം നൂറ്റാണ്ടിലെ ഈ നിര്‍മിതി, ലോകത്തിലെ ഏറ്റവും ഇടുങ്ങിയ തെരുവായി 2006-ലാണ് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്. ജര്‍മനിയിലെ റൊയിറ്റ്‌ലിങ്കനില്‍ സ്ഥിതി ചെയ്യുന്ന, കഷ്ടിച്ച് നടക്കാന്‍ പാകത്തിലുള്ള ഈ തെരുവിന്റെ പേര് സ്‌പൊയെര്‍ഹോഫ്സ്റ്റാസെ (Spreuerhofstraße) എന്നാണ്.

Spreuerhofstraße

 

1727-ല്‍ നിര്‍മിച്ച തെരുവിന്റെ ഏറ്റവും വീതി കുറഞ്ഞ  ഭാഗത്ത് 31 സെന്റീമീറ്ററും ഏറ്റവും വീതി കൂടിയ ഭാഗത്ത് 50 സെന്റീമീറ്ററുമാണ് അളവ്. പ്രദേശത്തുണ്ടായിരുന്ന വലിയൊരു നഗരം അഗ്നിബാധയില്‍ നശിച്ചപ്പോള്‍ അവശേഷിച്ച തെരുവിന്റെ ഭാഗം അതേപടി നിലനിര്‍ത്തുകയായിരുന്നു.