കൊളംബോ: റിസോര്‍ട്ടുകള്‍ പലവിധത്തിലുണ്ട്. കാട്ടിലും മേട്ടിലും മരത്തിന്റെ മുകളിലെല്ലാം വരെ റിസോര്‍ട്ട് പണിതുയര്‍ത്തി സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ രാജ്യങ്ങള്‍. എന്നാല്‍ ഒഴുകുന്ന റിസോര്‍ട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു റിസോര്‍ട്ട് സഞ്ചാരികള്‍ക്ക് വേണ്ടി ഒരുക്കുകയാണ് ശ്രീലങ്ക.

ശ്രീലങ്കയിലെ കാട്ടനയിലുള്ള ബോലാഗള ഫ്‌ലോട്ടിങ് അഗ്രോ ടൂറിസം റിസോര്‍ട്ടാണ് പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. കബാനകളായാണ് ഇവിടെ റിസോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. ഒപ്പം റസ്റ്റോറന്റും അണ്ടര്‍വാട്ടര്‍ ജിമ്മും നീന്തല്‍ക്കുളവുമെല്ലാമുണ്ട്. 

ലോകപ്രശസ്ത ടൂറിസ്റ്റ് ഡസ്റ്റിനേഷനായ നിഗോംബോയ്ക്ക് അടുത്തായാണ് ഈ ഫ്‌ലോട്ടിങ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയിലെ ആദ്യ ഫ്‌ലോട്ടിങ് റിസോര്‍ട്ടാണിത്. 

വാട്ടര്‍ സ്‌പോര്‍ട്‌സ്, ജോഗിങ്, സൈക്കിള്‍ സവാരി, ടെന്നീസ് കോര്‍ട്ട്, ഫിഷിങ് തുടങ്ങിയ സംവിധാനങ്ങളെല്ലാം റിസോര്‍ട്ടിലുണ്ട്. മൂന്ന് സ്യൂട്ട് റൂമുകളും മൂന്ന് ജി.പി.എസ് മൂവബിള്‍ റൂമുകളും 27 ഡീലക്‌സ് റൂമുകളുമാണ് നിലവില്‍ റിസോര്‍ട്ടിലുള്ളത്. 

Content Highlights: Sri Lanka all set to get its first-ever floating agro tourism resort