ദുബായ്: ലോകത്തിലെ ആദ്യ ഖുർആൻ പാർക്കിൽ സന്ദർശകരുടെ തിരക്കേറുകയാണ്. ഏപ്രിലിൽ പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ പാർക്കിലെത്തിയത് 10 ലക്ഷം സന്ദർശകരെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
സഹിഷ്ണുതാവർഷത്തോട് അനുബന്ധിച്ച് യു.എ.ഇ. ഭരണാധികാരികളുടെ നിർദേശങ്ങൾക്കനുസൃതമായാണ് ഖുർആൻ പാർക്ക് തുറന്നത്. ദുബായ് മുനിസിപ്പാലിറ്റിയുടെ മികച്ച സംരംഭങ്ങളിലൊന്നാണ് ഖുർആൻ പാർക്ക് എന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
ഖുർആനിൽ പരാമർശിക്കുന്ന വിവിധതരം പഴങ്ങളും പച്ചക്കറികളുമാണ് പാർക്കിനെ വ്യത്യസ്തമാക്കുന്നത്. 12 വ്യത്യസ്തതോട്ടങ്ങൾ ഒരു പാർക്കിൽ ഒന്നിച്ചു കാണാമെന്നതാണ് ഖുർആൻ പാർക്കിനെ മറ്റ് പാർക്കുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്.
വാഴ, ഒലീവ്, മാതളം തുടങ്ങി 51-ലേറെ സസ്യങ്ങൾ പാർക്കിലുണ്ട്. 12 ഉദ്യാനങ്ങളുണ്ട്. അത്യാധുനിക രീതികളും അതോടൊപ്പം പുരാതനകാല ഓർമകളുണർത്തുന്ന പാറക്കെട്ടുകളിൽ തീർത്ത ഗുഹകൾ തുടങ്ങിയവയും പാർക്കിലുണ്ട്.
മൂന്നുഘട്ടങ്ങളായാണ് പാർക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. ദുബായ് അൽ കവനീജിൽ 64 ഹെക്ടറിലാണ് പാർക്ക്. പ്രവേശനം സൗജന്യമാണ്.
Content Highlights: Qur Aan Park in Dubai, Dubai Municipality, Mathrubhumi Yathra