വാഷിങ്ടൺ:മൊഡേണയുടെ കോവിഡ് 19 പ്രതിരോധ വാക്സിന് യുഎസ് അംഗീകാരം നൽകിയതായി യുസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഇത് സംബന്ധിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇതുവരെ പരസ്യ പ്രഖ്യാപനം നടത്തിയിട്ടില്ല.

വാക്സിന്റെ അടിയന്തര ഉപയോഗത്തിന് എഫ്.ഡി.എ. അനുമതി നൽകിയിട്ടില്ലെന്ന് ബ്ലൂംസ്ബെർഗിലുളള ഒരു റിപ്പോർട്ടർ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ മൊഡേണയും എഫ്.ഡി.എ.യും വിസമ്മതിച്ചു.

മൊഡേണ വാക്സിന് അനുമതി നൽകിയെന്നും ഉടൻ വിതരണം ആരംഭിക്കുമെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്.

Content Highlights:Moderna vaccine overwhelmingly approved Distribution to start immediately tweets trump