ജറുസലേം: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ഇസ്രയേല്‍. രാജ്യത്ത് അംഗീകരിക്കപ്പെട്ട വാക്‌സിനുകളില്‍ ഏതെങ്കിലും സ്വീകരിച്ചവര്‍ക്ക് നവംബര്‍ 1 മുതലാണ് പ്രവേശനം.

കോവിഡ് മുക്തി നേടിയ ശേഷം ഡബ്ല്യ.എച്ച്.ഒ അംഗീകരിച്ച ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അനുമതി നല്‍കും. എന്നാല്‍ റെഡ് ലിസ്റ്റ് പട്ടികയിലുള്ള രാജ്യങ്ങില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. 

ജൂതന്‍മാരുടെ ആരാധനാകേന്ദ്രമായ മൗണ്ട് സിയോണ്‍,സംസ്‌കാരം, ചരിത്രം, പൗരാണികതയും ഇടകലര്‍ന്ന അറബ് നഗരമായ നസ്രേത്ത്, യേശു ക്രിസ്തുവിന്റെ ജന്മസ്ഥലമെന്ന വിശ്വസിക്കപ്പെടുന്ന ബത്‌ലഹേം തുടങ്ങിയവയാണ് പ്രധാന ടൂറിസം കേന്ദ്രങ്ങള്‍.

Content Highlights: israel to welcome vaccinated tourist from next month