പ്പാനിലെ ഏറെ പഴക്കമുള്ള പരമ്പരാഗത സ്‌കീ റിസോര്‍ട്ടുകളിലൊന്നാണ് സാവോയിലേത്. നവംബര്‍ മുതലേ സാവോഗ്രാമത്തിനു ചുറ്റുമുള്ള മലനിരകളില്‍ സീസണിന്റെ വരവറിയിച്ചുകൊണ്ട് മഞ്ഞുമേഘങ്ങള്‍ പൊടിമഞ്ഞു വാരിവിതറാന്‍ തുടങ്ങും. മുപ്പതിലധികം ഹെക്ടര്‍ സ്ഥലത്തു പരന്നുകിടക്കുന്ന ഒന്നാണ് ഈ റിസോര്‍ട്ട്. എല്ലാത്തരം സ്‌കീയര്‍മാര്‍ക്കും പറ്റുന്ന ചെരിവുകള്‍ അവിടെയുണ്ട്. ജപ്പാനിലെ ഓരോ സ്‌കീ റിസോര്‍ട്ടും ഒന്നിനൊന്നു വ്യത്യസ്തമാണ്. അവിടെയെത്തുന്ന ഹിമസഞ്ചാരികള്‍ക്കുവേണ്ടി ഓരോ റിസോര്‍ട്ടും പ്രത്യേകമായെന്തെങ്കിലും ഒന്ന് സൂക്ഷിച്ചു വച്ചിട്ടുണ്ടാ വും. 

മലമുടിമുതല്‍ താഴ്‌വാരം വരെ 10 കിലോമീറ്റര്‍ ദൂരമുള്ള ജുഹിയോ കോഴ്‌സ് ആണ് സ്‌കീയര്‍മാര്‍ക്കുവേണ്ടി ഈ റിസോര്‍ട്ട് ഒരുക്കിവെച്ചിട്ടുള്ളത്. മഞ്ഞില്‍   സ്വാഭാവികമായി രൂപപ്പെട്ട ഭീമാകാരങ്ങളായ രൂപങ്ങളെയാണ് (Snow Monsters) ജപ്പാനീസ് ഭാഷയില്‍ ജുഹിയോ എന്നു വിളിക്കുന്നത്. 

ഇവയ്ക്കിടയിലൂടെ സ്‌കീയിങ് നടത്താനുള്ള സൗകര്യമാണ് സാവോയുടെ വിജയരഹസ്യം. സ്‌നോബോര്‍ഡിങ് എന്ന ഹിമസഞ്ചാരവും സ്‌കീയിങ്ങും പഠിപ്പിക്കുന്ന ചില സ്‌കൂളുകള്‍ ഇവിടെയുണ്ട്. ഇംഗ്ലീഷും ചൈനീസും കൊറിയന്‍ ഭാഷയുമറിയുന്ന ഗൈഡുകളുടെ സേവനവും ഇവിടെ കിട്ടും. സാവോ മലനിരകളില്‍നിന്നുവരുന്ന ചുടുനീരുറവകള്‍ ഈ റിസോര്‍ട്ടിന്റെ ആകര്‍ഷകത്വം കൂട്ടുന്നു. 

ഗന്ധകസാന്നിധ്യമുള്ള ഈ ചുടുനീരുറവകളെ ഒണ്‍സന്‍ എന്നാണു ജപ്പാന്‍കാര്‍ വിളിക്കുന്നത്. മഞ്ഞുകാലത്ത് ഇവയിലെ ഉഷ്ണജലം കുഴലുകളിലൂടെ കൊണ്ടുവന്ന് റോഡുകളിലെ മഞ്ഞുരുക്കി ഗതാഗതം സുഗമമാക്കുന്നു. എന്നാല്‍ എല്ലാ റോഡുകളിലും ഈ സംവിധാനം സ്ഥാപിച്ചിട്ടില്ല. ഈ ഉറവകളില്‍നിന്നുള്ള വെള്ളമുപയോഗിച്ച് മിക്ക ഹോട്ടലുകാരും അവരവരുടെ പൂളുകള്‍ നിര്‍മിച്ചിട്ടുണ്ട്. 

ആഴം കുറവുള്ള ഇവ നീന്താവുന്നവയല്ല, ചൂടുവെള്ളത്തില്‍ സുഖമായി ഇരിക്കാനുള്ളതാണ്. ആഭരണങ്ങളോ വസ്ത്രങ്ങളോ ഇവയില്‍ അനുവദനീയമല്ല. വെള്ളത്തിലിറങ്ങുന്നതിന് മുന്നോടിയായി ശരീരശുദ്ധി വരുത്തണം. നഗ്‌നരായിവേണം ഇവയിലിറങ്ങുവാന്‍. ഭാഗ്യവശാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ പൂളുകളുണ്ട്.

4

ജുഹിയോകളെത്തേടി

അടുത്ത ദിവസം ഞാനും ഭദ്രയും ഹിമഭീമന്മാരെ കാണാന്‍ പുറപ്പെട്ടു. ജുഹിയോ സാഞ്ചോ സ്റ്റേഷനിലേക്കാണു പോകേണ്ടത്. സാവോ മലയുടെ മുകളിലാണ് ജുഹിയോ സ്റ്റേഷന്‍. കേബിള്‍ കാറിലാണ് മലമുകളിലേക്കു പോവുക. ഒരു കിലോമീറ്റര്‍ ദൂരമുണ്ട് കേബിള്‍കാര്‍ സ്റ്റേഷനിലേക്ക്. ഞങ്ങള്‍ അങ്ങോട്ടു നടന്നു. വഴിയില്‍ മഞ്ഞുനീക്കുന്ന യന്ത്രങ്ങള്‍ മുരളുന്നു. മഞ്ഞുനീക്കാനുള്ള ജോലിക്കാര്‍ കാലത്ത് ആറുമണിക്കുമുന്‍പേ കടുത്ത തണുപ്പിനെയും അവഗണിച്ച് തുടങ്ങിയ ജോലിയാണ്. അവിടെയെത്തിയപ്പോഴേക്കും നീണ്ട വരിതന്നെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. സ്‌കീയിങ് കിറ്റുമായി ആളുകള്‍ വരിനില്‍ക്കുകയാണ്. സ്‌കീയിങ്ങിനില്ലാത്തവര്‍ക്ക് പ്രത്യേകപരിഗണനയുണ്ട്. 

അതുകൊണ്ടു ഞങ്ങള്‍ക്ക് വേഗം അകത്തു കയറാനായി.മലമുകളിലേക്കുള്ള റോപ്പ് വേക്കു രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടം ചെന്നുചേരുന്നത് 1334 മീറ്റര്‍ ഉയരത്തിലുള്ള ജുഹിയോ കോഗന്‍ സ്റ്റേഷനിലാണ്. അവിടെനിന്നാണ് 1600 മീറ്റര്‍  ഉയരമുള്ള ജുഹിയോ സാഞ്ചോവിലേക്കു പോവുക. കാര്‍നീങ്ങി  ത്തുടങ്ങി. പുറത്തു നല്ല തെളിഞ്ഞ കാലാവസ്ഥ. ആയിരം മീറ്റര്‍ പിന്നിട്ടപ്പോഴേക്കും ഹിമഭീമന്മാരെ കാണാന്‍ തുടങ്ങി. അല്പം ചെന്നപ്പോഴേക്കും അവയുടെ മുകളില്‍ക്കൂടിയായി ഞങ്ങളുടെ യാത്ര. അവ വെളുത്ത ഉറച്ച തറയില്‍നിന്ന് ഉയര്‍ന്നുവരുമ്പോലെ തോന്നിപ്പിച്ചു. 

യാമഗത്തയ്ക്കും മിയാഗിക്കുമിടയിലുള്ള പര്‍വതപ്രദേശങ്ങളില്‍മാത്രമാണ് ഈ ഹിമഭീമന്മാരെ കാണുക. അതിനൊരു കാരണമുണ്ട്. ഒരു പ്രത്യേക കാലാവസ്ഥയിലേ ഇവയുണ്ടാവൂ. അതിന് സൈബീരിയയില്‍നിന്നുള്ള മഞ്ഞുമേഘങ്ങള്‍ ഘനീഭവിച്ച ജലകണങ്ങളുമായി വന്ന് ഇവിടങ്ങളിലുള്ള അമോറിഫിര്‍മരങ്ങളില്‍ വര്‍ഷിക്കണം. ഇതു ദിവസങ്ങളോളം തുടരുമ്പോഴാണ് ഭീമരൂപികളുണ്ടാവുക. ഇങ്ങനെയുള്ള ആയിരക്കണക്കിനു ഹിമഭീമന്മാരെയാണ് സാവോയുടെ ചെരിവുകളില്‍ കാണുക.

78ആരെയും അമ്പരപ്പിക്കാന്‍പോന്നതാണ് ഇവയുടെ കാഴ്ച. മലമുടിയില്‍ ബോധിസത്ത്വന്റെ ഒരു ക്ഷേത്രമുണ്ട്. സഞ്ചാരികളും സ്‌കീയര്‍മാരും അവിടെ പ്രാര്‍ഥിക്കുന്നു. സഞ്ചാരികളുടെയും കൊച്ചു കുഞ്ഞുങ്ങളുടെയും രക്ഷാദേവതയത്രേ ഈ ബോധിസത്ത്വന്‍. കൊടുംതണുപ്പില്‍ ചെവിയടപ്പിക്കുന്ന സൈബീരിയന്‍ കാറ്റില്‍ നില്‍ക്കുമ്പോള്‍ ഒരു രക്ഷാദേവതയുണ്ടാവുന്നത് നല്ലതാണെന്നു ആര്‍ക്കും തോന്നും.

അടുത്തദിവസം മലമുടിയിലേക്കു പോവാനുള്ള പ്രേരണയെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കായില്ല. എന്നാല്‍ കാലാവസ്ഥ കടുത്തതായിരുന്നു. ശക്തിയേറിയ കാറ്റും മഞ്ഞുവീഴ്ചയും. മൈനസ് 17 ഡിഗ്രിയായിരുന്നു പുറത്തെ താപനില. ദൂരക്കാഴ്ചയും പരിതാപകരം. മഞ്ഞുവന്നു മുഖത്തടിച്ചുകൊണ്ടിരുന്നു. ഒരു നിമിഷംപോലും സാഞ്ചോ കേബിള്‍കാര്‍‌സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥ. ഞങ്ങള്‍ അവിടെ സജ്ജീകരിച്ചിട്ടുള്ള ഹോട്ടലിലെ ചൂടില്‍ രക്ഷതേടി. മൂന്നുവശവും ചില്ലുകൊണ്ടു മറച്ച ഇവിടെയിരുന്നു സന്ദര്‍ശകര്‍ക്ക് ഭക്ഷണം കഴിച്ചുകൊണ്ട് പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാം. കാലാവസ്ഥ ശരിയല്ലാത്തതുകൊണ്ട് അവിടെ ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഞങ്ങള്‍ മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഒരു കപ്പ് ഫില്‍റ്റര്‍ കാപ്പിയുമായി അവിടെയിരുന്നു. രുചികരമായ ആ ചുടുകാപ്പി നുണച്ചിറക്കുമ്പോള്‍ ചെന്നൈയിലാണെന്നു തോന്നിപ്പോയി!

6

കാലാവസ്ഥ ഒന്നു മെച്ചപ്പെടാന്‍ ഞങ്ങള്‍ അല്‍പനേരംകൂടി കാത്തിരുന്നു. ഒരു രക്ഷയുമില്ലെന്നു വന്നപ്പോള്‍ ഞങ്ങള്‍ താഴെ ജുഹിയോ കോജന്‍ സ്റ്റേഷനിലേക്കു തിരിച്ചു. ഇവിടത്തെ കാലാവസ്ഥ മുകളിലത്തേക്കാള്‍ ഭേദമായിത്തോന്നി. ഏതാനും സഞ്ചാരികള്‍കൂടിയുണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തില്‍. കാലാവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് മുകളില്‍നിന്ന് തെന്നിയിറങ്ങുന്ന സാഹസികളായ സ്‌കീയര്‍മാരെ ഇടയ്ക്കു വഴിയില്‍ കാണാം. ഇവര്‍ കുതിച്ചുവരുന്ന വഴിയിലൂടെ ശ്രദ്ധിച്ചുനടന്നില്ലെങ്കില്‍ അപകടമാണ്. ചെരുവുകളിലെ മഞ്ഞിന്റെ ആഴമാവട്ടെ പ്രവചനാതീതവും.

ഇതു മഞ്ഞിന്റെയും മഞ്ഞുഭീമന്മാരുടെയും കാടാണ്, അവരുടെ മാത്രം. ഈ ഭാഗത്തും ചില ഭീമരൂപികളുണ്ട്. അവയ്ക്ക് മുകളില്‍ കണ്ടവയുടെ അത്ര വണ്ണമില്ല. വഴിക്ക് നാലുതലയുള്ള ഒന്നിനെ കണ്ടപ്പോള്‍ ബ്രഹ്മാവിന്റെ രൂപംപോലെ തോന്നി. ഇതു ബ്രഹ്മാവാണെന്നു പറഞ്ഞ് ഭദ്ര ഉറക്കെ പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഭാഗ്യത്തിന് ആരും കേട്ടില്ലെന്നു തോന്നുന്നു. ഇനി കേട്ടാല്‍ത്തന്നെ ഒന്നും മനസ്സിലാവില്ലല്ലോ. ജുഹിയോ കോഗന്റെ സമീപം ഒരു ഹോട്ടലും സ്‌കീയിങ് സ്‌കൂളുമുണ്ട്. വൈകുന്നേരത്തോടെ ഞങ്ങള്‍ ഹോട്ടലിന്റെ ചൂടിലേക്കു തിരിച്ചെത്തി.

7

സാവോയില്‍ ഞങ്ങള്‍ക്കിനി ഒരു രാത്രികൂടി ബാക്കിയുണ്ട്. പ്രഭാതഭക്ഷണംകൂടി ഉള്‍പ്പെട്ടതാണ് ഹോട്ടലിലെ പാക്കേജ്. എപ്പോഴാണ് പ്രഭാതഭക്ഷണ ത്തിനെത്തുകയെന്ന് ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ത്തന്നെ സന്ദര്‍ശകര്‍ അറിയിക്കണം. ഭക്ഷണവേളയില്‍ സ്വകാര്യത നിലനിര്‍ത്താന്‍വേണ്ടി ഓരോ കുടുംബത്തിനും പ്രത്യേകമായി മേശ ക്രമീകരിക്കും. ഇവിടെ ഒന്നിലധികം കുടുംബങ്ങള്‍ ഒരു മേശ പങ്കിടാറില്ല. 

ഒറ്റയ്‌ക്കെത്തുന്നവര്‍ക്ക് സമാനമനസ്‌കരായവരോടൊത്ത് മേശ പങ്കിടാന്‍ വിരോധമില്ല. കൃത്യസമയത്ത് ഇന്റര്‍കോം അതിഥികളെ ഭക്ഷണത്തിനു സമയമായെന്നറിയിക്കും. ബ്രഡ്ഡ്, ബണ്ണ്, പഴച്ചാറുകള്‍, ചായ, കാപ്പി, ധാരാളം സലാഡുകള്‍, ജാം, വെണ്ണ, സോസ്, പാല്‍, പഞ്ചസാര തുടങ്ങിയവയെല്ലാമടങ്ങിയ തായിരുന്നു എന്റെയും ഭദ്രയുടെയും പ്രഭാതഭക്ഷണം. ബ്രഡ്ഡ് ടോസ്റ്റര്‍ വേണമെങ്കില്‍ മേശപ്പുറത്തുണ്ടാവും. ബ്രഡ്ഡ്  ടീ മുറിയിലെത്തിച്ചു തരുന്നതിനു പക്ഷേ, പ്രത്യേകം ചാര്‍ജുണ്ട്. 

78

സസ്യാഹാരമേ പറ്റൂ എന്നതുകൊണ്ടു സെമി കുക്ക്ഡ് ഭക്ഷണങ്ങളും കക്ര പോലുള്ള ഉണക്കറൊട്ടിയും ചോക്കലേറ്റുകളും ഉണക്കിയ പഴങ്ങളും ബിസ്‌കറ്റുകളും ഉച്ചഭക്ഷണത്തിനും രാത്രിഭക്ഷണത്തിനുമൊക്കെയായി ഞങ്ങള്‍ കരുതിയിരുന്നു.

പിറ്റേദിവസം കാലത്ത് ഹോട്ടലിന്റെ പരിസരമൊന്നു ചുറ്റിക്കാണാമെന്നു ഞങ്ങള്‍ തീരുമാനിച്ചു. ഹോട്ടലില്‍നിന്നു വാരകളകലെ ഒട്ടും വെയില്‍ തട്ടാത്ത ഒരിടമുണ്ടായിരുന്നു. അവിടെ കുറച്ചധികം മഞ്ഞു കൂടിക്കിടക്കുന്നതുകണ്ടു. ഹോട്ടലിനു മുന്നിലൂടെയുള്ള റോഡു ചെന്നെത്തുന്നത് ഒരു സ്‌കൂളിനു മുന്നിലാണ്. പ്രാദേശിക ഭരണകൂടമാണ് അതിന്റെ നടത്തിപ്പുകാര്‍. ഒരു പതിനൊന്നുമണി സമയത്ത് ഞങ്ങള്‍ സ്‌കൂള്‍വളപ്പിലെത്തിയപ്പോള്‍ അവിടം വിജനമായിരുന്നു. തൊട്ടപ്പുറത്ത് പണിതീരാത്ത ഒരു കെട്ടിടം. തണുപ്പുകാലമായതുകൊണ്ടായിരിക്കാം പണി നിര്‍ത്തിവെച്ചിരിക്കുകയാണ്. 

90

പരിസരത്ത് ഒന്നു രണ്ടു ഹോട്ടല്‍ കെട്ടിടങ്ങളല്ലാതെ മറ്റൊന്നുമില്ല. തിരിച്ചു നടക്കുമ്പോള്‍ കുറച്ചു കുട്ടികള്‍ സ്‌കൂളിന്റെ ഭാഗത്തേക്കു പോകുന്നതു കണ്ടു. മഞ്ഞുവീഴ്ച ആസ്വദിച്ചുകൊണ്ട് നടക്കുകയാണവര്‍. നമ്മുടെ നാട്ടിലെപ്പോലെയല്ല, വളരെ കുറച്ചു കുട്ടികള്‍ക്കുവേണ്ടിയാണെങ്കിലും ജപ്പാന്‍കാര്‍ സ്‌കൂള്‍ നടത്തും.

yathra