ഹോണലൂലു: ഹവായിയന്‍ ട്രിപ്പ് സ്വപ്‌നം കണ്ടിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇവേളയ്ക്ക് ശേഷം സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ് ഹവായി. നവംബര്‍ 1 മുതലായിരിക്കും സഞ്ചാരികള്‍ക്ക് പ്രവേശനം. 

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും അനുമതി ലഭിക്കുക. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 

കേസുകള്‍ കുറയുന്ന സാഹചര്യം സാമ്പത്തികമായ തിരിച്ചുവരവിനുതകുന്ന സമയമാണെന്ന് സംസ്ഥാന ഗവര്‍ണര്‍ ഡേവിഡ് ഈഗ് ട്വീറ്റ് ചെയ്തു.മുമ്പ് ഹവായി 'സേഫ് ട്രാവല്‍സ്' എന്നൊരു പദ്ധതി  നടപ്പാക്കിയിരുന്നു. 

പദ്ധതിപ്രകാരം വാക്‌സിന്‍ സ്വീകരിച്ച രേഖയോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയിരുന്നു. ആഭ്യന്തര സന്ദര്‍ശകര്‍ക്കായിരുന്നു ഇളവ്. എന്നാല്‍ പദ്ധതി അവസാനിപ്പിച്ചതായി ഔദ്യോഗികമായ അറിയിപ്പുകളൊന്നും വന്നിട്ടില്ല.

Content Highlights: hawaii to let tourist from november 1