ണുപ്പുകാലം തുടങ്ങിയതോടെ സന്ദര്‍ശക ശ്രദ്ധയാകര്‍ഷിക്കുകയാണ് അല്‍ വത്ബ ഫോസില്‍ ഡ്യൂണ്‍സ്. മരുഭൂമിയുടെ കാഴ്ചകള്‍ക്കപ്പുറം പ്രകൃതിയൊരുക്കിയ വേറിട്ട കലാസൃഷ്ടിയാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്. ചെറുതും വലുതുമായ ഒട്ടേറെ മണല്‍ ശില്പങ്ങളാണ് ഇത്.

കാറ്റും മഴയും വെയിലുമേറ്റ് മരുഭൂമിയിലെ മണല്‍ കാലക്രമേണ ശിലാപാളികള്‍പോലെ ഉറച്ച് രൂപപ്പെടുന്നതാണ് ഫോസില്‍ ഡ്യൂണ്‍സ്. പലതരത്തിലുള്ള രൂപങ്ങളില്‍ നേരിയ നിറവ്യത്യാസങ്ങളിലുള്ള ഇവയുടെ കാഴ്ച വ്യത്യസ്തമാണ്. ശിലാപാളികള്‍പോലെ തോന്നിക്കുമെങ്കിലും അത്രതന്നെ ഉറപ്പ് ഇതിനുണ്ടാവില്ല. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്നവര്‍ മണല്‍ ഫോസിലുകള്‍ക്ക് മുകളില്‍ കയറരുതെന്നും അവ അടര്‍ത്തിനോക്കരുതെന്നും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്.

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയം. അബുദാബിയില്‍ അസ്തമയം ആസ്വദിക്കാന്‍ പറ്റിയ മികച്ച ഇടങ്ങളിലൊന്നാണിത്. അബുദാബി നഗരത്തില്‍നിന്നും 45 മിനിറ്റ് യാത്ര ചെയ്താല്‍ ഇവിടെയെത്താം. പ്രവേശനം സൗജന്യം.

Content Highlights: Fossil Rock, Fossil Dunes, Al Wathba, Abu Dhabi Travel