1. വേഗമേറിയ ചലനങ്ങള്‍ പകര്‍ത്താന്‍ ഉയര്‍ന്ന ഷട്ടര്‍ സ്പീഡ് തിരഞ്ഞെടുക്കുക. ക്യാമറ ഷട്ടര്‍ പ്രയോറിറ്റി (TV) മോഡില്‍ ക്രമീകരിക്കുക. ചിത്രങ്ങള്‍ക്ക് പ്രത്യേക ഇഫക്ട് നല്‍കാന്‍ താഴ്ന്ന ഷട്ടര്‍ സ്പീഡ് ഫോട്ടോഗ്രഫിയുമാകാം.

2. വെളിച്ചത്തിന്റെ ക്രമീകരണത്തിന് സ്‌പോട്ട് മീറ്ററിങ് തിരഞ്ഞെടുക്കുക.

3. പക്ഷികളുടെ കണ്ണില്‍ പതിയുന്ന വെളിച്ചം (Catch Light) ഒപ്പിയെടുക്കത്തക്ക വിധം കഴിയുന്നതും കണ്ണിലേക്ക് ഫോക്കസ് ക്രമീകരിച്ച് ഐലെവല്‍ ചിത്രങ്ങളെടുക്കുക.

4. ആകാശം പശ്ചാത്തലമാക്കി വെളുത്ത പക്ഷികളെ പകര്‍ത്തുമ്പോള്‍ ആകാശനീലിമ നിലനിര്‍ത്താന്‍ അണ്ടര്‍ എക്‌സ്‌പോഷര്‍ ആയി ഷൂട്ട് ചെയ്യുക.

5. പ്രധാന മുഹൂര്‍ത്തങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ക്യാമറ ഫോക്കസ് ട്രാക്കിങ് മോഡില്‍ ക്രമീകരിച്ച് തുടര്‍ച്ചയായ ഹൈസ്പീഡ് മോഡില്‍ ചിത്രങ്ങള്‍ പകര്‍ത്താം.

6. നന്നേ പ്രഭാതത്തിലും അസ്തമയപ്രഭയിലുമുള്ള ചിത്രങ്ങള്‍ക്ക് സജീവതയും ഭംഗിയും കൂടും. വെളിച്ചത്തിനഭിമുഖമായി ക്യാമറ ക്രമീകരിച്ചുള്ള ബാക്ക്‌ലൈറ്റ് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുക.

7. ചിത്രീകരിക്കുന്ന പക്ഷിയെ ഒരുതരത്തിലും ശല്യപ്പെടുത്താതെ ചിത്രങ്ങളെടുക്കുക.

8. പക്ഷികളുടെ കൂടൊരുക്കങ്ങളില്‍ അവയെ ശല്യപ്പെടുത്താതെ ചിത്രങ്ങള്‍ പകര്‍ത്തുക.

9. 300 എം.എം, 400 എം.എം ലെന്‍സുകള്‍ അഭികാമ്യം.

(അവലംബം: മാതൃഭൂമി യാത്ര, 2019 സെപ്റ്റംബര്‍ ലക്കം)

Content Highlights: View Point Tips, Photographing Birds, Wildlife Photography, Travel Tips