- മികച്ച ക്വാളിറ്റിയിലുള്ള ക്യാമറ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുക. എഡിറ്റിങ്ങും ആകര്‍ഷണീയമാവണം.

- ആഴ്ചയില്‍ മൂന്ന് വീഡിയോ എങ്കിലും അപ്ലോഡ് ചെയ്യുക

- ഓരോ വീഡിയോയും വ്യത്യസ്തമാക്കാന്‍ ശ്രദ്ധിക്കുക

- ചിത്രീകരിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

- സ്ഥലത്തെക്കുറിച്ച് ലളിതമായ ഭാഷയിലൂടെ ആശയവിനിമയം നടത്തുക.

- ചിത്രീകരിക്കുന്ന സ്ഥലത്ത് എത്താനുള്ള മാര്‍ഗങ്ങള്‍, അവിടത്തെ പ്രത്യേകതകള്‍, സാമൂഹിക സാഹചര്യങ്ങള്‍, ഭക്ഷണം എന്നിവ വീഡിയോയില്‍ ഉണ്ടായിരിക്കണം

- വ്‌ലോഗര്‍ സ്വന്തം വ്യക്തിത്വം മാത്രം വീഡിയോയില്‍ കാണിക്കുക. അഭിനയിക്കാന്‍ പാടുള്ളതല്ല.

കടപ്പാട്: വ്‌ലോഗര്‍ ഷെറിന്‍ പോള്‍

Content Highlights: Vlogging, How to do a travel volg, Travel Tips, Vlogging Tips