പക്ഷികളെ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം.

1, വേഗമേറിയ ചലനങ്ങള്‍ പകര്‍ത്താന്‍ ഉയര്‍ന്ന ഷട്ടര്‍ സ്പീഡ് തിരഞ്ഞെടുക്കുക. ചിത്രങ്ങള്‍ക്ക് പ്രത്യക ഇഫക്ട് നല്‍കാന്‍ താഴ്ന്ന ഷട്ടര്‍ സ്പീഡ് ഫോട്ടോഗ്രാഫിയുമാകാം.

2. വെളിച്ചത്തിന്റെ ക്രമീകരണത്തിന് സ്‌പോട്ട് മീറ്ററിങ് തിരഞ്ഞടുക്കുക,

3. പക്ഷികളുടെ കണ്ണില്‍ പതിയുന്ന വെളിച്ചം (Catch light) ഒപ്പിയെടുക്കത്തക്കവിധം കഴിയുന്നതും കണ്ണിലേക്ക് ഫോക്കസ് ക്രമീകരിച്ച് ഐലെവല്‍ ചിത്രങ്ങളെടുക്കുക.

4. ആകാശം പശ്ചാത്തലമാക്കി വെളുത്ത പക്ഷികളെ പകര്‍ത്തുമ്പോള്‍ ആകാശനീലിമ നിലനിര്‍ത്താന്‍ അണ്ടര്‍ എക്‌സ്‌പോഷര്‍ ആയി ഷൂട്ട് ചെയ്യുക.

5. പ്രധാന മുഹൂര്‍ത്തങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ക്യാമറാ ഫോക്കസ് ട്രാക്കിങ് മോഡില്‍ ക്രമീകരിച്ച് തുടര്‍ച്ചയായ സ്പീഡ് മോഡില്‍ ചിത്രങ്ങള്‍ പകര്‍ത്താം. 

6. നന്നേ പ്രഭാതത്തിലും അസ്തമന പ്രഭയിലുമുള്ള ചിത്രങ്ങള്‍ക്ക് സജീവതയും ഭംഗിയും കൂടും. വെളിച്ചത്തിനഭിമുഖമായി ക്യാമറ ക്രമീകരിച്ചുള്ള ബാക്ക്‌ലൈറ്റ് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുക.

7. ചിത്രീകരിക്കുന്ന പക്ഷിയെ ഒരു തരത്തിലും ശല്യപ്പെടുത്താതെ ചിത്രങ്ങളെടുക്കുക.

8, 300 mm, 400 mm ലെന്‍സുകള്‍ അഭികാമ്യം.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: Bird Photography, Wildlife Photography, Photography Tips, Azeez Mahe Photography