ന്ത്യന്‍ പുരാണങ്ങളുമായി വളരെയടുത്ത് നില്‍ക്കുന്ന ബാലി ഇന്ന് ലോകത്തേറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന പ്രദേശങ്ങളിലൊന്നാണ്. അടുത്തകാലത്ത് മലയാളികളുടെ ഇഷ്ട ഹണിമൂണ്‍ ഡെസ്റ്റിനേഷനായി ബാലി മാറിയിരിക്കുന്നു. ഇസ്ലാമിക രാജ്യമായ ഇന്‍ഡെ നീഷ്യയിലെ ഹിന്ദുഭൂരിപക്ഷപ് ദേശമായ ബാലിയില്‍ കാണാന്‍ ക്ഷേത്രവാസ്തുവിദ്യയ്ക്കപ്പുറം ഒന്നുമില്ലെന്ന് വിധിയെഴുതുന്നവരുണ്ട്, എന്നാല്‍ അതിനുമപ്പുറം പ്രകൃതി ഒരുക്കിവെച്ച വൈവിധ്യ കാഴ്ചകള്‍ ബാലിയിലുണ്ടെന്ന താണ് വസ്തുത. ടൂര്‍ പാക്കേജുകള്‍ക്ക് പുറകേ പോകാതെ തനിയേ പ്ലാന്‍ ചെയ്താല്‍ പോക്കറ്റ് കാലിയാക്കാതെ ബാലിയില്‍ അവധിദിനങ്ങള്‍ ആഘോഷിക്കാം. 

സഞ്ചാരിക്ക് വലിയ സ്വാതന്ത്ര്യബോധം തോന്നിപ്പിക്കുന്ന ഇടമാണ് ബാലി. പണത്തിന്റെ മൂല്യം ഇന്ത്യയെക്കാള്‍ കുറവുള്ള ബാലിയില്‍ വികസിതരാജ്യങ്ങളിലെ പൗരന്മാര്‍ മാസങ്ങളോളം താമസിച്ച് യോഗയും മറ്റും അഭ്യസിക്കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം, ചുരുങ്ങിയ ചെലവില്‍ ഇന്ത്യന്‍ സംസ്‌കാരം മനസ്സിലാക്കാനുള്ള ഇടത്താവളമാണ് ഇവിടം. കുറെക്കൂടി പണം സമ്പാദിച്ച് ഞങ്ങള്‍ ഇന്ത്യയില്‍ വരുമെന്നവര്‍ പറയും. എന്നാല്‍ നമ്മള്‍ മൂന്നാംലോക പൗരന്മാരെ സംബന്ധിച്ചിടത്തോളം ബാലിയിലെ ഒരാഴ്ചതന്നെ ധാരാളമാണ്. നന്നായി പ്ലാന്‍ ചെയ്താല്‍ വിമാനയാത്ര ഒഴിച്ചുള്ള അഞ്ചുദിവസം കൊണ്ട് ഒരുവിധം ബാലിയനുഭവങ്ങള്‍ സ്വന്തമാക്കാം.

വിസ: ഇന്ത്യക്കാര്‍ക്ക് വിസ കൂടാതെ സന്ദര്‍ശിക്കാവുന്ന രാജ്യമാണ് ഇന്‍ഡൊനീഷ്യ. ഒരു ഇന്ത്യന്‍ നഗരത്തില്‍ ചെന്നിറങ്ങുന്ന ലാഘ വത്തോടെ ബാലിയിലെ ഡന്‍പാസര്‍ നഗരത്തില്‍ ചെന്നിറങ്ങാം.

ഏകദേശ ചിലവ്: 0

Bali 10
ഹണ്ടാരാ ഗേറ്റ്‌

വിമാനം : എത്ര ദിവസത്തെ യാത്രയാണെന്ന് തീരുമാനിച്ചാല്‍ പിന്നെ ചുരുങ്ങിയ ചെലവില്‍ വിമാനം ബുക്ക് ചെയ്യുകയെന്നതാണ് പ്രധാനം. മുഴുവന്‍ ചെലവിന്റെ സിംഹഭാഗം വരുന്ന വിമാന ടിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. ' സ്‌കൈ സ്‌കാനര്‍' പോലെയുള്ള സംവിധാനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്താം . ഏറ്റവും കുറഞ്ഞ നിരക്കുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ട്രാവല്‍ സെര്‍ച്ച് എന്‍ജിനാണ് ' സ്‌കൈ സ്‌കാനര്‍'. കൊച്ചിയില്‍ നിന്ന് പോകുന്നതാവും കൂടുതല്‍ ലാഭകരം. നേരിട്ട് വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ സിംഗപ്പുര്‍ വഴിയോ ക്വലാലംപുര്‍വഴിയോ ബാലിയിലെ ഡന്‍ പാസര്‍ വിമാനത്താവളത്തില്‍ എത്താം. ക്വലാലംപൂര്‍ വഴിയുള്ള വിമാനനിരക്കുകളാണ് കുറവ്. മലിന്‍ഡോ എയര്‍, എയര്‍ ഏഷ്യ എന്നീ കമ്പനികള്‍ ക്വലാലംപുര്‍ വഴി ബാലിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അഞ്ചുമണിക്കറിന് മുകളില്‍ ക്വലാലംപുര്‍ എയര്‍പോര്‍ട്ടില്‍ ചെലവഴിക്കാന്‍ തയ്യാറാണെങ്കില്‍ നിരക്ക് കുറയ്ക്കാന്‍ സാധിക്കും. ആ സമയം ഒരു നഷ്ടമായി കാണേണ്ടതില്ല. ജംഗിള്‍ സഫാരിയും മെട്രോ യാത്രയുമൊക്കെയായി അവിടെ സമയം ചെലവഴിക്കാവുന്നതേയുള്ളൂ. മലേഷ്യകൂടി സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നേരത്തെ മലഷ്യന്‍ വിസ എടുക്കണം.

ക്വലാലംപുര്‍ വഴി യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം, കൊച്ചി പുറപ്പെടല്‍ കേന്ദ്രമായും ഡന്‍പാസര്‍ എത്തിച്ചേരേണ്ട ഇടമായും തന്നെ നല്‍കിവേണം വിമാനങ്ങള്‍ തിരഞ്ഞെടുക്കാന്‍. മറിച്ച് രണ്ട് ട്രിപ്പുകളായി ടിക്കറ്റ് എടുത്താല്‍ ട്രാന്‍സിറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. കൊച്ചിയില്‍നിന്ന് ക്വലാലംപുരിലേക്കും അവിടെനിന്ന് ഡന്‍പാസറിലേക്കു മുള്ള ടിക്കറ്റ് ഒരേ പി.എന്‍.ആര്‍. നമ്പറിലുള്ളതാണെന്ന് ഉറപ്പു വരുത്തുക. യാത്രയ്ക്ക് മുന്‍പ് വിമാനകമ്പനിയുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ട്രാന്‍സിറ്റ് സംശയങ്ങള്‍ തീര്‍ക്കുക.

ഏകദേശ ചെലവ്: 35,000 ഇന്ത്യന്‍ രൂപ (2 പേര്‍ക്ക്, അങ്ങോട്ടും ഇങ്ങോട്ടും )

Bali 2

മറ്റ് തയ്യാറെടുപ്പുകള്‍

Bali 9
ഹണ്ടാരാ ഗേറ്റ്‌

പോകുന്ന മാസം ബാലിയിലെ താപനില നോക്കിവെക്കുക, അതനുസരിച്ചുള്ള വസ്ത്രങ്ങള്‍ കരുതുക. ഡി.എസ്.എല്‍.ആര്‍. ക്യാമറയെക്കാള്‍ ബാലിയുടെ ഭൂപ്രകൃതിക്ക് അനുയോജ്യം ഗോപാ ക്യാമറയും ഡ്രോണ്‍ ക്യാമറയുമാണ്. അവയൊക്കെ സംഘടിപ്പിക്കാന്‍ കഴിയുമെങ്കില്‍ വിസ്മയിപ്പിക്കുന്ന ചിത്രങ്ങളെടുക്കാന്‍ സാധിക്കും.

ക്ലൂക്ക്, ഗ്രാബ്, ഗോജെക്ക് എന്നീ ആപ്പുകള്‍ നേരത്തേതന്നെ ഇന്‍സ്റ്റാള്‍ ചെയ്ത് വെക്കണം. എയര്‍പോര്‍ട്ടില്‍ നിന്നുതന്നെ ഡേറ്റാ സര്‍വീസുള്ള സിം എടുത്ത്, ആ നമ്പര്‍ ഉപയോഗിച്ച് ഗോജെക്ക് ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യുന്നതാണ് എയര്‍പോര്‍ട്ട് ടാക്‌സിക്കാരുടെ കൊള്ളയില്‍ നിന്ന് രക്ഷപ്പെടാന്‍ നല്ല മാര്‍ഗം. ഒരുപക്ഷേ, അത്തരം ആപ്പുകള്‍ എയര്‍പോര്‍ട്ട് ഏരിയയില്‍ വര്‍ക്ക് ചെയ്തില്ലെങ്കില്‍, നടന്ന് എയര്‍ പോര്‍ട്ടിന് വെളിയിലിറങ്ങി ആപ്പ് ഉപയോഗിക്കുക.

ഏകദേശ ചെലവ്: 2500 ഇന്ത്യന്‍ രൂപ (അത്യാവശ്യ വസ്തുക്കള്‍, സിം കാര്‍ഡ്)

താമസം: കുട്ട, ഉബൂദ് എന്നീ നഗരങ്ങളില്‍ താമസിക്കുന്നതാവും ഉചിതം. ബാലിയില്‍ ഏറ്റവും തിരക്കുള്ള നഗരങ്ങള്‍ ഇവയാണ്. അവിടെനിന്ന് മറ്റിടങ്ങളിലേക്ക് എളുപ്പം പോകാന്‍ സാധിക്കും. യാ ത്രയ്ക്ക് ''മേക്ക് മൈ ട്രിപ്പി'ലൂടെ നല്ല ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം. കുട്ടയിലെ 'റമദ് സണ്‍സെറ്റ് റോഡ്', 'റോയല്‍ സിന്‍ഗോ സാരി' എന്നീ ഹോട്ടലുകള്‍ചുരുങ്ങിയ ചെലവില്‍ മികച്ച സേവങ്ങള്‍ നല്കുന്നവയാണ്. ഏകദേശം 2000 ഇന്ത്യന്‍ രൂപയ്ക്ക് ഇവിടങ്ങളില്‍ മുറി ലഭിക്കും. ഇന്‍ഫിനിറ്റി പൂളൊക്കെ ആഗ ഹിക്കുന്നവര്‍ക്ക് അതിലും വലിയ ബജറ്റിലുള്ള ഹോട്ടലുകള്‍ ബാലിയിലുണ്ട്. രാത്രിയിലാണ് എയര്‍പോര്‍ട്ടില്‍ എത്തുന്നതെങ്കില്‍ അന്നത്തേക്ക് മാത്രം എയര്‍പോര്‍ട്ടിനടുത്തുള്ള ചെറിയ ഹോംസ്റ്റേകള്‍ എടുത്ത്, രാവിലെ വലിയ ഹോട്ടലിലേക്ക് മാറാം. 600 ഇന്ത്യന്‍ രൂപ മുതല്‍ അത്തരം ഹോം സ്റ്റേകള്‍ ലഭ്യമാണ്. ശ്രദ്ധിക്കേണ്ട കാര്യം അത്തരം ചെറിയ സംവിധാനങ്ങള്‍ മേക്ക് മൈ ട്രിപ്പിലുണ്ടെങ്കിലും ബാലിയില്‍ 'എയറി' എന്ന സ്ഥാപനമാണ് ചിലതൊക്കെ കൈകാര്യംചെയ്യുന്നത്. റൂമിനായി ചെല്ലുമ്പോള്‍ ചെറിയ ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ കാര്യം ഓര്‍ക്കണം.

ഏകദേശ ചെലവ്: 10,000 ഇന്ത്യന്‍ രൂപ (2 പേര്‍ക്ക്, 5 ദിവസത്തേക്ക്, േ്രബക്ഫാസ്റ്റ് ഉള്‍പ്പെടെ). - കറന്‍സി

ഒരു ഇന്ത്യന്‍ രൂപ ഏകദേശം 200 ഇന്‍ഡൊനീഷ്യന്‍ റുപിയ ആണ്. എന്നാല്‍ എയര്‍പോര്‍ട്ടുകളിലും ബാലിയിലെ പ്രാദേശിക വിനിമയകേന്ദ്രങ്ങളിലും ഈ നിരക്ക് ലഭിക്കില്ല. അതുകൊണ്ട് യാത്രയ്ക്ക് പോകുമ്പോള്‍ ഇന്ത്യന്‍ കറന്‍സി ഒഴിവാക്കുക. നിങ്ങളുടെ പക്കല്‍ ഒരു ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് ഉണ്ടങ്കില്‍ അതുപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. അതുപയോഗിച്ച് കാര്‍ഡ് പേമെന്റ് നടത്തുകയോ ബാലിയിലെ എ.ടി.എമ്മുകളില്‍ നിന്ന് പണമെടുക്കുകയോ ആവാം. അല്ലാത്തപക്ഷം നാട്ടില്‍നിന്ന് കുറച്ച് ഡോളര്‍ കയ്യില്‍ കരുതുക. ബാലിയില്‍ ചിലയിടങ്ങളില്‍ നിങ്ങള്‍ക്ക് ഡോളറില്‍ തന്നെ ഇടപാട് നടത്താന്‍ സാധിക്കും. ഡോളറില്‍നിന്ന് ഇന്‍ഡൊനീഷ്യന്‍ റുപിയയിലേക്ക് മാറുമ്പോള്‍ താരതമ്യേന നഷ്ടം കുറവുമാണ്. ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ ക്കും ഇന്ത്യയിലേതിന് സമാനമായ നിരക്കുകളാണ്. എന്നാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശനഫീസ് താരതമ്യേന കൂടുതലാണ്. അതിനാല്‍ പോകേണ്ട സ്ഥലങ്ങള്‍ കൃത്യമായി തീരുമാനിക്കുക. കഴിവതും കാര്‍ഡ് പേമെന്റുള്ള ഹോട്ടലുകളിലും ചെറിയ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും കയറുന്നതാണ് നല്ലത്. ശ്രദ്ധിക്കേണ്ട കാര്യം, മറ്റു പല രാജ്യങ്ങളിലെയും പോലെതന്നെ ബാലിയിലും ലാക്ക് (ലക്ഷം) എന്ന ഉപയോഗമില്ല. മറിച്ച് എല്ലാം തൗസന്റിന്റെ (ആയിരം) കണക്കുകളാണ്. മൂല്യം കുറവായതിനാല്‍ ഭീമമായ സംഖ്യകളായി തോന്നും. ആയിരം റുപിയ മുതലാണ് കറന്‍സി നോട്ടുകള്‍ തുടങ്ങുന്നതുതന്നെ. കൃത്യമായി പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ 500 രൂപയ്ക്ക് ലഭിക്കുന്ന വസ്തുവിന് ബാലിയില്‍ 100000 (ഹന്‍ഡഡ് തൗസന്‍ഡ്)  റുപിയ വരും.

Bali 11

സ്‌കൂട്ടര്‍ ടാക്‌സി

അഞ്ചുദിവസംകൊണ്ട് ബാലി ചുറ്റി കറങ്ങാന്‍ ഇരുചക്രവാഹനം വാടകയ്‌ക്കെടുക്കുന്നതാണ് ഏറ്റവും ഉചിതം. ഇതോടിക്കാന്‍ ഇന്ത്യന്‍ ലൈസന്‍സ് മതിയാകും. ഹൈറേഞ്ച് പോകാന്‍ മാത്രം ടാക്‌സി വിളിക്കുക. കഴിവതും അഞ്ചുദിവസത്തേക്ക് ഒരുമിച്ച് സ്‌കൂട്ടര്‍ എടുത്താല്‍, ഇടയ്ക്കിടെയുള്ള സമയനഷ്ടം ഒഴിവാക്കാം. സ്‌കൂട്ടര്‍ വാടകയ്ക്ക് കൊടുക്കുന്ന കേന്ദ്രങ്ങള്‍ എല്ലായിടത്തുമുണ്ട്. കുറച്ച് സ്‌നേഹത്തോടെ വിലപേശിയാല്‍ അഞ്ചുദിവസത്തേക്ക് 30 ഡോളര്‍) 2000 ഇന്ത്യന്‍ രൂപയ്ക്ക് സ്‌കൂപ്പി എന്ന വണ്ടി ലഭിക്കും. പെട്രോള്‍ ഒരു ലിറ്ററിന് ഏകദേശം 35 ഇന്ത്യന്‍ രൂപയേ ആവുകയുള്ളൂ. എങ്ങനെയൊക്കെ കറങ്ങിയാലും അഞ്ചുദിവസത്തെ പെട്രോള്‍ ചെലവ് 500 ഇന്ത്യന്‍ രൂപ കടക്കില്ല.

ഏകദേശ ചെലവ്: 2,500 ഇന്ത്യന്‍ - രൂപ (സ്‌കൂട്ടര്‍ വാടകയും പൊ - ഉം 5 ദിവസം)

3,500 ഇന്ത്യന്‍ രൂപ (ടാക്‌സി , 1 ദിവസം)

ഭക്ഷണം

സോസുകളുടെ മണം സഹിക്കാന്‍ കഴിയുമെങ്കില്‍ ബാലിനീസ് വിഭവങ്ങള്‍ പരീക്ഷിക്കാം. ഓസ്‌ട്രേലിയന്‍ ഇറച്ചിവിഭവങ്ങള്‍ കഴിച്ചുനോക്കാവുന്ന ഒന്നാണ്. ചെറിയ ചെലവില്‍ കഴിക്കാന്‍ മക്‌ഡൊണാള്‍ഡ്, ബര്‍ഗര്‍ കിങ് ഭീമന്മാരെ ആശ്രയിക്കുക. ഇനി അല്പം ഇന്ത്യന്‍ ഭക്ഷണം കഴിക്കണമെന്ന് തോന്നിയാല്‍ അതിനും വകുപ്പുണ്ട്. ഉബുദിലെ 'ഇന്ത്യന്‍ ഡിലൈറ്റ്‌സ്' നല്ല ഓപ്ഷനാണ്. പക്ഷേ, ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ പോകും നേരം സാമ്പത്തികനിയന്ത്രണം അങ്ങ് മറന്നേക്കണം, ബാലിയില്‍ ഇന്ത്യന്‍ ഭക്ഷണം ഒരാഡംബരമാണ്.

ഏകദേശ ചെലവ്: 5,000 ഇന്ത്യന്‍ രൂപ (5 ദിവസം, 2 പേര്‍ക്ക്). 

കാണേണ്ട കാഴ്ച്ചകള്‍

ഇളംനീല കടല്‍, അഗ്‌നിപര്‍വതങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, അമ്പലങ്ങള്‍, നൈറ്റ് പാര്‍ട്ടി, വാട്ടര്‍ സ്‌പോര്‍ട്‌സ് ഇവയൊക്കെയാണ് ബാലി തുറന്നിടുന്ന സാധ്യതകള്‍. ഓരോരുത്തരുടെയും ഇഷ്ടാനുസരണം വേണ്ടത് തിരഞ്ഞെടുക്കാം. പാര്‍ട്ടി ജീവികള്‍ക്ക് കുട്ടയാണ് ഏറ്റവും നല്ല സ്ഥലം. ഉബൂദ് കുറേക്കൂടി ഉള്‍നാടാണ്. ഹണിമൂണ്‍ യാത്രയില്‍ ഒരുമിച്ചുള്ള ഫോട്ടോകളും മറ്റും പ്രധാനമായതിനാല്‍ മനോഹരമായ ലൊക്കേഷനുകള്‍ ഇന്‍സ്റ്റാഗ്രാമില്‍നിന്ന് കണ്ടത്തുക. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് അവിടേക്ക് എത്തിച്ചേരാം. ഓഫ് ബീറ്റ് സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഒരുകാര്യമോര്‍ക്കുക, മഴ ബാലിയില്‍ സ്ഥിരം കാഴ്ചയാണ്, അത് കണ്ട് പേടിക്കേണ്ടതില്ല. മഴ വന്നാലും മാനം വേഗം തെളിയും.

ഞങ്ങളുടെ ആദ്യദിനം പകല്‍ സമയം കുട്ട ബീച്ചിലും വൈകുന്നേരം ഉലുവാട്ടു ക്ലിഫിലുമാണ് ചെലവഴിച്ചത്. കുട്ടയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള 'ഉലുവാട്ടു' ഒരു ക്ഷേത്ര ബീച്ചാണ്. അവിടേക്ക് പോകുംവഴി തിരക്കൊഴിഞ്ഞ് ഒരു പവറ്റ് ക്ലിഫിലാണ് സമയം ചെലവഴിച്ചത്. ശേഷം ഉലുവാട്ടു ടെമ്പിള്‍ സന്ദര്‍ശിച്ചു. കടലിനോട് ചേര്‍ന്ന് വലിയ ഗാലറിയില്‍ നിരവധി പേര്‍ക്ക് ഇരുന്ന് കാണാവുന്ന കലാപ്രകടനങ്ങള്‍ നടക്കുന്നുണ്ട്. താത്പര്യമുണ്ട ങ്കില്‍ നേരത്തെ എത്തി ടിക്കറ്റ് ഉറപ്പാക്കണം. ക്ലിഫില്‍ നിറയെ ഭക്ഷണശാലകളും പബ്ബുകളും സംഗീതശാലകളുമുണ്ട്. രണ്ടാമത്തെ ദിവസം ഞങ്ങള്‍ 'നുസ പെനിട' ഐലന്‍ഡാണ് തിരഞ്ഞെടുത്തത്. ബാലിയില്‍നിന്ന് മുക്കാല്‍ മണിക്കൂര്‍ കടലില്‍ സഞ്ചരിച്ചുവേണം അവിടെയെ ത്താന്‍. അതിമനോഹരമായ ക്ലിഫുകളും ബീച്ചുകളുമാണ് ആ ദ്വീപിന്റെ പ്രത്യേകത. ഇന്റര്‍നെറ്റില്‍ കാണുന്ന ബാലിചിത്രങ്ങള്‍ അധികവും ഇവിടെയാണ്. സത്യത്തില്‍ രണ്ടുദിവസം കാണാന്‍ മാത്രമുണ്ട് 'നുസ പെനിട'. കുട്ടയ്ക്കടുത്തുള്ള ''സനൂര്‍' ബീച്ചില്‍ നിന്ന് രാവിലെയും ഉച്ചയ്ക്കും, ദ്വീപില്‍ നിന്ന് തിരികെ വൈകീട്ട് അഞ്ച് മണിക്കും സ്പീഡ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഞങ്ങള്‍ക്ക് ഉച്ചയ്ക്കുള്ള ബോട്ടിലാണ് കയറാനായത്. സമ്പൂര്‍ ബീച്ചിലെത്തിയാല്‍ ബോട്ട് പാസെടുക്കാന്‍ ഒരുപാട് പേര്‍ സമീപിക്കും. നന്നായി വിലപേശിയാല്‍ മാത്രമേ പോക്കറ്റിനൊതുങ്ങുന്ന നിരക്കില്‍ ടിക്കറ്റ് കിട്ടുകയുള്ളു. ദ്വീപില്‍ എത്തിയാല്‍ എങ്ങനെ ചുറ്റിക്കറങ്ങും എന്നോര്‍ത്ത് ആവലാതി വേണ്ട, സ്‌കൂട്ടറുകളുടെ ഒരു കമനീയ ശേഖരവുമായി തദ്ദേശവാസികള്‍ അവിടെ നിങ്ങളെ കാത്തുനില്ക്കുണ്ടാവും.

Bali 1
നുസ പെനിട ദ്വീപ്

രസകരമായ കടല്‍ യാത്ര കഴിഞ്ഞ് ദ്വീപില്‍ എത്തും മുന്നേ ഏത് ബീച്ചുകള്‍ സന്ദര്‍ശിക്കണമെന്ന് തീരുമാനിക്കണം. ചുരുങ്ങിയ സമയം മാത്രമേയുള്ളൂവെങ്കില്‍ ഒരു ബീച്ച് മാത്രം സന്ദര്‍ശിച്ചു വരുന്നതാവും നല്ലത്. ഫോട്ടോകളില്‍ ബീച്ചിന്റെ മനോഹാരിത കണ്ട് തിരഞ്ഞെടുക്കുമ്പോള്‍, ഒരു കാര്യം മാത്രം ഓര്‍ക്കുക. അവിടേക്ക് എത്തിപ്പെടാനുള്ള പാത അത്ര സുഖകരമായിരിക്കില്ല. ഞങ്ങള്‍ തിരഞ്ഞെടുത്ത പെഗു യങ്കന്‍ ഫാള്‍സ് എന്ന ക്ലിഫ് ഏകദേശം 1000 പടികള്‍ കുത്തനെ ഇറങ്ങിപ്പോകേണ്ട സ്ഥലമാണ്. ഇറങ്ങിച്ചെന്ന് അതിമനോഹരമായ കാഴ്ചകളും കണ്ട് ഒരു കുളിയും പാസാക്കിയെങ്കിലും തിരികെ കയറിയതെങ്ങനെയെന്ന് തമ്പുരാനറിയാം! 'നുസ പെനിട' പോകുന്നവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അഞ്ച് മണിക്കുതന്നെ തിരികെ ഹാര്‍ബറില്‍ എത്തണം എന്നുള്ളതാണ്. പോയസ്ഥലത്തക്കുറിച്ച് നന്നായി മനസ്സിലാക്കാതിരുന്നതിനാല്‍ ഞങ്ങള്‍ തിരികെ എത്താന്‍ വൈകി. ഒടുവില്‍ അവസാന ബോട്ടില്‍ എങ്ങനെയോ കയറിക്കൂടുകയായിരുന്നു. അതുകൊണ്ട് നന്നായി പ്ലാന്‍ ചെയ്ത് വേണം 'നുസ പെനിട'യില്‍ പോകാന്‍.

Bali 3
നുസ പെനിടയിലെ കടല്‍ക്കാഴ്ച

മൂന്നാംദിവസം ഞങ്ങള്‍ ഉബൂദിലേക്ക് പോയി. പോകും വഴിയില്‍ പ്രശസ്തമായ ലുവാക്ക് കോഫി ലഭിക്കുന്ന ഒരു കോഫി പ്ലാന്റേഷന്‍ സന്ദര്‍ശിച്ചു. വെരുകിന്റെ കാഷ്ഠത്തില്‍ നിന്ന് കാപ്പിക്കുരു ശേഖരിക്കുന്നതുമുതല്‍, അത് പൊടിച്ച് ഉപയോഗിക്കുന്നതുവ രെയുള്ള പ്രക്രിയകള്‍ അവിടെ സന്ദര്‍ശകര്‍ക്ക് കാണാം. ബാലിയിലെ മറ്റൊരു സ്ഥിരം കാഴ്ചയായ ബാലിസ്വിങ്ങും അവിടെയുണ്ട്. ആദ്യം കാണുന്ന പ്ലാന്റേഷനിലും സ്വിങ്ങിലും തന്നെ കയറണമെന്നില്ല. ഉബൂദ് മുഴുവന്‍ അത്തരം കേന്ദ്രങ്ങളുണ്ട്. ഉബൂദില്‍ വോള്‍ക്കാനോ ട്രെക്കിങ്, റിവര്‍ റാഫ്റ്റിങ് തുടങ്ങിയവയ്ക്കുള്ള അവസരമുണ്ട്. വോള്‍ക്കാനോ ട്രെക്കിങ് 'ക്ലൂക്ക് ആപ്പ് വഴിയോ നേരിട്ട് ഏതെങ്കിലും ടൂറിസ്റ്റ് സെന്ററില്‍ നിന്നോ ബുക്ക് ചെയ്യാം. അതിരാവിലെ ഹോട്ടലില്‍നിന്ന് പിക്ക് ചെയ്ത്, ട്രെക്കിങ് കഴിഞ്ഞ് തിരികെ ഹോട്ടലിലെത്തിക്കും. ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്‌നിപര്‍വതത്തില്‍ പോയിവരുന്നത് പുതിയ അനുഭവമായിരിക്കും. തലേന്നത്തെ 'നുസ പെനിട' ട്രെക്കിങ്ങിന്റെ ക്ഷീണം മാറാത്തതിനാല്‍ ഞങ്ങള്‍ ആ സാഹസത്തിന് മുതിര്‍ന്നില്ല.

ഉബുദിലെ മങ്കി ഫോറസ്റ്റിലാണ് പിന്നീട് പോയത്. നമ്മുടെ നാട്ടിലെ ദേശിയോദ്യാനം പോലെ ഒന്നാണ് മങ്കി ഫോറസ്റ്റ്. വാനരന്മാരുടെ ഒരു വലിയ ലോകം. അവ ആക്രമിക്കുമെന്ന പേടി വേണ്ട, അഥവാ അവ ദേഹത്ത് കയറാന്‍ ശ്രമിച്ചാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ രക്ഷയ്‌ക്കെത്തും.

Bali 4
മങ്കി ഫോറസ്റ്റിലേക്കുള്ള വഴി

ബാലിയിലെത്തിയാല്‍ അവരുടെ തനത് നൃത്തനാടകം കാണുകതന്നെ വേണം. നമ്മുടെ രാമായണത്തിന്റെ രസകരമായ അവതരണവും പ്രത്യേകതരം സംഗീതോപകരണങ്ങളും കാണാ നുള്ള അവസരമാണിത്. ഉബുദ് പാലസില്‍ അന്ന് രാത്രി അത്തര മൊരു ഷോ ഞങ്ങള്‍ കണ്ടു. തട്ടുകളായുള്ള നെല്‍പ്പാട ങ്ങള്‍ 'ഉബൂദി'ന്റെ പ്രത്യേകത യാണ്. അതിരാവിലെ വേണം അത്തരം വൈസ് ടെറസുകള്‍ സന്ദര്‍ശിക്കാന്‍. ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളി ബന്ധം നമുക്ക് കണ്ടെത്താന്‍ കഴിയുമെന്ന കാര്യം വീണ്ടുമോര്‍മിപ്പിച്ചുകൊണ്ടായിരുന്നു താമസിച്ച ഹോട്ടലിന്റെ നടത്തിപ്പുകാരന്‍ ആന്റണി പ്രത്യക്ഷപെട്ടത്. മൂപ്പരുടെ അമ്മ മലയാളിയാണ്. നാലാം ദിവസത്തെ യാത്രയ്ക്ക് കാര്‍ ആശാന്‍ സംഘടിപ്പിച്ചുതന്നു. ഒരുദിവസംകൊണ്ട് ബാലിയു ടെ കുറച്ച് മലയോരമേഖലകള്‍ കണ്ടുതീര്‍ക്കാനാണ് തീരുമാനം. ഹൈറേഞ്ചിലേക്ക് സ്‌കൂട്ടറുമായി പോയാല്‍, എല്ലായിടവും ഒരു ദിവസം കൊണ്ട് പോയിവരാന്‍ സാധിക്കില്ല.

Bali 5
ഉബുദ് പാലസിലെ തനത് നൃത്തം

പരമ്പരാഗത കൊത്തുപണികളുള്ള വലിയ കവാടങ്ങള്‍ ബാലിയുടെ പ്രത്യേകതയാണ്. എല്ലായിടത്തും അത്തരം കവാടങ്ങള്‍ കാണാമെങ്കിലും 'പുര ലേ ന്യൂയങ് ക്ഷേത്രത്തിലെ ഗേറ്റ് ഓഫ് ഹെവന്‍' എന്ന കവാടവും ''ഹണ്ടാറാ ഗോള്‍ഫ് ക്ലബ്ബിന്റെ' കവാടവുമാണ് ഏറ്റവും മനോഹരം. ഇവ രണ്ടും ഉബൂദില്‍നിന്ന് വ്യത്യസ്ത ദിശകളിലാണ്. അതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞടുക്കുക എന്നത് മാത്രമായിരുന്നു പോംവഴി, 'ഹണ്ടാറ ഗേറ്റ് പോകും വഴിക്ക് തന്നെയാണ് പ്രശസ്തമായ 'ഉലുന്‍ ദാനു' ലേക്ക് ടെമ്പിള്‍. ഒപ്പം ആ വഴിക്ക് ഒരു ഹില്‍ സ്റ്റേഷനുമുണ്ട്. 'ഉലുന്‍ ദാനു' ബാലിയിലെ ഏറ്റവും മനോഹരമായ ക്ഷേത്രമാണന്നുതന്നെ പറയാം. നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്റെ ഒരുഭാഗം മലയും കാടുമാണ്. ''ഹണ്ടാറ ഗെയി'ല്‍ ഫോട്ടോ എടുക്കാന്‍ വലിയ നിരയാണ്. അതിനായി അവിടെ പാസും എടുക്കണം. ഹണ്ടാറ കഴിഞ്ഞ്, കുറക്കുടി മുന്നോട്ടുപോയാല്‍ ഉച്ചസമയത്തുപോലും കോടയി റങ്ങുന്ന ബാലിയുടെ ഹൈറേഞ്ച് കാഴ്ചകള്‍ കാണാം. അവിടെ പാതയോരത്തെ ഭക്ഷണശാലകള്‍ വിലക്കുറവിന് പ്രശസ്തമാണ്. ട്യൂണ സാന്‍വിച്ചാണ് പ്രധാന വിഭവം. ബാലിയുടെ ഹൈറേഞ്ച് പ്രദേശങ്ങള്‍ കടലോരപ്രദേശങ്ങളെ അപേക്ഷിച്ച് വളരെ ചെലവ് കുറഞ്ഞയിടങ്ങളാണ്. തിരക്കൊട്ടും ഇല്ലാത്ത ബനയു വന അമൃത്' എന്ന വെള്ളച്ചാട്ടത്തിലും ഞങ്ങളന്ന് പോയി. ബാലിയിലെ വെള്ളച്ചാട്ടങ്ങള്‍ ചെറുതെങ്കിലും വന്യവും മനോഹരവുമാണ്.

Bali 7
ബനയു വന അമൃത വെള്ളച്ചാട്ടം

ആ രാത്രിയും ഉബൂദില്‍ തങ്ങിയ ഞങ്ങള്‍ അഞ്ചാം ദിവസം തിരികെ കുട്ടയിലെത്തി. അവിടെനിന്ന് ഒരു വാട്ടര്‍ സ്‌പോര്‍ ട്‌സ് പാക്കേജ് എടുത്തു. 'നുസ ദുആ' എന്ന ബീച്ചിലാണ് വാട്ടര്‍ സ്‌പോര്‍ട്‌സ്. മറ്റിടങ്ങളെ അപേ ക്ഷിച്ച് വളരെ ചെലവ് കുറവാണ് ബാലിയിലെ വാട്ടര്‍ സ്‌പോര്‍ട് സിന്. പാരാസെലിങ്, സ്മാര്‍ ക്കെലിങ്, സീ വാക്കിങ്, സ്‌കൂബ ഡൈവിങ് എല്ലാം അവിടെയുണ്ട്. നമുക്ക് അവ തിരഞ്ഞെടുത്ത് മിതമായ മറ്റ് തരപ്പെടുത്തുക. സ്‌കൂബ ഡൈവിങ്ങിനും മറ്റും പണമടച്ചുചെന്നാലും, കാലാവസ്ഥ മോശമാണെങ്കില്‍ ചെയ്യാന്‍ സാധിക്കാതെ വരും. ആ സാഹചര്യത്തില്‍ മറ്റേതെങ്കിലും ഐറ്റം ചെയ്തത് പൈസ വസൂലാക്കുകയാണ് പോംവഴി. സ്‌കൂബ ഡൈവിങ് ബക്കറ്റ് ലിസ്റ്റില്‍ ഉള്ള വര്‍ കുട്ടയില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെയുള്ള 'ടുലംബന്‍' ബീച്ചില്‍ പോകുന്നതിലും തെറ്റില്ല. രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്ന അമേരിക്കന്‍ ചരക്കുകപ്പല്‍ ഇന്നും അവിടെ കടലിനടിയിലുണ്ട്. ആ കാഴ്ചകള്‍ കാണാന്‍ സാധിക്കുമെന്നതാണ് അവിടുത്തെ സ്‌കൂബ ഡൈവിങ്ങിന്റെ പ്രത്യേകത.

ഏകദേശ ചെലവ്: വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രവേശന ഫീസുകള്‍ 7,500 ഇന്ത്യന്‍ രൂപ (2 പേര്‍ക്ക്)

'നുസ പെനിട' ദ്വീപിലേ ക്ക് സ്പീഡ് ബോട്ട് യാത്ര 3000 ഇന്ത്യന്‍ രൂപ (2 പേര്‍ക്ക്)

വാട്ടര്‍ സ്‌പോര്‍ട്‌സ് 6,000 ഇന്ത്യന്‍ രൂപ (2 പേര്‍ക്ക്, 3 ഇനങ്ങള്‍)

Bali 8
റൈസ് ടെറസ്സ്‌

തിരികെ യാത്ര

നാട്ടിലേക്ക് എന്തെങ്കിലും വാങ്ങാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ കുട്ടയിലെ തെരുവോര കടകളില്‍ നിന്നുമാവാം. ഇന്ത്യക്കാരാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവുന്നതിനാല്‍ നമ്മളെ ആകര്‍ഷിക്കാന്‍ ഹിന്ദി പാട്ടുകള്‍ പാടി കച്ചവടക്കാര്‍ അവിടെയുണ്ടാവും. പൊതുവേ രസികന്‍മാരാണെങ്കിലും ഇന്ത്യക്കാരുടെ വിലപേശല്‍ ചിലരെ അലോരസപ്പെടുത്തും. നിശ്ചിത തുകയില്‍ കൂടുതലുള്ള ബില്ലുകള്‍ക്ക് വാറ്റ് റീപേയ്‌മെന്റ് സൗകര്യം എയര്‍പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. അത്തരത്തില്‍ വിലപിടിപ്പുള്ള വസ്തുക്കളോ മറ്റോ വാങ്ങാന്‍ പദ്ധതി ഉണ്ടെങ്കില്‍ അതിന്റെ ബില്ലും മറ്റും സൂക്ഷിക്കുക.

ബാലിയിലേക്ക് ലഗേജ് അലവന്‍സ് ഇല്ലാത്ത ടിക്കറ്റില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അങ്ങോട്ടുള്ള യാത്രയില്‍ നാം ഹാന്‍ഡ് ബാഗേജിന്റെ കൂടെ കൊണ്ടുപോയ ക്യാമറ സ്റ്റാന്‍ഡ്, സെല്‍ഫി സ്റ്റിക്ക് മുതലായവ തിരികെ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല എന്നതാണ്. അത്തരം വസ്തുക്കള്‍ തിരികെ നാട്ടില്‍ എത്തിക്കണമെങ്കില്‍ വസ്തുവിന്റെ ഭാരം അനുസരിച്ച് ഫീസ് അടച്ച് ലഗേജില്‍ വിടേണ്ടിവരും. അതിനാല്‍ അവ ഒഴിവാക്കുകയോ വിലകുറവെങ്കില്‍ ബാലിയില്‍ ഉപേക്ഷിക്കുകയോ ചെയ്യണം. ഏകദേശ ചെലവ്: 5,000 ഇന്ത്യന്‍ രൂപ (അല്ലറച്ചില്ലറ ഷോപ്പിങ്)

2019 ഏപ്രില്‍ മാസത്തിലായിരുന്നു ഞങ്ങളുടെ യാത്ര. അന്നത്തെ ഞങ്ങളുടെ അനുദ വങ്ങളും പാളിച്ചകളും കണക്കിലെടുത്തുള്ള വിവരങ്ങളാണിവ. ചെലവ് കണക്കുകളും യഥാര്‍ഥമാണ്. നന്നായി പ്ലാന്‍ ചെയ്താല്‍ രണ്ടുപേര്‍ക്ക്, രണ്ടുദിവസം വിമാനയാത്ര കഴിച്ച് അഞ്ച് പൂര്‍ണ ദിവസങ്ങള്‍ ബാലിയില്‍ ചെലവഴിക്കാന്‍ 80,000 ഇന്ത്യന്‍ രൂപ് ധാരാളമാണ്. ബാലി ടൂര്‍ പാക്കേജ് ഒരാള്‍ക്ക് തന്നെ (6 രാത്രി 7 പകല്‍) ഏകദേശം 60,000 രൂപ വരാറുണ്ട്. പൂള്‍ ഹോട്ടലുകളും നല്ല ഭക്ഷണവുമൊന്നും ഒഴിവാക്കാതെതന്നെ ഈ ചെലവില്‍ ബാലിയാത്ര അവിസ്മരണീയമാക്കാം.

Content Highlights: Bali travel planning, mathrubhumi Yathra