മിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ഒരുൾ നാടൻ പ്രദേശമാണ് കുലശേഖരപ്പട്ടണം. മുൻകാലങ്ങളുടെ ചരിത്രമെടുത്താൽ ശ്രീലങ്ക യുമായുള്ള വാണിജ്യ ഇടപാടുകളായിരുന്നു പ്രധാനം. എന്നാൽ അതിലെല്ലാമുപരി കുലശേഖരപുരത്തെ പ്രശസ്തമാക്കുന്ന വേറൊന്നുണ്ട്. 300 വർഷം പഴക്കമുള്ള മുത്തരമ്മൻ ക്ഷേത്രം. മറ്റെല്ലാ ക്ഷേത്രങ്ങളെക്കാളും വ്യത്യസ്തവും ആർഭാടവുമായാണ് എല്ലാ വർഷവും ഇവിടെ ദസറ ആഘോഷിക്കുന്നത്. 

പാരമ്പര്യമായി തുടരുന്ന ക്ഷേത്രവിശ്വാസമനുസരിച്ച് ദസറ ദിവസം ഭദ്രകാളി, രാജാക്കന്മാർ, കുരങ്ങൻ, യാചകർ എന്നിങ്ങനെ പല വേഷവിധാനങ്ങളുമായാണ് ഭക്തർ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്. യാചകരുടെ വേഷം കെട്ടിയവർ തെരുവുകളിൽ ഭിക്ഷ യാചിക്കുന്ന കാഴ്ചയും അന്നവിടെ കാണാൻ സാധിക്കും. എന്നാൽ യാചിച്ചു കിട്ടുന്നതിൽനിന്ന് ഒരു നയാപൈസപോലും കുറയാതെ എല്ലാവരും മുത്തരമ്മന്റെ സന്നിധിയിൽതന്നെ നിക്ഷേപിച്ചാണ് മടങ്ങുന്നത്. ഒരുപക്ഷേ, ഇങ്ങനെയൊരു ദസറ ആഘോഷം ലോകത്ത് വേറെങ്ങും കാണാൻ സാധിച്ചില്ലെ ന്നുംവരാം. ഒരു ജീവിതയാത്രയുടെ മുഴുവൻ അനുഭവങ്ങളും പേറിയാണ് അവിടെനിന്നു മടങ്ങിയത്.

Kulasekharapattanam Dasara 2

കാളിവേഷം കെട്ടിയവരെയും യാചകരായവരെയുമെല്ലാം യാത്രാമധ്യേതന്നെ കാണാമായിരുന്നു. നാലുമണിക്കൂർ യാത ഒരു മിനിറ്റ് പോലെ തോന്നിയത് കുലശേഖരപുരമെന്ന സൗന്ദര്യം നേരിട്ടു കണ്ടപ്പോഴാണ്. അവിടെ കാണാൻ ഇതുവരെ കാണാത്ത കാഴ്ചകൾ. സ്ത്രീകളും കുട്ടികളും അങ്ങനെയങ്ങനെ വ്യത്യസ്ത വേഷവിധാനങ്ങളിലുള്ള നിരവധിപ്പേരെ. എല്ലാവർക്കും ഒരേ ലക്ഷ്യം മുത്തുമാരിയമ്മൻ കോവിലിലെ ദസറ ആഘോ ഷം. പെട്ടെന്നുതന്നെ അലറിവിളിച്ച് ഒരുകൂട്ടം ഞങ്ങൾക്കിടയിലൂടെ കടന്നുവന്നു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് യാതൊരു പിടിയുമില്ലെങ്കിലും ആകാംക്ഷയും സന്തോഷവുമെല്ലാം ഉള്ളിൽ നിറച്ചാണ് ഓരോ ചുവടും മുന്നോട്ടുവെച്ചത്. പക്ഷേ, ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചപ്പോഴേക്കും അവരുടെ നൃത്തം കൂടുതൽ തീവ്രമായി മോഹാലസ്യത്തിന്റെ വക്കത്തെത്തിയിരുന്നു. 

ഒരു ക്യാമറയ്ക്കറിയാം ശരിയായ ചിത്രം എപ്പോഴെടുക്കണമെന്ന് എന്ന് പറയുന്നതുപോലെ അവരുടെ ഭാവങ്ങളെ കൃത്യമായി പകർത്താൻ കഴിഞ്ഞ നിമിഷങ്ങളായിരുന്നു അവയെല്ലാം. അവരുടെ പിന്നാലെ എങ്ങോട്ടെന്നറിയാതെയായിരുന്നു. ഓരോ ചുവടും. ആ ചുവടുകൾ ചെന്നെത്തിയത് ഒരുകിലോമീറ്റർ അകലെയുള്ള കടൽത്തീരത്താണ്. അത്രയും നേരത്തേ താണ്ഡവത്തിന്റെയും ഭക്തിയുടെയുമെല്ലാം കലാശക്കൊട്ടിനും സാക്ഷ്യം വഹിച്ചത് ആ കടൽത്തീരമായിരുന്നു.

Kulasekharapatanam Dasara

സൂര്യാസ്തമയത്തോടൊപ്പം അഴിഞ്ഞുവീണത് വെറും വേഷങ്ങളായിരുന്നില്ല. ഒരുവർഷത്തെ ദസറയുടെ കാഴ്ചകൾ കൂടിയാണ്. പക്ഷേ, അവ മായാതെ എന്നും നിലനിൽക്കാൻ ഒപ്പിയെടുക്കാൻ കഴിഞ്ഞതാണ് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം.

Kulasekarapatanam

Kulasekharapatanam Dasara 3Kulasekarapatanam is a town in the Thoothukudi district of Tamil Nadu. Kulasekharapatnam is referred to in Marco Polo's travel diaries dating to 1250 AD. 

Getting there

By road: Tiruchendur is the nearest city to Kulasekarapatanam. You can easily get regular buses to Tiruchendur from major cities of the state.

Yathra Cover
യാത്ര വാങ്ങാം

Kulasekarapatanam is 15 km away from Tiruchendur. By rail: Tiruchendur Railway Station (14.7 km) By air: Tuticorin Airport, Thoothukudi (51 km)

Sights around 

Navathirupathi (41 km): The cluster of nine Sacred Srivaishnava Temples located near Tiruchendur are known as Navathirupathis  Ayyanar Sunai (18 km): A natural water spring in the desert near Ayyanar Temple  Manapad (5 km): Manapad is on the sea-shore at the Bay of Bengal. An ancient Roman Catholic Church is here where the Cross is said to have been brought from Jerusalem.

(മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Kulasekarapatanam Dasara, Spiritual Travel, Tamil Nadu Tourism, Mathrubhumi Yathra