ഴര ദശലക്ഷം ട്യുലിപ് പൂക്കള്‍... ബ്രസ്സല്‍സ്സില്‍ നിന്നും ക്യുകെന്‍ഹോഫ്ഫ് ഉദ്യാനത്തിലേക്കുള്ള മൂന്നു മണിക്കൂര്‍ യാത്രാ സമയം മുഴുവനും അത്രയും പൂക്കളെ ഒരു പാര്‍ക്കില്‍ ഉള്‍ക്കൊള്ളിക്കാന്‍ മനസ്സില്‍ ഞാന്‍ പലമാന ചിത്രങ്ങള്‍ വരക്കാന്‍ ശ്രമിക്കുകയായിരുന്നു.

 

Keukenhof
 
ക്യുകെന്‌ഹോഫ്ഫ് ഉദ്യാനം എല്ലാ വര്‍ഷവും മാര്‍ച്ച് മാസം പകുതി മുതല്‍ മെയ് അവസാനം വരെയാണ്  വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുക. പക്ഷേ ഏപ്രില്‍ അവസാനവാരമാണ് പാതി വിരിഞ്ഞ ട്യുലിപ് പൂക്കളുടെ മുഴുവന്‍ ഭംഗിയും ആസ്വദിക്കാന്‍ പറ്റിയ സമയം.

Keukenhof
 
അടുക്കളത്തോട്ടം എന്നാണു ക്യുകെന്‌ഹോഫ്ഫ് എന്ന ഡച്ച് വാക്കിന്റെ പരിഭാഷ. കാരണം പതിനഞ്ചാം നൂറ്റാണ്ടില്‍ ഹൈനോട്ട് ( hainatu ) പ്രഭ്വിയുടെ അടുക്കള തോട്ടം ആയിട്ടാണ് അതിന്റെ  ഉത്ഭവം. എന്നാല്‍ പഴയ ആ കായ്-കറി തോട്ടം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമാണ്. പ്രഭ്വിയുടെ മരണശേഷം സമ്പന്നരായ ചില വ്യാപാരികള്‍ ഈ സ്ഥലം വാങ്ങിയതോടെയാണ് തോട്ടത്തില്‍ നിന്നും ഉദ്യാനതിലേക്കുള്ള ക്യുകെന്‍ഹൊഫ്ഫിന്റെ പരിണാമം ആരംഭിക്കുന്നത്. 1949-ലാണ് നവീകരിച്ച ഈ പൂന്തോപ്പ് ലോകവിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ചത്.

Keukenhof
 
യാത്ര തുടങ്ങി ഏകദേശം രണ്ടര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ റോഡിനിരുവശവും ട്യുലിപ് പടങ്ങള്‍ കണ്ടു തുടങ്ങി . ഓരോ നിരകളിലായി ഓരോ  നിറങ്ങളില്‍  വിരിഞ്ഞു നില്‍ക്കുന്ന പൂക്കള്‍ കാഴ്ച്ചയുടെ സീമകളെ വെല്ലുവിളിച്ചുകൊണ്ട് അകലെ ചക്രവാളത്തില്‍ ലയിക്കുന്നതുപോലെ. ആ പൂക്കള്‍ക്കിടയില്‍ ഇരുന്നും നിന്നും ചിത്രമെടുക്കാന്‍ മത്സരിക്കുന്ന ഒരു കൂട്ടം ആളുകള്‍.

Keukenhof

അവരെ നിസ്സഹായരായി നോക്കി നിന്നിരുന്ന പ്രവേശനനിയന്ത്രണ ബോര്‍ഡുകള്‍ അതെല്ലാം സ്വകാര്യ പാടങ്ങളാണെന്നു പറഞ്ഞു തന്നു. ഷങ്കറിന്റെ അന്യനിലെയും അമിതാബ് ബച്ചന്റെ സില്‍സിലയിലെയും ഗാനങ്ങള്‍ക്ക് ദൃശ്യ  ചാരുത പകര്‍ന്നത് ഇതേ ട്യുലിപ് പാടങ്ങളാണ്.

Keukenhof
 
കുറച്ചു സമയത്തിനുള്ളില്‍ ബസ് ക്യുകെന്‍ഹൊഫ്ഫ് പാര്‍ക്കിന്റെ ഗേറ്റിലെത്തി. പാര്‍ക്കിന്റെ മുന്‍പില്‍ വിനോദസഞ്ചാരികള്‍  കൂട്ടം കൂട്ടമായി നില്‍പ്പുണ്ടായിരുന്നു. അവരില്‍ കൂടുതലും ഏഷ്യക്കാരായിരുന്നു. ആ കൂട്ടങ്ങളെ ഓരോ രാജ്യങ്ങളായി വിഭജിക്കുന്നതിനിടെ ടിക്കറ്റ് എടുക്കാനുള്ള ഞങ്ങളുടെ മുന്നിലെ നീണ്ട നിര അവസാനിച്ചത് അറിഞ്ഞതേ ഇല്ല. പ്രവേശന ടിക്കറ്റെടുത്ത് ഞങ്ങള്‍  പാര്‍ക്കിന്നുള്ളിലേക്ക് നടന്നു. പുറത്തു ട്യുലിപ് പാടങ്ങളില്‍ കണ്ട പോലെ പൂക്കളുടെ എണ്ണിയാലൊടുങ്ങാത്ത നിരകള്‍ പ്രതീക്ഷിച്ച ഞങ്ങളെ പാര്‍ക്കിനുള്ളില്‍ എതിരേറ്റത് മറ്റൊരനുഭവമായിരുന്നു. 

Keukenhof
 
പൂക്കള്‍ ഭംഗിയായി ഇടകലര്‍ത്തി നട്ടിരിക്കുന്ന ചെറിയ ട്യുലിപ്. 'ക്യാന്‍വാസുകളാണ് 'പാര്‍ക്കിനുള്ളില്‍ എങ്ങും. പൂക്കള്‍ കൊണ്ട് തന്നെ വിവിധ രൂപങ്ങള്‍ തീര്‍ത്തിരിക്കുന്നു. വിരിഞ്ഞു നില്‍ക്കുന്ന ഒരു ട്യുലിപ് പൂവിന്റെ രൂപവും അതിനിടയില്‍ ഉണ്ടായിരുന്നു. ഹോര്‍ടി കള്‍ച്ചര്‍ ചെയ്തു പല  നിറങ്ങള്‍ തുന്നി ചേര്‍ത്ത ചില പൂക്കള്‍ കണ്ടപ്പോള്‍ കുടമാറ്റത്തിലെ സ്‌പെഷ്യല്‍ കുടകള്‍ ഓര്‍മ വന്നു. 

Keukenhof

ഉദ്യാനത്തിനുള്ളില്‍ പൂക്കളുടെ ഒരു കൊച്ചു ദ്വീപ് തീര്‍ത്തുകൊണ്ട് ഒരു തടാകം നിര്‍മിച്ചിട്ടുണ്ട്. അതിന്റെ ഇരുവശങ്ങളിലുമുള്ള മരങ്ങള്‍ മെനഞ്ഞ കമാനങ്ങളുടെ തണലിലൂടെ കുറെ അരയന്നങ്ങള്‍ തടാകത്തില്‍ സ്വചന്ദവിഹാരം നടത്തുന്നു. ആ അന്തരീക്ഷത്തില്‍ നിന്നപ്പോള്‍ പണ്ട് കേട്ടുമറന്ന പുരാണ കഥകളിലെ ഒരു ആശ്രമ പ്രതീതി പാര്‍ക്കിനുള്ളിലെ തിരക്കിനിടയിലും അനുഭവപ്പെട്ടു. 

Keukenhof

പക്ഷേ അവിടുത്തെ പഴക്കം ചെന്ന ഒരു കൂറ്റന്‍ കാറ്റാടിയന്ത്രത്തിന്റെ സമീപത്തായിരുന്നു പാര്‍ക്കിലെ ഏറ്റവും മനോഹരമായ കാഴ്ച്ച ഞങ്ങളെ കാത്തിരുന്നത്. ഡച് പ്രതാപകാലത്തിന്റെ ഓര്‍മക്കുറിപ്പായി നിന്നിരുന്ന കാറ്റാടി യന്ത്രത്തിനു താഴെ, മണ്ണിനു മുകളിലൂടെ ഓടുന്ന അതിന്റെ വേരുകള്‍ പോലെ പൂക്കളുടെ നിരകള്‍. പഴമയുടെയും വസന്തത്തിന്റെയും സംഗമം. ജീവന്‍ തുടിക്കുന്ന ഒരു വാന്‍ഗോഗ് പെയിന്റിങ് പോലെ സുന്ദരമായ ദൃശ്യം. മനസ്സില്‍ ഒരു പോസ്റ്റ്കാര്‍ഡായി സൂക്ഷിക്കാന്‍ കിട്ടിയ ആ ചിത്രവും കൊണ്ടാണ് ഞങ്ങള്‍ ക്യുകെന്‌ഹോഫ്ഫിനോടെ വിട പറഞ്ഞത്... 

Keukenhof

How to reach?

Nearest airport- Schiphol Airport, Amsterdam, approximately 22 kms to keukenhof gardens

Nearest railway station - Leiden Central station, approximately 19km from Leiden to Keukenhof

Keukenhof

How to get around?

Public transportation - Public transport buses are available from Schiphol airport. From Leiden station take Bus 54 to go to the park.

Keukenhof

Where to stay?

There are plenty of hotels available in Schiphol

Opening time of garden - From  24 March - 16 May 2016

Keukenhof

Where to eat? 

There are cafeterias and restaurants inside the park serving variety of cuisines.