പ്പൂപ്പന്‍ താടിയോടൊപ്പം എന്റെ മൂന്നാമത്തെ ട്രിപ്പായിരുന്നു മേഘമല. മറ്റു രണ്ടു ട്രിപ്പും അവസാന നിമിഷം ജോയിന്‍ ചെയ്തതായിരുന്നു.എന്നാല്‍ മേഘമല അനൗണ്‍സ് ചെയ്ത ഉടനെ രജിസ്റ്റര്‍ ചെയത് ഡിസംബര്‍ 23 ആവാന്‍ കാത്തിരിക്കുകയായിരുന്നു.

Meghamalai 4

ഡിസംബര്‍ 23 രാവിലെ 8 മണിയോടെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ രശ്മി ചേച്ചി, സീത, വിജയമ്മ ചേച്ചി,മകള്‍ ആര്‍ഷ എന്നിവര്‍ അവിടെ ഉണ്ടായിരുന്നു. പിന്നീട് മിമി, ആശ ചേച്ചി, അനിത ചേച്ചി, പ്രീത തുടങ്ങിയവരും കൂട്ടത്തില്‍ ചേര്‍ന്നു. സജ്‌നയോടൊപ്പം സൗത്തില്‍ നിന്നെത്തിയവരും ആയതോടെ 9 മണിയോടെ മേഘമലയ്ക്ക് യാത്ര തുടങ്ങി.

സജ്‌ന നേരത്തേ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിര്‍ദ്ദേശിച്ച പോലെ പരിചയപ്പെടല്‍ സെഷന്‍ പുതുമയുള്ളതാക്കാന്‍ ഇതുവരെ നേരില്‍ പരിചയമില്ലാത്ത മറ്റൊരു അപ്പൂപ്പന്‍ താടിയെ പരിചയപ്പെടുത്തണം എന്നത് പരിഗണിച്ച് ബസില്‍ തന്നെ പരിചയപ്പെടല്‍ നന്നായി തന്നെ നടന്നു. പരമാവധി ആസ്വദിച്ചാവണം ഓരോ യാത്രയും എന്നു തീരുമാനിച്ച 16 പേരുടെ ഈ സംഘം വളരെപ്പെട്ടെന്നു തന്നെ ഒരൊറ്റ കുടുംബമായി മാറി. പ്രകൃതി ഭംഗി ആസ്വദിച്ച്, പാട്ടു കേട്ട്, ചറപറ തമാശകളും പറഞ്ഞ് രസിച്ച് ഞങ്ങള്‍ യാത്ര തുടങ്ങി. നെല്ലിയാമ്പതി  യാത്രയിലെ പോത്ത് ചരിതം വിശദമായി പറഞ്ഞ് മിമി തുടങ്ങി. വാലി ഓഫ് ഫ്‌ളവേഴ്‌സിലെ മറക്കാനാവാത്ത അനുഭവങ്ങളുമായി ലിനിയും പ്രീതയും ഞങ്ങളെ കൊതിപ്പിച്ചു.

Meghamalai

പച്ച വിരിച്ച നെല്‍പ്പാടങ്ങളും തെങ്ങിന്‍ തോപ്പുകളും വാഴ കൃഷിയും കേരളീയ ഗ്രാമങ്ങളെ ഓര്‍മിപ്പിച്ചു. ഇടക്കിടെ കാറ്റാടി യന്ത്രങ്ങളും കാണാമായിരുന്നു. പുല്ലുപാറയും വളഞ്ഞങ്ങാനം വെള്ളച്ചാട്ടവും കണ്ട് കുമളി വഴി ചിന്നമണ്ണൂര്‍ ചെക് പോസ്റ്റിലെത്തി. അവിടെ കുറച്ച് താമസമുണ്ടായി. ഒരു മണിക്കൂറോളം വളഞ്ഞുപുളഞ്ഞ റോഡിലൂടെ ഒരു മലയെ വലം വെച്ചു കൊണ്ടുള്ള യാത്രയായിരുന്നു. മല കയറുന്തോറും താഴെ മിന്നാമിനുങ്ങിന്റെ കൂട്ടമെന്നോണം ചില പ്രകാശകിരണങ്ങള്‍  അങ്ങകലെ കാണാമായിരുന്നു.

മേഘമലയ്ക്കു താഴെ വാഹനത്തില്‍ നിന്നിറങ്ങി 2 കി.മീറ്ററോളം മല കയറി ക്യാമ്പിലെത്തി. രാത്രി നല്ല ഇരുട്ടില്‍  തണുത്ത് വിറച്ച് അട്ട കടിയും കൊണ്ട് മല കയറുമ്പോള്‍ ഓരോരുത്തരുടെയും മനസ് പറഞ്ഞു കൊണ്ടിരുന്നു... നിനക്ക് സാധിക്കാത്തതായി ഒന്നുമില്ല. രാത്രിയില്‍ തീ കൂട്ടി ചുറ്റുമിരുന്ന് കഥ പറയുമ്പോഴും ഒരുമിച്ചിരുന്ന് ഭക്ഷണം തയ്യാറാക്കി കഴിക്കുമ്പോഴും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ലഹരി ആസ്വദിക്കുകയായിരുന്നു. പ്രകൃതിയെ നോവിക്കാതെ, പ്രകൃതിയെ അറിഞ്ഞ്, മണ്ണിന്റെ മണം ആസ്വദിച്ച് ടെന്റുകളില്‍ അന്തിയുറങ്ങി, പുതിയ പ്രഭാതത്തില്‍ സൂര്യോദയം കണി കണ്ടുണരാനായി എല്ലാവരും കിടന്നു.

Meghamalai 5

രാവിലെ നേരത്തേ ഉണര്‍ന്നെങ്കിലും കോടമഞ്ഞുണ്ടായിരുന്നതിനാല്‍  സൂര്യോദയം കാണാന്‍ സാധിക്കാത്തതിന്റെ സങ്കടം തീര്‍ക്കാനായി ബാബു ചേട്ടന്‍ ക്യാമറയില്‍ 2 ദിവസം മുന്‍പെടുത്ത സൂര്യോദയം കാണിച്ചു തന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം ട്രെക്കിംഗ് ആയിരുന്നു.ഗൗണ്ടര്‍ മലയിലേക്കാണ് പോയത്.4 കി.മീറ്ററോളം നടന്ന് പ്രകൃതി ഭംഗി യത്രയും ക്യാമറയിലും മനസിലും നിറച്ച് ഓരോരുത്തരും നടന്നു. സൂര്യകിരണങ്ങളേറ്റ് തിളങ്ങുന്ന തേയിലത്തോട്ടത്തിന്റെ ഭംഗി വര്‍ണ്ണനാതീതം. ജൈവവൈവിധ്യമാര്‍ന്ന കാടുകളും ,തേയിലത്തോട്ടവും മലകളും  ചെറിയ തോടുകളും.. വിശുദ്ധ ഗ്രന്ഥത്തില്‍ പറയപ്പെട്ടിട്ടുള്ള 'താഴ്വാരങ്ങളില്‍ അരുവികളൊഴുകുന്ന മനോഹരമായ തോട്ടങ്ങളെ' അനുസ്മരിപ്പിച്ചു. ഭൂമിയില്‍ ദൈവം ഒരുക്കിയിട്ടുള്ള ഈ സ്വര്‍ഗം കാണാതെ പോയാല്‍  പിന്നെ ഏതു സ്വര്‍ഗത്തിനു വേണ്ടിയാണ് നാം കാത്തിരിക്കുന്നത്?

Meghamalai 2

ഉച്ചയോടെ മലയിറങ്ങി ക്യാമ്പിലെത്തി. രസകരമായ പരിചയപ്പെടല്‍, ക്രിസ്മസ് ഗിഫ്റ്റ് കൈമാറല്‍ തുടങ്ങിയവയിലൂടെ ക്യാമ്പംഗങ്ങള്‍  വീണ്ടും തങ്ങളുടെ സൗഹൃദം ദൃഢമാക്കി. ആശ ചേച്ചി, മായേച്ചി ഇവരുടെ ബര്‍ത്‌ഡേ ആഘോഷവും ക്യാമ്പിന് ഉണര്‍വേകി. ഭക്ഷണത്തിനു ശേഷം മലയിറങ്ങി. കമ്പത്ത് മുന്തിരിത്തോട്ടവും കണ്ട് തിരികെ എറണാകുളത്തേക്ക്.

സന്തൂര്‍ പ്രിന്‍സസ് സിത, ജിയോ രശ്മി ചേച്ചി, ദൂരയാത്രകളെ ഇഷ്ടപ്പെടുന്ന ലിനി പ്യാരി മുഹമ്മദ്, യാത്ര തന്നെ ജീവിതമാക്കിയ മിമി, തത്സമയ വിറ്റുകളുമായി ആശ ചേച്ചി, ക്യാമറ പേഴ്‌സണ്‍ പുഷ്പ, പരസ്പരം പ്രചോദനമായ ആര്‍ഷയും അമ്മയും, ധീരയായ പ്രീത മോസസ്,ക്യൂട്ട് കീര്‍ത്തി, കുട്ടിപ്പട്ടാളത്തിന്റെ പ്രിയങ്കരി ശ്രീലത ടീച്ചര്‍, സജ്‌നയുടെ വീട്ടിലെത്തി പരിചയപ്പെട്ട് അപ്പൂപ്പന്‍ താടിയായിത്തീര്‍ന്ന റീത്ത ചേച്ചി, അല്പം താമസിച്ചു പോയെങ്കിലും തങ്ങള്‍ക്കും ഇതെല്ലാം സാധിക്കുമെന്ന് തെളിയിച്ച് മായേച്ചിയും അനിതേച്ചിയും, സര്‍വ്വോപരി അപ്പൂപ്പന്‍ താടി ലീഡര്‍ സജ്‌ന... എല്ലാവരും ഈ യാത്ര അവിസ്മരണീയമാക്കിത്തീര്‍ത്തു.

Meghamalai 3

സാധാരണ വിനോദയാത്രകളേക്കാള്‍ വെല്ലുവിളിയുയര്‍ത്തുന്ന ടാസ്‌കുകളിലൂടെ മനസ്സിന്റെ ചെറുപ്പം നിലനിര്‍ത്താനും അതുവഴി ജീവിതത്തെ സമചിത്തതയോടെ നേരിടാനുള്ള ആത്മധൈര്യവും അപ്പൂപ്പന്‍ താടി ട്രിപ്പുകളില്‍ നിന്ന് എനിക്കു  ലഭിച്ചു.

Content Highlights: Appoppanthadi's Travel to Meghamalai