ഇരുളില്‍ ചിതറിത്തെറിക്കുന്ന വര്‍ണ്ണവെളിച്ചത്തുണ്ടുകള്‍, ഡിജെ ഒരുക്കുന്ന, കാതടിപ്പിക്കുന്ന ഇലക്ട്രൊ സംഗീതത്തിന്റെ ചടുലതാളം. ഡാന്‍സ് ഫ്ലോറില്‍ നൃത്തം ചെയ്യുന്ന യുവതീയുവാക്കള്‍. ലോഞ്ചിലെങ്ങും ത്രസിക്കുന്ന ഹൈവോള്‍ട്ടേജ്ഫണ്‍. ഇതൊരു ബോളീവുഡ് ഗാനരംഗമല്ല, കൊച്ചിയിലെ ഒരു ഡിസ്‌കോത്തെയിലെ രാത്രി രംഗം.

മെട്രോകളെപ്പോലെ കൊച്ചിയിലും നിശാഘോഷങ്ങള്‍ ചുവടുറപ്പിക്കുകയാണ്. വാരാന്ത്യങ്ങളിലെ 'ചില്‍ഔട്ടി'നായി നഗരത്തിലെയും നഗരപ്രാന്തങ്ങളിലേയും ഹോട്ടലുകള്‍ അന്താരാഷ്ട്ര നിലവാരമുളള ഡിസ്‌കോത്തേകളും ലോഞ്ചുകളും അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സ്‌പെഷല്‍ നൈറ്റുകളില്‍ പ്രശസ്തരായ ഡിസ്‌കൊ ജോക്കികള്‍ പുറത്തു നിന്നും ഇവിടങ്ങളിലേക്ക് പറന്നെത്തുന്നു. ചിലര്‍ സ്‌പെഷല്‍ റാംപ് ഷോകള്‍ നടത്തുന്നു.എന്നാല്‍ രാത്രിയൊന്നു തകര്‍ത്തുകളയാം എന്നു കരുതി ആര്‍ക്കും ഇവിടങ്ങളിലേക്ക് ഇടിച്ചു കയറിച്ചെല്ലാനാവില്ല. മിഥുനങ്ങള്‍ക്കും, സ്ത്രീകള്‍ക്കുമാണ് മുന്‍ഗണന. ഈ വിഭാഗക്കാര്‍ക്ക് എന്‍ട്രി ഫ്രീയാണ്. സ്ത്രീകള്‍ക്കു മാത്രമായി നീക്കിവെച്ച ദിവസങ്ങളുമുണ്ട്. ഹോട്ടലിലെ താമസക്കാരോ അതിഥികളോ അല്ലാത്ത പുരുഷന്‍മാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഗ്രൂപ്പായി വരുന്നവര്‍ക്ക് വാരാന്ത്യങ്ങള്‍ ഒഴിച്ചുള്ള ദിനങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കും.

വാരാന്ത്യങ്ങളില്‍ ഡാന്‍സ്ഫ്ലോറുകളില്‍ തിരക്കു കൂടും. വാരാന്ത്യങ്ങളില്‍ ഒറ്റയ്ക്കു വരുന്നവര്‍ക്ക ് (പുരുഷ സുഹൃത്തുകള്‍ക്ക്്) 'സ്റ്റാഗ് എന്‍ട്രി' ലഭിക്കും. ഇതിന് ഫീസുണ്ട്. 2000 മുതല്‍ മുകളിലോട്ടാണ് ഫീ. ഡാന്‍സ് ഫ്ലോറില്‍ ഓവര്‍സ്മാട്ടാവുന്നവരെ നീരീക്ഷിക്കാന്‍ 'ബൗണ്‍സര്‍'മാരുണ്ടാവും. പലയിടങ്ങളിലും ഡ്രസ് കോഡുകളുണ്ട്. ഡീസന്റ് കാഷ്വല്‍സ് ആണ് വേണ്ടത്. ചില സ്ഥലങ്ങളില്‍ സ്ലീവ്‌ലെസ്സും സ്ലിപ്പേഴ്‌സും അനുവദിക്കില്ല. ലോഞ്ചില്‍ വിളമ്പുന്ന മദ്യത്തിനും സമയ പരിധിയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ രാത്രിയാഘേ ാഷം അലമ്പില്ലാതെ നടത്തണം എന്നര്‍ഥം. യുവമിഥുനങ്ങളാണ് പ്രധാനമായും നിശാഘോഷങ്ങളിലെ 'ലൈംലൈറ്റ്'.Discotheques and lounges


Ava - Dream Hotel, SA road, Kadavanthra.
Club days: Fridays and Saturdays.
Free entry for Couples and Ladise
Stag entry fee (Single male): Rs 2000
Normal days: Monday, Wed, Thursday (Free entry to all)
Tuesday holidays
DJ: Savio and crew
Entry: 8 pm onwards
Lounge bar will be close by 12 pm.
Dance flore upto 2 am
Contact: 0484 4129999, 9995833241
www.dreamcochin.com

Glow- Hotel Harbour View Residency, Opposit Cochin Shipyard, M.G. Road
Opening: Fridays, Saturdays and Sundays. (entry free for Couples and Ladies)
(Stag entry fees Rs. 1000)
Groups can book the dance floor (Rs. 3000 per hour)
Entry: 8.30 pm onwards.
Longue bar will be closed by 12 pm
Contact: 9995804103, 0484 4090000
www.harbourviewresidency.comClub 11 hundred- Ramada Resort, Kumbalam south
Ladies and Couples Nights: every Thursdays
Dj nights: Fridays and Saturdays
Entry free for Couples and Ladies.
Entry reserved (fee for stag entry)
Retro night: Sundays groupes can book the dance floor on other days
Entry: 7 pm onwards
Lounge bar will be closed by 12 pm and the dance floor will be closed by 1.30 am
Dj: Sekhar and Nasha
Contact: 0484 3011100. 9633157739.
www.ramadacochin.com


ചിത്രങ്ങള്‍ : എം.വി സിനോജ്‌