കര്‍ക്കടകം രാമായണത്തിന്റെ മാത്രമല്ല, ആയുര്‍വേദത്തിന്റെ മാസം കൂടിയാണ്. സുഖചികിത്സയുടെ കാലം...കര്‍ക്കിടകക്കാറ് മാനത്ത് കരിമ്പടമായി നിറയുമ്പോള്‍, കുളിച്ച് ഈറനുടുത്ത് നില്‍ക്കുന്ന പ്രകൃതി ചിരിക്കും... അവള്‍ക്കറിയാം പുനര്‍ജീവനത്തിന് കാലമായെന്ന്. പാരമ്പര്യഗ്രന്ഥങ്ങള്‍ പറയുന്നത് മണ്‍സൂണ്‍ കാലമാണ് പുനര്‍ജീവനചികിത്സക്ക് ഉചിതമെന്നാണ്. പൊടിപടലമില്ലാത്ത, തണുത്ത കാലാവസ്ഥ ശരീരരന്ധ്രങ്ങള്‍ തുറക്കാന്‍ സഹായിക്കുന്നു. ഔഷധി, തൈല ചികിത്സകള്‍ക്ക് അത് ശരീരത്തെ പ്രാപ്തമാക്കുന്നു. കാത്തിരിപ്പിന്റെ മാസം കൂടിയാണ് കര്‍ക്കിടകം. പൊന്നിന്‍ ചിങ്ങമാസത്തിനായുള്ള കാത്തിരിപ്പ്്. ശരീരം ആരോഗ്യദൃഢമാക്കിവെക്കേണ്ട കാലമാണിത്. കര്‍ക്കിടകത്തില്‍ മരുന്ന് സേവിച്ചാല്‍ കല്‍പ്പാന്തകാലത്തോളം സസുഖം എന്നാണ് ആയുര്‍വേദം പറയുന്നത്.


ഈ നാളുകളില്‍ ആയുസ്സിന്റെ വേദത്തിനെ തേടിയാവാം യാത്ര. സുഖചികിത്സയുടെ കാലമാണിനി. വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് മണ്‍സൂണ്‍ കാലത്ത് ആയുര്‍വേദത്തിന്റെ തലോടലേല്‍ക്കാന്‍ കേരളത്തിലേക്ക് ഒഴുകുന്നത്. ആയുര്‍വേദ വിനോദസഞ്ചാരത്തിന്റെ സാധ്യതകളറിഞ്ഞ് വന്‍കിട ഹോട്ടല്‍ഗ്രൂപ്പുകള്‍ തന്നെ ആയുര്‍വേദ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുന്നുണ്ട്. മഴയില്‍ കുതിര്‍ന്ന് ടൂറിസ്റ്റുകളെത്തുമ്പോള്‍ പുനര്‍ജീവനത്തിന്റെ ആതിഥേയത്വവുമായി ആയുര്‍വേദ കേന്ദ്രങ്ങള്‍ സജ്ജമായികഴിഞ്ഞു. മണ്‍സൂണ്‍ പൊതുവില്‍ ഓഫ് സീസണായാണ് കരുതപ്പെടുന്നെങ്കിലും പല റിസോര്‍ട്ടുകളിലും കഴിഞ്ഞവര്‍ഷത്തേതിന്റെ ഇരട്ടി ബുക്കിങ്ങുകളാണ് ഉണ്ടായിരിക്കുന്നത്

കായല്‍യാത്രയാണ് കേരളത്തിലെത്തുന്ന വിദേശികളെ ഏറ്റവും അധികം ആകര്‍ഷിക്കുന്നത്. അതു കൊണ്ട് തന്നെ ഹൗസ്‌ബോട്ട് ഓപ്പറേറ്റര്‍മാര്‍ ആയുര്‍വേദ സുഖചികിത്സയ്ക്കായി ആയുര്‍വേദിക്ക് ഹൗസ്‌ബോട്ട് അവതരിപ്പിച്ചിട്ടുണ്ട്. ചികിത്സാ സംവിധാനങ്ങള്‍ എല്ലാം തന്നെ ഇതില്‍ തയ്യാറാക്കിയിട്ടുണ്ട്. മണ്‍സൂണ്‍ കാലത്ത് കായല്‍യാത്രയ്ക്കിടയിലോ കായല്‍കരയിലെ താമസത്തിനിടയിലോ ആയുര്‍വേദത്തിന്റെ ഗുണം അനുഭവിച്ചറിയാം എന്നതാണ് ഇത്തരം ഹൗസ്‌ബോട്ടുകളുടെ പ്രത്യേകത.


ആയുര്‍വേദം


നാട്ടുവൈദ്യന്‍മാരും പരമ്പരാഗത വൈദ്യന്‍മാരും മുതല്‍ ആയുര്‍വേദ കോളേജുകളില്‍ ഉന്നതവിദ്യാഭ്യാസം നേടിയ ഡോക്ടര്‍മാരും അടങ്ങിയതാണ് കേരളത്തിലെ ആയുര്‍വേദ സമൂഹം. ആയുര്‍വേദത്തെ ആധാരമാക്കിയുളള ഹെല്‍ത്ത് ടൂറിസം കേരളത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്. പഞ്ചകര്‍മ്മം പോലുളള പുനര്‍യൗവ്വനപ്രാപ്തി ചികിത്സകള്‍ക്കായി നൂറ്കണക്കിന് വിദേശീയരാണ് ഇപ്പോള്‍ കേരളത്തില്‍ എത്തുന്നത്.

എട്ട് ചികിത്സാശാഖകള്‍ ഉള്‍പ്പെട്ടതാണ് ആയുര്‍വേദം


1.
കായചികിത്സ-ശരീരത്തെ ബാധിക്കുന്ന ജ്വരം പോലുളള രോഗങ്ങള്‍ക്കുളള ചികിത്സ.
2.
ബാലചികിത്സ-കുട്ടികള്‍ക്ക്
3.
ഗ്രഹചികിത്സ-മനോരോഗങ്ങള്‍ക്ക്
4.
ഊര്‍ധ്വാംഗ ചികിത്സ-കഴുത്തിന് മീതെയുളള അവയവങ്ങള്‍ക്ക്.
5.
ശല്യചികിത്സ - ശസ്ത്രക്രിയ വേണ്ടിവരുന്ന രോഗങ്ങള്‍ക്ക്.
6.
വിഷ ചികിത്സ- വിഷബാധയ്ക്ക്.
7.
രസായന ചികിത്സ- യൗവ്വനം നിലനിര്‍ത്തി വാര്‍ധക്യം നീട്ടിക്കൊണ്ട് പോകുന്നതിന്. ശരീരത്തിലെ സപ്തധാതുക്കളായ രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയുടെ ഓജസ്സ് നിലനിര്‍ത്താന്‍.
8.
വാജീകരണ ചികിത്സ- ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍. വാജി എന്നാല്‍ കുതിര. വാജം എന്നാല്‍ വേഗം ഉളളതെന്നാണ് അര്‍ത്ഥം. കുതിര (വാജി) യെപ്പോലെ ലൈംഗിക സാമര്‍ത്ഥ്യം പ്രകടിപ്പിക്കാന്‍ പ്രാപ്തമാക്കുന്നതാണ് വാജീകരണം.


++++++++++പഞ്ചകര്‍മ ചികിത്സ


ശരീരത്തിന് സമഗ്രമായ ചൈതന്യം നല്‍കുന്ന പഞ്ചകര്‍മ്മം മനസ്സിന് പ്രശാന്തിയും ഊര്‍ജ്ജസ്വലതയും നല്‍കുന്നു.
വമനം - പഞ്ചകര്‍മത്തിലെ ആദ്യത്തേത്. കഫപ്രധാനമായ ദോഷത്തെ ഛര്‍ദ്ദിയുണ്ടാക്കുന്ന ഔഷധങ്ങള്‍ കഴിപ്പിച്ച് ഛര്‍ദ്ദിപ്പിച്ചു കളയുന്ന രീതി.
വിരേചനം- പിത്തദോഷത്തെ വയറിളക്കുന്ന ഔഷധങ്ങള്‍ കഴിപ്പിച്ച് വിസര്‍ജ്ജിപ്പിക്കുന്ന സമ്പ്രദായം.
വസ്തി- വാതദോഷത്തെ പുറത്തുകളയാന്‍ ഗുദദ്വാരത്തിലൂടെ വസ്തിയന്ത്രം വഴി ഔഷധം കടത്തിവിട്ട് പുറത്തുകളയുന്ന രീതി.
രക്തമോക്ഷം- രക്തദൂഷ്യം മൂലമുണ്ടാകുന്ന രോഗങ്ങള്‍ ശമിപ്പിക്കാന്‍ രക്തം പുറത്തുകളയല്‍. സിരകള്‍ മുറിച്ചും അട്ടയെ കൊണ്ട് കടിപ്പിച്ചും രക്തം പുറത്തുകളയുന്നു.
നസ്യം- മൂക്കിലൂടെ ഔഷധം അകത്തേക്കൊഴിച്ച് തൊണ്ടയിലും തലയിലുമുള്ള ദോഷങ്ങള്‍ ഇളക്കികളയുന്ന രീതി.

ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തില്‍ പഞ്ചകര്‍മ്മ ചികിത്സ ഏതു കാലത്തുമാകാമെങ്കിലും ഋതുസന്ധികാലമാണ് അനുയോജ്യം. ഒരു ഋതുവിന്റെ ഒടുവിലത്തെ ഏഴു ദിവസവും അടുത്ത ഋതുവിന്റെ തുടക്കത്തിലെ ഏഴു ദിവസവും ചേര്‍ന്ന കാലമാണ് ഋതുസന്ധി. കേരളത്തിലെ കാലാവസ്ഥയനുസരിച്ച്, സപ്തംബര്‍-ഒക്ടോബര്‍ (തുലാം), മാര്‍ച്ച്- ഏപ്രില്‍ (കുംഭം), ജൂലായ്- ആഗസ്ത് (കര്‍ക്കടകം) മാസങ്ങളാണ് പഞ്ചകര്‍മ്മത്തിന് ഉചിതം.

ധാര, പിഴിച്ചില്‍, കിഴി കേരളീയ ചികിത്സകള്‍


കേരളീയ ചികിത്സകള്‍ എന്നറിയപ്പെടുന്ന ചികിത്സാവിധികളാണ് ധാര, പിഴിച്ചില്‍, ഞവരക്കിഴി, അന്നലേപം, തളം, തലപൊതിച്ചില്‍ തുടങ്ങിയവ. പഞ്ചകര്‍മ ചികിത്സ ചെയ്യുന്നതിന് കേരളീയ വൈദ്യന്മാര്‍ ആവിഷ്‌കരിച്ച മാര്‍ഗങ്ങളാണിവ. ഉടലിന്റെ ഊര്‍ജ്ജസ്വലതക്കും പുനര്‍ യൗവന പ്രാപ്തിക്കും സഹായിക്കുന്നു.

ധാര- രോഗിയുടെ ശരീരത്തില്‍ ഏതു ദോഷമാണ് അധികം എന്നു കണ്ടെത്തി അതിനു പരിഹാരമായി ആവശ്യമായ ദ്രവ്യങ്ങള്‍ അവയവങ്ങളില്‍ ധാരയായി ഒഴിക്കുന്ന രീതി. എണ്ണത്തോണിയില്‍ രോഗിയെ കിടത്തിയാണ് ധാര ചെയ്യുന്നത്.

പിഴിച്ചില്‍- യുക്തമായ തൈലം ശരീരത്തില്‍ ധാരയായി ഒഴിക്കുന്നതാണ് പിഴിച്ചില്‍. തുണി, തൈലത്തില്‍ മുക്കി പിഴിഞ്ഞൊഴിക്കുകയാണ് രീതി.

കിഴി- ഔഷധസസ്യങ്ങള്‍ അരിഞ്ഞു നുറുക്കി തുണിക്കിഴിയില്‍ കെട്ടി ചൂടാക്കിയ തൈലത്തില്‍ മുക്കി അവയവങ്ങള്‍ ചൂടുപ്പിടിപ്പിക്കുന്ന ചികിത്സാരീതി. ശരീരം മുഴുവന്‍ തൈലം തേച്ചു കിടക്കുന്ന രോഗിയിലാണ് കിഴി വെയ്ക്കുന്നത്.

തലപൊതിച്ചില്‍ - ധാരയുടെ ഫലം ചെയ്യും എന്നു പറയപ്പെടുന്ന ചികിത്സാരീതിയാണ് തലപൊതിച്ചില്‍. തലേദിവസം മോരില്‍ ഇട്ടുവെച്ച നെല്ലിക്ക പിറ്റേന്ന് എടുത്ത് അരച്ച് തലയില്‍ പൊതിഞ്ഞു കെട്ടുന്നു.

തളം-പലതരം മരുന്നുകള്‍ അരച്ച് നെറുകയില്‍ വെയ്ക്കുന്ന ചികിത്സാരീതിയാണ് തളം. നെല്ലിക്ക, ചന്ദനപ്പൊടി, മുത്തങ്ങ, കൊട്ടം, കരിഞ്ചീരകം, ഇരട്ടിമധുരം, കടുക്ക തുടങ്ങിയ മരുന്നുകള്‍ തളത്തിന് ഉപയോഗിക്കുന്നു.

സ്വേദകര്‍മ്മം- ഔഷധങ്ങളിട്ട വെള്ളത്തിലെ ആവിക്കുളിയാണ് സ്വേദകര്‍മ്മം അഥവാ വിയര്‍പ്പിക്കല്‍. ശരീരത്തിലെ ദോഷങ്ങള്‍ കളഞ്ഞ് തൊലി ഊര്‍ജ്ജസ്വലമാക്കുകയാണ് ചെയ്യുന്നത്. കൊഴുപ്പിന്റെ അംശം കുറയ്ക്കുന്ന സ്വേദകര്‍മ്മം ചില വാതരോഗങ്ങളുടെ ചികിത്സക്കായി നിര്‍ദ്ദേശിക്കാറുണ്ട്.


ആയൂര്‍വേദ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍

ചികിത്സയ്ക്കായി ആയുര്‍വേദ കേന്ദ്രങ്ങള്‍ തിരിഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍- അംഗീകൃത കേന്ദ്രമാണെന്ന് ഉറപ്പ് വരുത്തുക. കേന്ദ്രത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക. ചികിത്സാ സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് ഉറപ്പ് വരുത്തുക. സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്ലാസ്സിഫിക്കേഷനില്‍പ്പെടുന്ന കേന്ദ്രമാണെങ്കില്‍, ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. ചികിത്സ, ഇനം, സമയം എന്നിവ പ്രദര്‍ശിപ്പിച്ചുണ്ടോ എന്ന് നോക്കുക. അംഗീകൃത സ്ഥാപനങ്ങളുടെ മരുന്നുകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നും ഉറപ്പ് വരുത്തുക.


++++++++++ചികിത്സയുടെ സാമ്പത്തികം

തിരഞ്ഞെടുക്കുന്ന ചികിത്സയ്ക്കും പാക്കേജിനും ദിവസങ്ങള്‍ക്കും അനുസരിച്ചാണ് ചികിത്സാ ചെലവ്. ഒരു മണിക്കൂര്‍ നേരത്തെ മസാജിങ് മുതല്‍ 28 ദിവസത്തെ ചികിത്സ വരെയുണ്ട്. വിവിധ പാക്കേജുകളനുസരിച്ച് ഇതിന് 4000 രൂപമുതല്‍ മുകളിലേക്കാണ് ചെലവ്. 7, 14, 21, 28 എന്നിങ്ങനെയാണ് സുഖചികിത്സാ ദിവസങ്ങള്‍ നിശ്ചയിക്കാറുള്ളത്. ചുരുങ്ങിയത് എഴ് ദിവസത്തെ ചികിത്സയെങ്കിലും വേണം. ഫൈവ് സ്റ്റാര്‍ സംവിധാനങ്ങളുള്ള ഒരു പ്രമുഖ ആയുര്‍വേദിക് റിസോര്‍ട്ടിന്റെ പാക്കേജനുസരിച്ച് ഒരാള്‍ക്ക് എഴു ദിവസത്തക്ക് 71,400 രൂപ, 14 ദിവസത്തേക്ക് 1,27,680 രൂപ, 21 ദിവസത്തേക്ക് 1,83,960 രൂപ, 28 ദിവസത്തേക്ക് 2,15,040 രൂപ.


കേരളത്തിലെ പ്രധാന ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍THIRUVANANTHAPURAM
Shanthigiri Ashram, Thiruvananthapuram, Ph: 0471-2419313
Somatheeram Ayurvedic Restor, Chowara, Ph:0471 - 2268101. Fax: 2267600.
Charaka Thiruvampadi Beach, Varkala ,Ph:0470-2601305
Anandam -The Travancore Heritage Chowara, Ph: 0471-2267828
Coconut Bay Beach Ayurvedic Centre Mulloor, Vizhinjam, Ph: 0471- 2480566
Bela Ayurvedic Health Centre Poovar, Ph: 0471-2210008
Prakrithi Ayurveda Centre Samudra Beach, Kovalam
Manaltheeram Ayurveda Beach Village Chowara, Balaramapuram
Taj Varkala Ayurveda Centre Janardhanapuram, Varkala
Thapovan Ayurveda Centre Vizhinjam, Chowara, Ph: 0471-2480453
Ideal Ayurvedic Resort Vizhinjam, Chowara, Ph: 0471 - 2268632
Aswasam Ayurveda Hospital Vallithopu, Ph:0471-2507834
Niramaya Ayurvedic Spa, Pulinkudi, Mulloor
Kerala Bamboo House Ayurveda Resort Papanasam, Varkala, Ph:9895270993
Ayur Ashram G.V. Raja Road, Samudra Beach,Kovalam, Ph:0471-2481654
J. V. Ayurveda Bhavan Chettikulangara, Ph:0471-2478517
Guruprakash Ayurveda Centre Vellar, Kovalam, Ph:0471-2480352
Sanjeevani Ayurveda & Yoga Centre, Varkala Ph:9846010812
Arsha Ayurveda Hospital, Poomkulam West, Vellayani, Ph: 0471-2483351
Travancore Heritage Ayurvedic Centre, Chowara, Balaramapuram
Medicus Ayurvedic Centre Nellimukku Beach, Mullor
Vijay Ayfoot Theraphy Centre, Choozhattukotta
Ayusha Ayurvedic Centre, Beach Road
Udaya Samudra Leisure Beach Hotel Kovalam, G.V.Raja Road, Ph:0471-2485766
Vaidyashala Ayurvedic Centre, Esturay Island, Poovar, Ph: 0471-2214355
RIBIS Health Care Chowara, Balaramapuram, Ph:0471-2267974
Devaki Ayurvedic Foundations, Edapazhinji, Ph: 0471-2326022
Dr.Chandrans Ayurvedic Hospital Kallattumukku, Kovalam road, Ph: 0471-3222544

KOLLAM
Ashtamudi Resorts Malibhagom, Chavara South, Ph: 0476-2882310
Sree Shanmukha Vilasam Hospital Post Office Jn, Punalur, Ph: 0475-2222225
Amrutha Ayurveda Hospital T.B. Junction, Kottarakara
Ayurgramam Panchakarma Kendram Koivila, Kollam
Ayurarogya Speciality Centre Thevally
Sarovaram Ashtamudi, Kollam
Sree Narayana Institute of Ayurvedic Studies & Research Karimpinpuzha, Pangode
Ojas Ayurvedic Centre South Paravoor, Ph: 0474-2512410

PATHANAMTHITTA
Ayurvedic Speciality Hospital Kannamcode, Adoor
Anima Ayurvedic Medical Centre Mallappally, Ph:0469-2682325

ALAPPUZHA
SD Pharmacy, Palace road, Alappuzha, Ph: 0477-2251476
Keraleeyam Ayurvedic Resort, Thathampally, Alappuzha, Ph: 0477-2231468
Warrier's Hospital & Panchakarma Centre Puthiyavila, Kayamkulam, Ph: 0479-2431403
The Marari Beach Ayurvedic centre Mararikulam North, Marari beach, Ph: 0478-2863801
Krishnendu Ayurveda Hospital Chingoli, Ph: 0479-2486337
Peace Cottage Muhama Junction, Ph: 0478- 2863495
Jeevanam Ayurveda Hospital Town Hall Jn., Haripad
Pambatheeram Ayurvedic River Side Village Chengannur, Puthencavu, Ph: 98460 57018
Sanjeevani Ayurvedic Centre Punnamada
Lake Palace Thirumala Ward, Chungam, Ph: 0477-2239701

KOTTAYAM
Sreerangom CVN Kalari Chikitsa Kendram, Chambakkara, Kottayam Ph: 0481-2486114
Ayurmana Kumarakom North, Ph: 0481-2524900
Athreya Ayurvedic Centre Pallom
Chamundi Hill Palace Ayurvedic Resort Edakunnam, Kanjirappilly, Ph: 04828- 251739
Amba Ayurveda Hospital Perunna, Ph: 0481-2420354
Sukhodaya Resorts & Ayurvedic Park Kanjirappally, Ph: 9847422211
Vedasparsh, Back Water Ripples Kumarakom, Ph: 0481-2523600
Coconut Lagoon Kumarakom, Ph: 0481-2524491
Dhanwanthari Ayurvedic Centre Kodimatha, Ph: 0481-2363637
Ayurtheeram Ayurveda Resort, Kumarakom Tourist Complex
Ayurmana Kumarakom Lake Resort Kumarakom North
Madukkakuzhyal Vaidyashala Parathodu, Kanjirappally
K.P. Pathros Vaidyans Kumarakom, Kochumada,Ph: 0481-2523820
Ayur Lakshmi Kumarakom North,Ph: 0481-2523313

IDUKKI
Ayura Ayurvedic CentreThekkady Road, Kumily, Ph: 04869-224501
Spice Village Ayurvedic CentreThekkady, Kumily Road
Club Mahindra Lake View Chinnakanal, Ph: 04868-249290
Sahyadri Ayurvedic Peermedu, Ph: 04869-2332157
Taj Garden Retreat Thekkady


ERNAKULAM
KAPL Hospital Aluva, Ph: 0484-2626119
Nagarjuna Ayurvedic Centre Kalady, Ph:0484-2463350
Cherai Beach Resort, Vypin Island, Cherai beach, Ph: 0484-2416949
Tamara Spa Ayurveda Taj Malabar, Willington Island, Kochi, Ph: 0484-2666811
Punarnava Ayurveda Hospital Edappally North, Ph: 0484-2801415
Soft Touch Ayurvedic Centre Kundanoor Junction, Maradu, Ph: 0484-2705777
Merry Land Panchakarma Institute Akaparambu, Nedumbassery, Ph: 0484-2611273
The Kerala Ayurvedic Health Spa Thottakkattukara, Aluva
Sreedhareeyam Eye Hospital & Research Centre Koothattukulam, Ph: 0485-2253007
Karma Ayurveda Centre Pvt. Ltd Ernakulam North
Ayurkendram, Herbs andHealth foundation and World of Yoga, Ravipuram
Health Shore Palarivattom
Amrutham Ayurveda Hospital Aluva, Ph: 0484- 2476301
Trident Hilton Ayurveda Centre Willingdon Island, Ph: 0484-2669595
Ayurvaid Hospital Girinagar, Kochi
Naivedya Ayurveda Hospital & Research centre Ponnurunni, Vyttila, Ph: 0484-6573926
Chandra Ayurveda Hospital Mattanchery, Ph: 0484-2210160
Sarathy Ayurvedic Hospital Muppathadam, Aluva, Ph: 0484-2605309
Anvin Ayurveda Hospital Thripunithura, Ph: 0484-2781754
Nagarjuna Ayurvedic Retreat Malayattoor
Purnagram Mulamkuzhy, Malayattoor, Ph: 0484-2469012

THRISSUR
Rajah Island Chettuva, Ph: 0487-2531496
Majlis Health Park Peramangalam, Peringannur, Ph: 0487- 2212845
Chikilsalayam Kadappuram Resorts and Hotels, Nattika Beach, Ph: 0487-2394988
Sitaram Ayurveda Speciality Hospital Veliyannoor, Ph: 0487-2443895
P.N. Ayurvedasramam Sree Narayana Dharma Sabha Kodungallur, Ph: 0480-2813145
Holy Basil Cheruthuruthy
Vinayaka Ayurvedic Nursing Home Palakkal, Ph: 0487-2346789
S.N.A Ayurveda Nursing Home, Moospet Road
Oushadhi Panchakarma Shornur road, Ph: 0487-2334396
Ashtavaidyan Thaikkattu Moss Vaidyaratnam Nursing Home Thaikkattussery, Ollur, Ph: 0487-2352338
Ayuryogashram Ayurvedic Centre Vadakkanchery, Parlikkad, Ph: 04884-237976
Sree Chitra Ayur Home Chavakkad, Manathala, Ph: 0487-3267423
Nilayoram Resorts & Ayur-vedic Centre Panikulam, Cheruthuruthy, Ph: 0487-2384788
Athreya Ayurvedic Centre Peringannur, Pallom, Ph: 0487-2212845PALAKKAD
keraleeya Ayurveda Samajam, Shornur, Ph: 0466-2222403
Rajah Healthy Acres Pvt. Ltd. Chalissery
Poomully Aramthampuran Smaraka Trust ,Peringode, Ph:0466-2370660
Dharmagiri St. Joseph's Holistic Healing Centre Vadakkencherry, Ph: 04922-256032

KOZHIKODE
CVN Kalari, Edakkad, Kozhikode, Ph: 0495-2391808
Kadavu Ayurvedic Health Centre Azhinjilam, Ph: 0483-2830023
Cholayil Sanjeevanam Ayurveda Centre, P.T.Usha road, Ph: 0495-2367270
Taj Ayurveda centre P.T.Usha Road
Sree Subrahmania Ayurvedic Nursing Home, Karaparamba, Ph: 0495-2371452
Harivihar Ayurvedic Heritage Home Bilathikulam, Ph: 0495-2765865
High Life Ayurvedic Hospital Mukkom, Karassery Jn., Ph: 9447338173
Greens Ayur Hospital Azhiyur, Ph: 0496-2504452

WAYANAD
Ayurkendra Ayurveda, Hospital Kalpetta, Ph: 04936-203953
Kannur Ayurvedic Multispeciality Hospital & Yoga Research Centre, Emily, Kalpetta, Ph: 04936-203001

KANNUR
Asoka Panchakarma and Orhopaedic Clinic Thalikkavu Road, Ph: 0497-2712696
Amrutham Arya Vaidya Pharmacy Gokhale Road, Ph: 0497-2763888

Malappuram
Kottakkal Aryavaidyasala, Kottakkal, Ph: 0483-2808000

Ayurveda Health Centres Classified by Kerala Tourism:
http://www.keralatourism.org/ayurveda/ayurclassified.php