അലിഫ് ലൈലാ വാ ലൈലാ' -ആയിരത്തൊന്ന് രാവുകള്‍- അളന്ന് തിട്ടപ്പെടുത്താനാവാത്ത കാലവനിയിലെ ഏതോ ദശകളില്‍ അറേബ്യാ മരുഭൂമിയിലെ സഞ്ചാരികളും കച്ചവടക്കാരും ഈന്തപ്പനച്ചോലകളിലെ വിശ്രമവേളകളില്‍ അവരുടെ നാവില്‍ നിന്ന് കാതിലേക്കും കാതില്‍ നിന്നു പിന്നെയും കാതിലേക്കും പകര്‍ന്ന് തലമുറകളിലൂടെ സംക്രമിച്ചൊഴുകിയ അത്ഭുതകഥയുടെ മഹാപ്രവാഹം'

''ഈശ്വരാ ഇവനു വട്ടായോ'' എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. ഓ.കെ. സിംപിള്‍ ആയി പറയാം. ആയിരത്തൊന്നു രാവുകളിലെ കഥകളില്‍ മുഴുവന്‍ അത്ഭുതങ്ങളായിരുന്നു. അത്ഭുതങ്ങളെ കൂടുതല്‍ ഇഷ്ടപ്പെടുന്നവരാണ് അറബികള്‍. അതുകൊണ്ടുതന്നെയാവണം ദുബായ് സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് എല്ലാം അത്ഭുതമായി തോന്നുന്നത്. 2009 -ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ നീളുന്ന ദുബായ് ഷോപ്പിംഗ് മാമാങ്കത്തിന് തിരശ്ശീല ഉയരാന്‍ പോവുന്നു. പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ദുബായ് വിശേഷങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മറുനാടന്‍ രുചികള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടി കൊതിയനാം ഈയുള്ളവന്‍ സവിനയം സമാരംഭിക്കുന്നു.

അലാവുദീന് അത്ഭുതവിളക്ക് കിട്ടിയത് പോലെയായിരുന്നു എന്റെ ആദ്യത്തെ ദുബായ് യാത്ര. ലാവിഷായി തനി നാടന്‍ രുചികളൊക്കെ ആസ്വദിച്ച് നടക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്തൊരു ചോദ്യം: ''ഓസിന് ശാപ്പാടൊക്കെ അടിച്ചു നടന്നാ മതിയോടേ? ദുബായ് രുചികള്‍ കൂടി അറിയേണ്ടേ?'' ആദ്യം ഒന്നും മനസിലായില്ല, പിന്നീട് വ്യക്തമായി. ഞാനാണ് ഇത്തവണ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ (ഒട/) പ്രോഗ്രാം ചെയ്യുന്നതെന്ന്. വീട്ടില്‍ ചെന്ന് കതകടച്ച് ഒരു തട്ടുപൊളിപ്പന്‍ ഡെപ്പാംകൂത്തു കളിച്ചു. ഒരല്‍പ്പം ആശ്വാസമായി. 'നാടോടിക്കാറ്റ്' സിനിമയില്‍ മോഹന്‍ലാലിനോടും ശ്രീനിവാസനോടും മാമുക്കോയ പറഞ്ഞ ഡയലോഗാണ് ഓര്‍മ്മവന്നത് ''മോനേ ആ കാണുന്നതാണ് ദുബായ്! നീന്തിക്കോളീ......... ആര്‍ക്കെങ്കിലും സംശയം തോന്നുകയാണെങ്കില്‍ നല്ല അറബിഭാഷയില്‍ അസലാമു അലൈക്കും, വാ അലേക്കുമസലാം!''. സത്യത്തില്‍ എനിക്കും അത്രയേ അറിയൂ. എന്നാലും ഒരുകൈ നോക്കാം, ഞാനുറപ്പിച്ചു. ദുബായ്.

നടന്നാലും നടന്നാലും തീരാത്ത എയര്‍പ്പോര്‍ട്ട്. കാഴ്ചകളും എലിവേറ്ററുമൊക്കെ ഉള്ളതിനാല്‍ നടത്തയില്‍ ക്ഷീണം തോന്നിയില്ല. പുറത്തിറങ്ങി പാര്‍ക്കിംഗ് സ്‌പേസ് കണ്ടപ്പോള്‍ ദുബായ്ക്കാരോട് അസൂയതോന്നി. നമ്മുടെ എയര്‍പോര്‍ട്ടിന്റെ ഇരട്ടി വലിപ്പമുണ്ട് അതിന്. അംബര ചുംബികളായ കെട്ടിടങ്ങള്‍. നല്ല വിശാലമായ വൃത്തിയുള്ള റോഡുകള്‍. പാലങ്ങള്‍. അണ്ടര്‍ പാസേജുകള്‍. റോഡുകളില്‍ ചീറിപ്പായുന്ന തിളങ്ങുന്ന വാഹനങ്ങള്‍. ട്രാഫിക് നിയമങ്ങള്‍ അനുസരിച്ചുള്ള ഡ്രൈവിംഗ്, എന്നാലും വാഹനങ്ങളുടെ എണ്ണം അല്പം കൂടുതലല്ലേ എന്നൊരു സംശയം. വഴിയില്‍നിന്നും ഒരു ഷവര്‍മയൊക്കെ കഴിച്ച് ഞങ്ങള്‍ റൂമിലെത്തി. എന്തായാലും അന്നു രാത്രി എനിക്ക് പനിയായി. ഈ കാഴ്ചകളൊക്കെ കണ്ട് പേടിച്ചതാണെന്ന് അസൂയാലുക്കളായ കൂട്ടുകാര്‍.

ഇനി കാര്യത്തിലേക്ക് വരാം. ദുബായെപ്പറ്റി മനസിലാക്കുവാനും കാണുവാനും ആസ്വദിക്കുവാനും നമുക്ക് ഇവിടെ ചെലവഴിക്കേണ്ട ദിവസങ്ങള്‍ കാര്യമായി പ്രയോജനപ്പെടുത്താനും കൃത്യമായ പ്ലാനുണ്ടാക്കിയിരിക്കണം. മനസില്‍ വെക്കാവുന്ന ചില പൊടിനമ്പരുകള്‍:

ദി ബിഗ് ബസ് ടൂര്‍: ദുബായ്‌സിറ്റി വളരെ ചെറിയ ഒരു സ്ഥലമാണ്. ഒരു ദിവസംകൊണ്ട് തന്നെ സിറ്റിയുടെ എല്ലാ ഭാഗങ്ങളും നമുക്ക് ചുറ്റിനടന്ന് കാണാന്‍ സാധിക്കും. അതിനായി ബിഗ് ബസ് സേവനം പ്രയോജനപ്പെടുത്താം. ഈ മഹാനഗരത്തെപ്പറ്റി ഏകദേശ ധാരണ ഈ യാത്രയില്‍ നിന്നും ലഭിക്കും.

ദേരാദുബായും ബര്‍ദുബയും ചേര്‍ന്നതാണ് ദുബായ് സിറ്റി. രണ്ടിനേയും വേര്‍തിരിക്കുന്നത് ദുബായ് ക്രീക്കാണ്. അല്‍ മക്തും ബ്രിഡ്ജ്, അല്‍ ഷിന്തഗ ടണല്‍, ഫ്ലോട്ടിങ്ങ് (ശാ്മറഹൃഷ) ബ്രിഡ്ജ് തുടങ്ങിയവയാണ് ദേരയേയും ബര്‍ദുബായിയേയും ബന്ധിപ്പിക്കുന്നത്. ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗ്ഗം ക്രീക്കിലൂടെയുളള ബോട്ട് സര്‍വ്വീസ്സാണ്. വൈകുന്നേരം ക്രീക്കിലൂടെയുള്ള ബോട്ട് യാത്ര അതിമനോഹരമായ കാഴ്ചയാണ്. ബിഗ് ബസ്സ് യാത്രയിലൂടെ ഈ സ്ഥലങ്ങള്‍ മുഴുവന്‍ കാണാനും മനസ്സിലാക്കാനും സാധിക്കും. അതോടൊപ്പം യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനും ഷോപ്പിംഗിനും സൈറ്റ് സീയിംഗിനും സൗകര്യമൊരുക്കുന്നു. അതുപോലെ പ്രധാന ഷോപ്പിംഗ് സെന്ററുകള്‍, ദുബായ് മ്യൂസിയം, ഹെറിട്ടേജ്് വില്ലേജ്, ജുമേര ബീച്ച് മുതലായവ കാണാനുള്ള അവസരമുണ്ട്. ബിഗ് ബസ് കമ്പനിയുടെ ഈ ടൂറിന് മുന്‍കൂട്ടി ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യവുമുണ്ട്്.

ദുബായ് മ്യൂസിയം: പഴയ ദുബായ് ജീവിതം മനസിലാക്കുന്നതിനായി പല സംവിധാനങ്ങളാണ് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്ന വള്ളങ്ങള്‍, തടി കൊണ്ടു നിര്‍മ്മിച്ച ബോട്ടുകള്‍, വെള്ളം ശേഖരിച്ചു വയ്ക്കാനുള്ള പരമ്പരാഗത വാട്ടര്‍ ടാങ്ക്, പഴയകാല വസ്ത്രങ്ങളുടെയും ആഭരണങ്ങളുടേയും പ്രദര്‍ശനം, പഴയ ദുബായുടെ ചിത്രങ്ങള്‍ കാലാനുസൃതമായി അണിനിരത്തിയുള്ള സിനിമാ പ്രദര്‍ശനം, പഴയ ജീവിതരീതി വെളിപ്പെടുത്തുന്ന ശില്‍പ്പ പ്രദര്‍ശനം എന്നിവ കാണുമ്പോള്‍ ചുരുങ്ങിയ കാലയളവുകൊണ്ടുനേടിയ ദുബായുടെ വളര്‍ച്ച നമുക്ക് മനസിലാക്കാന്‍ സാധിക്കും.

ഹെറിട്ടേജ് വില്ലേജ്: ദുബായ് മ്യൂസിയം പഴയകാല ജീവിതത്തെ മനസിലാക്കി തരുന്നു, എന്നാല്‍ ഹെറിട്ടേജ് വില്ലേജില്‍ പഴയകാല ജീവിതം നേരിട്ട് കാണാനും ആസ്വദിക്കാനും സാധിക്കുന്നു. പാരമ്പര്യ വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീ പുരുഷന്‍മാരും അവരുടെ പഴയകാല കൂടാരങ്ങള്‍, യാത്രാസംവിധാനങ്ങള്‍, ഒട്ടകങ്ങള്‍, പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവയും നമുക്കിവിടെ കാണാന്‍ സാധിക്കും. അനേകം സ്ത്രീകള്‍ ചേര്‍ന്നിരുന്ന് പാരമ്പര്യ ഭക്ഷണം ഉണ്ടാക്കുന്ന കാഴ്ച അതിമനോഹരമാണ്. അവിടെനിന്നും പാരമ്പര്യ അറബി ഭക്ഷണം ആവുവോളം കഴിക്കാം. അതു കൊണ്ടുതന്നെ എനിക്ക് ഈ സ്ഥലം വളരെ ഇഷ്ടമായി.

ഡെസര്‍ട്ട് ഡ്രൈവ്: സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി പല പരിപാടികളും ദുബായില്‍ സംഘടിപ്പിച്ചിട്ടുണ്ട് അതില്‍ പ്രധാനപ്പെട്ടതാണ് ഡെസര്‍ട്ട് ഡ്രൈവ്. വിശാലമായ മരുഭൂമിയിലൂടെ ചില പ്രത്യേക കാറുകളും ബൈക്കുകളും സാഹസികമായി ഡ്രൈവു ചെയ്യുന്നതാണ് ഇവിടുത്തെ പ്രത്യേകത. നല്ല പരിശീലനം ലഭിച്ച ഡ്രൈവര്‍മാര്‍ക്കുമാത്രമേ ഇവിടെ വണ്ടിഓടിക്കുവാന്‍ സാധിക്കുകയുള്ളൂ. വിവിധ ടൂര്‍ കമ്പനികളുടെ സേവനം ഡെസര്‍ട്ട് ഡ്രൈവിനായി ലഭ്യമാണ്. എത്ര ധൈര്യമുള്ള ആളാണെങ്കില്‍പ്പോലും മണല്‍കൂനകളുടെ മുകളിലേക്ക് പാഞ്ഞു കേറുമ്പോഴും ചുറ്റിവളഞ്ഞ് താഴേക്ക് വരുമ്പോഴും ഒന്നു വിറക്കും. സുരക്ഷയ്ക്കായി നിര്‍ബന്ധമായും സീറ്റുബെല്‍റ്റ് ധരിക്കണം. സാഹസികന്‍മാരായ ഡ്രൈ വര്‍മാരില്‍ കൂടുതല്‍ പേരും മലയാളികള്‍ ആണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. ഒരു കുന്നു കയറുമ്പോള്‍ തന്നെ 'മതിമതി..... തിരിച്ചുപോകാം' എന്നു പറഞ്ഞു പോകും, എങ്കിലും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കും.

ഡെസര്‍ട്ട് ഡ്രൈവ് കഴിയുമ്പോള്‍ ചില വിരുതന്‍മാര്‍ ''ഇത്രയേ ഉള്ളോ'' എന്ന് ചോദിക്കും. എന്നാല്‍ തെറ്റി. ഇത് വെറുമൊരു സാമ്പിള്‍ വെടിക്കെട്ട്. ഇനിയാണ് ശരിക്കുള്ള പൂരം! ഡെസര്‍ട്ട് ഡ്രൈവിനുശേഷം സൂര്യാസ്തമനവും കഴിഞ്ഞ് പോകുന്നത് ഡെസര്‍ട്ട് ക്യാമ്പിലേക്കാണ്. വിനോദത്തിനായി ഡെസര്‍ട്ട് ബൈക്കിംഗ്, ഒട്ടകസവാരി, കുതിര സവാരി എന്നിവയും പുകവലിക്കാര്‍ക്ക് പഴയ സുല്‍ത്താന്‍മാരുടെ ഷീഷയും അല്‍പ്പസൊല്‍പ്പം മദ്യപിക്കുന്നവര്‍ക്ക് രാജകീയമായി ഒന്നുമിനുങ്ങാനും ഡെസര്‍ട്ട് ക്യാമ്പില്‍ അവസരമുണ്ട്. മദ്യമൊഴിച്ച ഗ്ലാസ്സില്‍ തീകൊളുത്തി അത് അന്തരീക്ഷത്തിലേക്ക് എറിഞ്ഞ് മറ്റൊരു ഗ്ലാസിലേക്ക് പകര്‍ത്തി കോക്ക് ടെയില്‍ ഉണ്ടാക്കുന്ന ചില സര്‍ക്കസുകാരെയും നമുക്ക് ഇവിടെ കാണാം. മനസിനെ കോരിത്തരിപ്പിക്കുന്ന ബെല്ലിനൃത്തമാണ് മറ്റൊരിനം. അപ്രതീക്ഷിതമായി കാണികളുടെ ഇടയിലേക്ക് ഓടിയെത്തുന്ന നര്‍ത്തകി അംഗചലനങ്ങള്‍കൊണ്ട് തരംഗം സൃഷ്ടിക്കുന്നു. കാണികളില്‍ കൂടിയിരിക്കുന്നവരില്‍ പലരേയും വിളിച്ച് ബെല്ലി നൃത്തം പഠിപ്പിക്കും. എനിക്കും നൃത്തം ചെയ്യാനുള്ള അവസരം ലഭിച്ചു. അങ്ങനെയൊരു അന്തരീക്ഷത്തില്‍ അറബിക് സംഗിതത്തിന്റെ മാസ്മരികതയില്‍ ആരായാലും ബെല്ലിഡാന്‍സ് കളിച്ചുപോവും.

എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് വിവിധ തരത്തിലുള്ള അറബിക് ഭക്ഷണങ്ങളായിരുന്നു. ഇതുവരെയും ആസ്വദിച്ചിട്ടില്ലാത്ത പല അപൂര്‍വ്വരുചികളും നമുക്കിവിടെ ആസ്വദിക്കാന്‍ സാധിച്ചു. അതില്‍ ഒന്നു രണ്ടു വിഭവങ്ങളുടെ രഹസ്യവും ഞാന്‍ സംഘടിപ്പിച്ചു.

ഗ്ലോബല്‍ വില്ലേജ്: ഒട/ ന്റെ ഏറ്റവും പ്രധാന വേദിയാണ് ഗ്ലോബല്‍ വില്ലേജ്. പല രാജ്യങ്ങളില്‍ നിന്നായി നാല്‍പ്പതിലധികം പവലിയനുകള്‍. ഗ്ലോബല്‍ വില്ലേജില്‍ പൂര്‍ണ്ണമായും ചുറ്റികാണണമെങ്കില്‍ കുറഞ്ഞത് മൂന്നുനാലു ദിവസമെങ്കിലും പോകേണ്ടിവരും. വൈകുന്നേരം നാലുമണിമുതല്‍ പതിനൊന്ന് മണിവരെയാണ് പ്രവേശനം.

കാഴ്ചയ്ക്കും വിനോദത്തിനും ഷോപ്പിംഗിനുമായി ധാരാളം സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. തിരക്കൊഴിവാക്കുന്നതിനായി ഗ്ലോബല്‍ വില്ലേജില്‍ പത്തോളം പ്രവേശന കവാടങ്ങള്‍ ഉണ്ട്. ഓരോ ഗേറ്റിലും വ്യക്തമായ റൂട്ട് മാപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നു.

ഓരോ പവലിയനിലും കയറി കഴിഞ്ഞാല്‍, അതതു രാജ്യക്കാരുടെ സംസ്‌കാരവും ജീവിത ശൈലിയും വസ്ത്രധാരണ രീതിയും പെരുമാറ്റത്തിലെ പ്രത്യേകതയും കുറെയൊക്കെ നമുക്ക് മനസിലാക്കാന്‍ സാധിക്കും. അതുപോലെ തന്നെ ആ രാജ്യക്കാരുടെ ഉത്പന്നങ്ങള്‍ നമുക്ക് കാണുകയും വാങ്ങുകയും ആവാം. കണ്ണിനും കാതിനും കുളിര്‍മനല്‍കുന്ന വിസ്മയക്കാഴ്ചകളും, പല രാജ്യക്കാരുടെ കലാരൂപങ്ങളും, വര്‍ണ്ണാഭമായ ഘോഷയാത്രകളും, പൂരങ്ങളെ വെല്ലുന്ന വെടിക്കെട്ടുകളും, കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ പങ്കെടുക്കാവുന്ന സാഹസികത നിറഞ്ഞ ഗെയിമുകളും ഗ്ലോബല്‍ വില്ലേജില്‍ കാണാന്‍ സാധിക്കും. ഒരു ദിവസം ഗ്ലോബല്‍ വില്ലേജ് ചുറ്റിക്കറങ്ങിയാല്‍ ചില രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഒരു പ്രതീതി ലഭിക്കും.

ഗ്ലോബല്‍ വില്ലേജിന്റെ ഒരു വലിയ ഭാഗം ഭക്ഷണപ്രിയര്‍ക്കായി മാറ്റി വച്ചിരിക്കുന്നു. ഗ്ലോബല്‍ ഫുഡ് കോര്‍ട്ട് എന്നു പേരിട്ടിരിക്കുന്ന ഇവിടെ വിവിധ രാജ്യങ്ങളുടെ ഭക്ഷണ സാധനങ്ങള്‍ ലഭ്യമാണ്. എവിടെ നിന്നാലും ഈ ഭക്ഷണ സാധനങ്ങളുടെ മണം പിടിച്ച് ഒടുവില്‍ എല്ലാവരും ഫുഡ് കോര്‍ട്ടില്‍ എത്തിച്ചേരും.

ഒട/ നോട് അനുബന്ധിച്ച് പല വേദികളിലും പല പരിപാടികളും നടത്താറുണ്ട്. സാഫാ പാര്‍ക്ക്, ഫെസ്റ്റിവല്‍ സിറ്റി ക്രീക്ക് പാര്‍ക്ക്, മീഡിയാസിറ്റി, വലിയ ഷോപ്പിംഗ് സെന്ററുകള്‍ എന്നിവ പ്രധാന വേദികളാവാറുണ്ട്. ഇവിടെ ഫുഡ് ഫെസ്റ്റിവല്‍, ഫാഷന്‍ ഫെസ്റ്റിവല്‍, മാരത്തോണ്‍, സാഹസികങ്ങളായ കളികള്‍ എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്.

എന്റെ അനുഭവത്തില്‍ ഒട/ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് മലയാളികളാണ്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കില്‍ ദുബായ് ''മലയാളികളുടെ സ്വന്തം നാടാണ്''. കാരണം നമുക്കിതു മലയാളക്കരയായേ തോന്നൂ. എല്ലാം മലയാളികളാണ്. ഷോപ്പുകളിലും റോഡിലും, വാഹനങ്ങളിലും, പാര്‍ക്കുകളിലും, ഓഫീസുകളിലും, കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും ഒക്കെ. പോരാത്തതിന് നാലു മലയാളം റേഡിയോ സ്റ്റേഷനുകളും..

ഓരോ പ്രാവശ്യം ദുബായ് കാണുമ്പോഴും കുറേ പുതിയ അത്ഭുതങ്ങള്‍ നമ്മളെ കാത്തിരിക്കുന്നുണ്ടാവും. ഞാനും പുതിയ അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കുന്നു പ്രതീക്ഷയോടെ... ,


ചില്ലി-ലൈം ചിക്കന്‍ കബാബ്


ചെറിയ പാത്രത്തില്‍ ഒലീവ് ഓയിലും ചുവന്ന വൈന്‍ വിനാഗിരിയും നാരങ്ങാനീരും ചേര്‍ത്ത്് നന്നായി അടിക്കുക. എഗ്ഗ് ബീറ്റര്‍ ഉപയോഗിക്കാം. അതിലേക്ക് അല്‍പ്പം മുളക്‌പൊടിയും, ഉള്ളിയും വെളുത്തുള്ളിയും വെള്ള കുരുമുളക് പൊടിയും ചേര്‍ക്കണം. വീണ്ടും നന്നായി അടിച്ച ശേഷം പാകത്തിന് ഉപ്പു ചേര്‍ക്കുക. ഇപ്പോള്‍ ചിക്കനില്‍ പുരട്ടാനുള്ള മസാല റെഡിയായി.

ഒരു ബേക്കിംഗ് സ്റ്റിക്കില്‍ തൊലി കളഞ്ഞ് എല്ല് മാറ്റിയ ചിക്കന്‍ ചെറിയ കഷണങ്ങളാക്കി കോര്‍ത്തെടുക്കുക. ഇതിലേക്ക് ഒരു ബാര്‍ബിക്യു ബ്രഷു കൊണ്ട് തയ്യാറാക്കി വെച്ചിരിക്കുന്ന മസാല ചേര്‍ത്ത് ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് 2 മണിക്കൂര്‍ നേരം മസാല പിടിക്കാനായി വയ്ക്കുക.

മീഡിയം ഹീറ്റില്‍ ഗ്രില്‍ ചൂടാക്കുക. അതിനുശേഷം ബേക്കിംഗ് സ്റ്റിക്ക് ഫോയില്‍ പേപ്പര്‍ മാറ്റി ഗ്രില്‍ ചെയ്‌തെടുക്കുക. 20-25 മിനിറ്റ് കൊണ്ട് ചില്ലി ലൈം ചിക്കന്‍ കബാബ് റെഡി.

ചേരുവകള്‍: ചെറിയ കഷണങ്ങളാക്കിയ ബോണ്‍ലെസ് ചിക്കന്‍ അരക്കിലോ, 3ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒന്നര ടേബിള്‍ സ്പൂണ്‍ ചുവന്ന വൈന്‍ വിനീഗിര്‍, ഒരു നാരങ്ങയുടെ നീര്, 2 ടീസ്പൂണ്‍ കാശ്മീരി മുളക് പൊടി, പകുതി സവാള, 2 ടീസ്പൂണ്‍ വെള്ള കുരുമുളക് പൊടി, 6അല്ലി വെളുത്തുള്ളി. പാകത്തിന് ഉപ്പ്.


ചിക്കന്‍ ബാര്‍ബിക്യു


ഒരു കോഴി നാലോ അഞ്ചോ വലിയ കഷണങ്ങളായി മുറിക്കുക.മൂര്‍ച്ചയുള്ള കത്തികൊണ്ട് കഷണങ്ങളില്‍ വരയുക. വരഞ്ഞ ഭാഗത്ത് ചെറുതായി ചതച്ച വെളുത്തുള്ളി കയറ്റിവെക്കുക.

കട്ടത്തൈര്, വെളുത്തുള്ളി അരച്ചത്, കുരുമുളക്‌പൊടി, സാലഡ് ഓയില്‍, സോയ സോസ്, നാരങ്ങനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ചിക്കന്‍ കഷണങ്ങളില്‍ ഈ മസാല തേച്ചുപിടിപ്പിച്ച് അഞ്ചു മണിക്കൂര്‍ വെയ്ക്കുക.

കനലിനു മുകളിലായി വെച്ച ഗ്രില്ലിലാണ് ബാര്‍ബിക്യൂ ചുട്ടെടുക്കുന്നത്. കനല്‍ തയ്യാറായാല്‍ ഇറച്ചി ഗ്രില്ലില്‍ വച്ച് ചുട്ടെടുക്കാം. ചുടുന്ന സമയത്ത് ഇറച്ചി വരണ്ടു പോകാതിരിക്കാന്‍ അല്‍പ്പം ഒലീവ് ഓയിലോ വെജിറ്റബിള്‍ ഓയിലോ ബ്രഷ് ചെയ്യാം. രണ്ടു ഭാഗവും മറിച്ച് കൊടുക്കണം. നാന്‍, കുബൂസ് എന്നിവയുടെ കോമ്പിനേഷനാണ് ബാര്‍ബിക്യു.

ചേരുവകള്‍: ഒരു കോഴി, വലിയ അഞ്ച് കഷണങ്ങളായി മുറിച്ചത്, ചെറുതായി ചതച്ച വെളുത്തുള്ളി 20 അല്ലി, രണ്ടു ടീസ്പൂണ്‍ വെളുത്തുള്ളി അരച്ചത്, രണ്ടു ടീസ്പൂണ്‍ കട്ടത്തൈര്, രണ്ടു ടീസ്പൂണ്‍ കുരുമുളക് പൊടി, രണ്ടു ടീസ്പൂണ്‍ സാലഡ് ഓയില്‍, രണ്ടു