വീഗാലാന്‍ഡ്


കൊച്ചിയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ പളളിക്കരയിലാണ് റൈഡുകളും ഗെയിമുകളുമായി കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരെയും ഏറെ ആകര്‍ഷിക്കുന്ന വീഗാലാന്‍ഡ്. റൈഡുകളിലിരുന്ന് സിനിമ കണാവുന്നതടക്കമുള്ള അത്ഭുത കാഴ്ച്ചകളാണ് ഇവിടെ വിരിയുന്നത്. സിനിമാജിക്, തണ്ടര്‍ഫോള്‍, റാപ്പിഡ് റിവര്‍, ലേസര്‍ ഷോ, വേവ്പൂള്‍, മ്യൂസിക്കല്‍ ഫൗണ്ടന്‍, ട്വിന്‍ ഫ്ലിപ്പര്‍ മോണ്‍സ്റ്റര്‍, സ്‌പേസ്ഗണ്‍, സ്്‌കൈവീല്‍, ഹാങ് ഗ്ലൈഡര്‍, ഫാമിലിസ്ലൈഡ് ഇങ്ങനെ പോകുന്നു വീഗാലാന്‍ഡിലെ വിനോദങ്ങള്‍. സ്പിന്നിങ് കോസ്റ്ററാണ് ഇവിടുത്തെ പുതിയ റൈഡ്. കൊച്ചി നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍. പാലാരിവട്ടം ബൈപ്പാസില്‍ നിന്ന് 11 കിലോമീറ്റര്‍. Ticket charges - Adult: Rs. 340, Child (90cm to 140 cm): Rs. 255. On holidays ticket charges: Rs. 460 for adults and 345 for child. Admission time: 10.30am to 6.30pm (on holidays till 7.30pm).


ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്ക്


അതിരപ്പിളളി വെള്ളച്ചാട്ടത്തിനരികിലേക്കുള്ള വഴിയിലാണ് ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്ക്. കടല്‍ തിരമാലകളൊരുക്കുന്ന വേവ്പൂള്‍, കാഴ്ച്ചകള്‍ കണ്ട് ഒഴുകി നടക്കാനുളള ലേസി റിവര്‍, റൈഡുകളായ മാറ്റ് റേസര്‍, സ്‌പേസ് ബൗള്‍, ഡ്രീം സപ്ലാഷ്, ക്രെസന്റ് കോസ്റ്റര്‍, ബൂമറാങ്, സ്‌റ്റോമി റിവര്‍, ആമസോണ്‍ റിവര്‍, റെയിന്‍ ഡാന്‍സ് എന്നവയാണ് ഇവിടത്തെ ആകര്‍ഷണം. കിഡ്‌സ് വില്ലേജുമുണ്ടിവിടെ. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍. Ticket charges - Adult: Rs.300, Child below 4 feet: Rs. 200, Admission time : 10.30am to 6 pm, special discount for school students.


സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്ക്


പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ക്കും ഷോളയാര്‍ വനത്തിനും അടുത്താണ് സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്ക്. വേവ് പൂള്‍, ബംബിങ് ബോട്ട്, ജുറാസിക്ക് സ്പ്ലാഷ്, ടര്‍ബോ ട്വിസ്റ്റര്‍, തുടങ്ങിയ റൈഡുകള്‍. ചുവരില്‍ ചൈനീസ് കഥാപാത്രങ്ങളും ആക്ഷരമാലകളും നിറയുന്ന ചൈനീസ് വില്ലേജ് മറ്റൊരു പ്രത്യേകതയാണ്. ഡ്രൈറൈഡായ 'ഹൂപ്പര്‍' പുതിയ ഇനം. ജയന്റ് വീലിന്റെ മാതൃകയിലാണിത്. തൃശ്ശുര്‍ ജില്ലയിലെ ചാലക്കുടിയില്‍ നിന്നും 19 കിലോമീറ്റര്‍. Ticket charges - Adult: Rs.290, Child (100-137cm): Rs.230, Sr. Citizen (above 60years): Rs.140, Admission time: 10.30 am to 6.30 pm.


ഫാന്റസി പാര്‍ക്ക്


മലമ്പുഴ പൂന്തോട്ടത്തിനരികിലാണ് വിനോദങ്ങളുടെ മായികപ്രപഞ്ചമൊരുക്കുന്ന ഫാന്റസി പാര്‍ക്ക്. സൂപ്പര്‍ സപ്ലാഷ്, ഹരാക്കിരി, സിപ് സാപ് സൂപ്, സ്‌ട്രൈക്കിങ് കാര്‍, പാരാ ട്രൂപ്പര്‍, ഡ്രഗണ്‍ കോസ്റ്റര്‍, ടോറടോറ,വേവ് പൂള്‍, സ്പീഡ്‌സ്ലൈഡര്‍, ഡിജിറ്റല്‍ പ്ലാനറ്റോറിയം, കമ്പ്യൂട്ടര്‍ ഗെയിമുകള്‍ എന്നിവയാണ് ഫാന്റസി പാര്‍ക്കിലെ പ്രത്യേകതകള്‍. പാലക്കാട് നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍. Ticket charges - Adult: Rs. 250, Child below 4 feet: Rs.200, Admission time: 10am to 6.30pm.


കോട്ടക്കുന്ന്


കേരളത്തിലാദ്യമായി ഒരു നഗരസഭ നിര്‍മിച്ച അമ്യൂസ്‌മെന്റ് പാര്‍ക്കാണ് മലപ്പുറം കോട്ടക്കുന്നിലേത്. ഇരുപത്തിയഞ്ചോളം റൈഡുകള്‍ ഇവിടെയുണ്ട്. വാട്ടര്‍ ഷൂട്ട്, ഫാമിലി പൂള്‍, ജയന്റ് വീല്‍, കരോസല്‍, ഫ്രീ ഫാള്‍, മള്‍ട്ടിലൈന്‍, വിവിധ പൂളുകള്‍ എന്നിവയാണ് വിനോദങ്ങള്‍. Admission Charges - Adult: Rs.200, Child (90cm to 140cm): Rs.150, Sr.Citizen: Rs.100, Admission Time: 11am to 7pm.വിസ്മയ ഇന്‍ഫോടെയ്ന്‍മെന്റ് സെന്റര്‍


പറശ്ശിനിക്കടവ് കോള്‍മൊട്ടയില്‍ പുതുതായി തുടങ്ങിയതാണ് വിസ്മയ ഇന്‍ഫോടെയ്ന്‍മെന്റ് സെന്റര്‍. മ്യൂസിക്കല്‍ ഫൗണ്ടന്‍ വിത്ത് ലേസര്‍ ഷോ ഇന്‍ വാട്ടര്‍ സ്‌ക്രീന്‍, സ്‌കൈട്രെയിന്‍ ഒണ്‍ മോണോ വീല്‍സ്, ഡാന്‍സിങ് ഫ്ലോര്‍, വമ്പന്‍ ആര്‍ട്ടിഫിഷ്യല്‍ ലേക്ക്, ക്രേസി റൈഡ്, ടൊര്‍ണാഡോ, മിനിപെന്‍ഡുലം, ജയന്റ് വീല്‍, വാട്ടര്‍ സപ്ലാഷ് തുടങ്ങിയ വിനോദങ്ങള്‍ ഉണ്ടിവിടെ. Ticket Charges- Adult: Rs. 300, Child (90cm to140cm): Rs. 225, Admission time: 11 am to 7 pm. Rs. 375 for adults and Rs. 275 for child on saturdays, sundays and holidays.


ബ്ലാക്ക് തണ്ടര്‍


മേട്ടുപ്പാളയം-ഊട്ടി മെയിന്‍ റോഡിനരികിലായി രസറൈഡുകളുടെ താവളമാണ് ബ്ലാക്ക് തണ്ടര്‍. കാനണ്‍ബാള്‍, വോള്‍ക്കാനോ, ട്വിസ്റ്റര്‍, വൈല്‍ഡ് റിവര്‍, കിഡ്‌സ് പൂള്‍, സര്‍ഫ്ഹില്‍, വേവ്പൂള്‍, ബൂമറാങ്, കിഡ്‌സ് ബോട്ടിങ്, ഫോര്‍മെന്‍ വാ ട്ടര്‍ റൈഡ്, ഷോട്ട് ഗണ്‍ സ്ലൈഡ്, അക്വാബോള്‍, ബിഗ്‌സപ്ലാഷ് ബ്ലാക്ക് തണ്ടറിലെ വിനോദങ്ങളുടെനിര ഇങ്ങനെ. മേട്ടുപ്പാളയം ബസ്സ്‌സറ്റാന്‍ഡില്‍ നിന്ന് 3 കിലോമീറ്റര്‍.Ticket charges - Adult: Rs.290, Child (3to12years): Rs.250. Admission time: 9.30 am to 5.30 pm.


സാധു മെറി കിങ്ഡം


കണ്ണൂര്‍ കാടച്ചിറയിലാണ് സാധു മെറി കിങ്ഡമെന്ന ഉല്ലാസ കേന്ദ്രം. ക്ലൈംബിങ് നെറ്റ്, സൈറ്റ്‌സീയിങ് ടവര്‍, ടോയ് ട്രെയിന്‍, ടോയ് കാര്‍, ബംബിങ് ഡാഷിങ് കാറുകള്‍, സ്ലൈഡിങ് പൂള്‍, സൈക്ലോണ്‍, കിഡ്‌സ് പൂള്‍, വേവ്പൂള്‍, റെയിന്‍ ഡാന്‍സ്, പൂള്‍ ടു പൂള്‍ എന്നിവയാണ് വിനോദങ്ങള്‍. കണ്ണുര്‍ നഗരത്തില്‍ നിന്ന് 10 കിലോ മീറ്റര്‍. Ticket charges-Adult: Rs. 290, Child (below 120 cm): Rs. 250, Admission Time: 10.30 am to 6.30 pm. On holidays ticket charges: Rs. 330 for adults and 290 for child.


ബേവാച്ച്


ലോകപ്രശസ്തരുടെ മെഴുകു പ്രതിമകള്‍ നിരക്കുന്ന ലണ്ടനിലെ മാഡം തുസോഡ്‌സ് മ്യൂസിയത്തെ അനുസ്മരിപ്പിക്കുന്ന വാക്‌സ്മ്യൂസിയമടക്കമുള്ള വിസ്മയങ്ങളുടെ ലോകമാണ് കന്യാകുമാരിയിലെ ബേവാച്ച്. അക്വാ ഷട്ടില്‍, മള്‍ട്ടിപ്പിള്‍ സ്പ്ലാഷ്, ക്രേസിക്രൂയിസ്, മില്‍ക്കിവേ, അനാക്കോണ്ടാ റൈഡ്, വേവ്പൂള്‍, ത്രീഡിതീയേറ്റര്‍, ക്രേസിചെയര്‍, ഫ്ലൈയിങ് എലിഫന്റ്, ബംബിങ് കാര്‍, സ്‌കൈ വാക്ക്, കിഡ്‌സ് പൂള്‍ എന്നിവ ബേവാച്ചിന്റെ പ്രത്യേകതകള്‍. കോവളം റോഡില്‍ കന്യാകുമാരി ബസ്സ്‌സറ്റാന്റില്‍ നിന്നും ഒരു കിലോമീറ്റര്‍. Ticket charges - Adult: Rs.190, Child (90cm to 137cm): Rs.160, Admission time: 9.30 am to 7 pm.


ഹാപ്പിലാന്‍ഡ്


തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട്ട് പാറക്കെട്ടുകള്‍ക്കും വയലുകള്‍ക്കും ഇടയിലാണ് ഹാപ്പിലാന്‍ഡ് സ്ഥിതിചെയ്യുന്നത്. താഴേനിന്ന് മുകളിലേക്ക് കുതിക്കുന്ന പുഷ്പക്, റിവോള്‍വിങ് ടവറായ ആകാശ്, 'കുറ്റാലം' എന്ന് പേരിട്ടിരിക്കുന്ന വെളളച്ചാട്ടം, ഫാമിലി പൂള്‍, പെന്‍ഡുലം, മള്‍ട്ടിലൈന്‍, ക്രേസിക്രൂയിസ്, ബ്രേക്ക് ഡാന്‍സ്, സ്വിങ് ചെയര്‍, കൊളംബസ്, കിഡ്‌സ് വില്ലേജിലെ ക്രോ-ക്രോ, ടോയി ട്രെയിന്‍, ഏവറസ്റ്റ്, ബോള്‍ പൂള്‍ എന്നിവയാണ് വിനോദങ്ങള്‍. തിരുവനന്തപുരം നഗരത്തില്‍ നിന്നും 23 കിലോമീറ്റര്‍. Ticket Charges - Adult: Rs. 275, Child (below 4 feet): Rs.150, Admission time: 10.30 am to 6 pm.