കോവിഡാനന്തര ടൂറിസം ഒട്ടനവധി മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നിരവധി പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ക്ക് സാധ്യതയുള്ള സംസ്ഥാനമാണ് കേരളം.

മലബാറില്‍ ഉള്‍പ്പടെ പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കും.അഞ്ചുവര്‍ഷത്തേക്കുള്ള സമഗ്രമായ ടൂറിസം വികസനത്തിന് ഊന്നല്‍ നല്‍കിയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. ലോക ടൂറിസം ദിനത്തില്‍ മന്ത്രി മാതൃഭൂമിഡോട്ട് കോമിന് നല്‍കിയ ടൂറിസം ദിന സന്ദേശത്തിലേക്ക്.