ജുറാസിക് പാര്‍ക്ക് സിനിമ കണ്ട് എല്ലാവരും ഒരു നിമിഷം എങ്കിലും ആ ഭീകര അന്തരീക്ഷം അനുഭവിക്കാന്‍ അത്തരത്തിലൊരു പാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചവരാണ്. നടപ്പുള്ള വല്ലോ കേസ് പറ എന്നു പറയാന്‍ വരട്ടെ. അത്തരത്തിലൊരു അനുഭവം ഒരുക്കുന്ന പാര്‍ക്കുണ്ട്, ജപ്പാനിലെ ഒസാക്കയില്‍. യൂണിവേഴ്സല്‍ സ്റ്റുഡിയോയാണ് സന്ദര്‍ശകര്‍ക്ക് ഒരു ജുറാസിക് പാര്‍ക്ക് അനുഭവമൊരുക്കുന്നത്. മിനിയണ്‍ പാര്‍ക്കും കുട്ടികളുടെ പ്രിയപ്പെട്ടയിടമാണ്. 
 
2001-ല്‍ പ്രവര്‍ത്തനം ആരംഭിച്ച യൂണിവേഴ്സല്‍ സ്റ്റുഡിയോ വളരെ വേഗമാണ് 10 മില്ല്യണ്‍ എന്ന കടമ്പ മറികടന്നത്. പ്രവര്‍ത്തനം ആരംഭിച്ച അതേ വര്‍ഷം 11 മില്ല്യണ്‍ സന്ദര്‍ശകരെ പാര്‍ക്കിന് ലഭിച്ചു. യൂണിവേഴ്സല്‍ സ്റ്റുഡിയോയുടെ നേത്യത്വത്തില്‍ നടത്തുന്ന ആറ് പാര്‍ക്കുകളില്‍ ഒന്നാണിത്. 2011 ല്‍ പാര്‍ക്കിന്റെ പത്താം വാര്‍ഷികമായപ്പോഴേക്കും 88 മില്ല്യണ്‍ ആളുകള്‍ പാര്‍ക്ക് സന്ദര്‍ശിച്ചു കഴിഞ്ഞിരുന്നു. 
 
2012 ഒക്ടോബര്‍ 29 ആയപ്പോഴേക്കും 100 മില്ല്യണ്‍ സന്ദര്‍ശകര്‍ എന്ന സ്വര്‍ണനേട്ടം പാര്‍ക്ക് സ്വന്തമാക്കിയിരുന്നു. 2014 ലെ തീം ഇന്‍ഡെക്സ് ഗ്ലോബല്‍ അട്രാക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ  ഏറ്റവും മികച്ച 25 പാര്‍ക്കുകളില്‍ അഞ്ചാമതാണ് യൂണിവേഴ്സല്‍ സ്റ്റുഡിയോ.  പ്രവേശിക്കാന്‍ മുതിര്‍ന്ന ഒരാള്‍ക്ക് 7,800 യുവാനും കുട്ടികള്‍ക്ക് 5,400 യുവാനുമാണ് നിരക്ക്.
 
Content Highlights: we can see and experience jurassic park in universal studio, japan