രോ രാജ്യത്തിനും ഓരോ ദേശത്തിനും ഓരേ സംസ്‌കാരങ്ങളുണ്ട്. മറ്റൊരു രാജ്യത്തിന്റെ സംസ്‌കാരത്തെ അനുഭവിച്ചറിയാന്‍ യാത്രകള്‍ ഉതകും. എന്നാല്‍ സംസ്‌കാരങ്ങളെ അറിഞ്ഞിരിക്കാന്‍ ഉതകുന്ന ഒരു സാഹിത്യമേഖലയാണ് യാത്രാവിവരണങ്ങള്‍. ഇതാണ് യാത്രാവിവരണങ്ങളോട് വായനക്കാര്‍ക്കിടയില്‍ ഇഷ്ടം കൂടി വരാനുള്ള കാരണം.

മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം വര്‍ത്തമാന പുസ്തകം അഥവാ റോമായാത്ര എന്ന വിവരണമാണ്. പറേമക്കല്‍ തോമാക്കത്തനാരാണ് ഇതിന്റെ രചിയതാവ്. എന്നാല്‍ ആദ്യം അച്ചടിക്കപ്പെട്ട യാത്രാവിവരണം ഇതല്ല. അത് ഗീ വര്‍ഗീസ് മാര്‍ ഗ്രിഗേറിയസിന്റെ ഊര്‍ശ്ലേം യാത്രാ വിവരണം എന്ന പുസ്തകമാണ്.

മലയാളത്തിലെ ആദ്യത്തെ യാത്രാപദ്യം ഫാബിര്‍ മോഹന്‍ സേനാപതിയുടെ ഉല്‍ക്കല്‍ ഭ്രമണമാണ്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, വെണ്‍മണി മഹാന്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി, കെ.സി കേശവ പിള്ള എന്നിവരാണ് ഈ സാഹിത്യശാഖയിലെ ചില പ്രമുഖര്‍. പ്രമുഖ യാത്രാവിവരണ രചയിതാകളെ പരിചയപ്പെടാം.

മലയാളികളെ ലോകം ചുറ്റാന്‍ പ്രേരിപ്പിച്ച എഴുത്തുകള്‍
മലയാളികളെ ലോകം ചുറ്റാന്‍ പ്രേരിപ്പിച്ച എഴുത്തുകളായിരുന്നു എസ്.കെ പൊറ്റെക്കാടിന്റേത്. ശങ്കന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റൊക്കാട് എന്നാണ് യഥാര്‍ഥ പേര്. 1913 മാര്‍ച്ച് 14 നു കോഴിക്കോടായിരുന്നു ജനനം. കോഴിക്കോട് ചാലപ്പുറം ഗണപത് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കോഴിക്കോട് ഗുജറാത്തി വിദ്യാലയത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു.

1936 മുതല്‍ 1939 വരെയായിരുന്നു ഇത്. ബോംബയിലേക്ക് പറിച്ചു നട്ടപ്പെട്ടതോടെയാണ് യാത്രകളില്‍ ശങ്കരന്‍ കുഞ്ഞിരാമന്‍ പൊറ്റെക്കാടിന് താല്‍പ്പര്യം ജനിക്കുന്നത്. കാശ്മീര്‍ തുടങ്ങിയ ഇന്ത്യയിലെ മിക്കയിടങ്ങളിലേക്കും ബോംബയില്‍ ജോലി ചെയ്യുന്ന കാലത്ത് ഇദ്ദേഹം യാത്ര ചെയ്തു. 1949 ലാണ് ആദ്യ വിദേശയാത്ര.

നേപ്പാള്‍ യാത്ര, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്ത്യോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബാലിദ്വീപ് തുടങ്ങിയവയാണ് പ്രധാന ക്യതികള്‍. ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുന്‍നിര്‍ത്തി 1980 ല്‍ ജ്ഞാനപീഠപുരസ്‌കാരം ഇദ്ദേഹത്തെ തേടിയെത്തി. മലയാള സാഹിത്യശാഖയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ സ്യഷ്ടികള്‍. ഇന്ത്യന്‍, വിദേശ ഭാഷകളിലടക്കം ഇദ്ദേഹത്തിന്റെ സ്യഷ്ടികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Content Highlights: the  travelogue history of malayalam, travelogue writers