1914 പണിതൊരു വുഡന്‍ റോളര്‍ കോസ്റ്റര്‍. അതിലൊരു യാത്ര വേണമെന്ന് തോന്നുകയാണെങ്കില്‍ നേരേ പോരേ ടിവോളി ഗാര്‍ഡന്‍സിലേക്ക്. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലാണ് ടിവോളി ഗാര്‍ഡന്‍സ് എന്ന അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഡിസ്നിലാന്‍ഡ് പാര്‍ക്കിന് ശേഷം യൂറോപ്പില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ പാര്‍ക്കാണ് ടിവോളി ഗാര്‍ഡന്‍സ്. 

1843 ഓഗസ്റ്റ് 15 നു പ്രവര്‍ത്തനമാരംഭിച്ച പാര്‍ക്ക് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രവര്‍ത്തിക്കുന്നതുമായ മൂന്നാമതെ അമ്യൂസ്മെന്റ് പാര്‍ക്കാണ്. ട്രെയിന്‍ യാത്രയുടെ അനുഭൂതി നല്‍കുന്ന ദി കാമല്‍ ട്രെയില്‍, ദി മില്‍ക്കി വേ എക്സപ്രസ് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.

മറ്റ് അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ നിന്നും വിഭിന്നമായി ടിവോളി ഫെസ്റ്റിവലും ഇവിടെ ആഘോഷിക്കുന്നു. മേയ് 14 മുതല്‍ സെപ്റ്റംബര്‍ 8 വരെയാണിത്. ദി ആസ്ട്രോണമര്‍, ദി ബിഗ് ക്ലോക്ക്, ദി ഡ്രാഗണ്‍ ബോട്ട്, ദി എല്‍ഫ് ട്രെയിന്‍, ദി ലിറ്റില്‍ പൈലറ്റ്, ദി ടെംപിള്‍ ടവര്‍, ദി വിന്റേജ് കാര്‍സ് എന്നിവയാണ് കുട്ടികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്ന റൈഡുകള്‍.

Content Highlights: roller coaster in tivoli gardens which way back to 1914