ധുനികതയില്‍ ചാലിച്ചെടുത്ത ചില വിസ്മയങ്ങള്‍, അതാണ് മോഡേണ്‍ വണ്ടേഴ്സ് ഓഫ് വേള്‍ഡ് അഥവാ ആധുനിക ലോകാത്ഭുതങ്ങള്‍. 2000 ല്‍ സ്വിസ് ഫൗണ്ടേഷന്റെ നേത്യത്വത്തിലൊരു ക്യാംപയിന്‍ നടത്തി. ഈ ക്യാംപയിനിലാണ് ആധുനിക  ലോകാത്ഭുതങ്ങള്‍ അഥവാ സെവന്‍ വണ്ടേര്‍സ് ഓഫ് വേള്‍ഡ് പട്ടികയിലേക്ക് നിരവധി നിര്‍മിതികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്റര്‍നെറ്റിലൂടെയും മറ്റും നടന്ന വോട്ടെടുപ്പില്‍ 100 മില്ല്യണിലധികം പേരാണ് വോട്ടുകള്‍  രേഖപ്പെടുത്തിയത്. ഒടുവില്‍ 2007 ലാണ് പ്രാചീന ലോകാത്ഭുതങ്ങളുടെ പട്ടിക തയ്യാറായത്. 

great wall of china
ഗ്രേറ്റ് വാള്‍ ഓഫ് ചൈന | Photo-Gettyimage


ഗ്രേറ്റ് വാള്‍ ഓഫ് ചൈന
ബെയ്ജിങ്ങിലെ ഗ്രേറ്റ് വാള്‍ ഓഫ് ചൈനയുടെ നിര്‍മ്മാണം ബി.സി ഏഴാം നൂറ്റാണ്ടിലാണ് ആരംഭിച്ചത്. ചൈനയുടെ ഈ വന്‍മതിലിനു 8,850 കിലോമീറ്റര്‍ നീളമുണ്ട്. പേരിലൊരു മതിലേ ഉള്ളുവെങ്കിലും യഥാര്‍ഥത്തില്‍ സമാന്തരമായ രണ്ടു മതിലുകളാണ് ഇതിനുള്ളത്. ആദ്യമൊക്കെ ചൈനയില്‍ ഉണ്ടായിരുന്നവര്‍ക്ക് മാത്രം പരിചിതമായിരുന്ന വന്‍മതില്‍ ഒന്ന്, രണ്ട് ഒപ്പിയം യുദ്ധത്തിലെ തോല്‍വിക്ക് ശേഷമാണ് വിദേശ സന്ദര്‍ശകര്‍ക്കായി അതിര്‍ത്തികള്‍ തുറന്നു നല്‍കിയത്.

chichen itza
ചിച്ചന്‍ ഇറ്റ്‌സാ |Photo-Gettyimage

ചിച്ചന്‍ ഇറ്റ്‌സാ
മെക്‌സിക്കോയിലെ യുകാറ്റന്‍ പെനിന്‍സുലയിലെ മായന്‍ നഗരമാണ് ചിച്ചന്‍ ഇറ്റ്‌സാ. മെക്‌സിക്കോയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്നയിടം കൂയാണ് ചിച്ചന്‍ ഇറ്റ്‌സാ. 8, 10 നൂറ്റാണ്ടുകള്‍ക്കിടയില്‍ മായന്‍ സിവിലൈസേഷനാണ് ഈ മായിക നഗരം നിര്‍മ്മിച്ചത്. മെസോഅമേരിക്കന്‍ ജനതയുമായി കച്ചവടബന്ധങ്ങളും മറ്റും ചിച്ചന്‍ ഇറ്റ്‌സാ നടത്തിയിരുന്നു. 19 ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നഗരത്തിന്റെ അവശിഷ്ടങ്ങളും മറ്റും അമേരിക്കന്‍  പര്യവേഷകനായ ജോണ്‍ ലോയ്ഡ് കണ്ടെത്തുന്നത്. ഇതിനെ ആസ്പദമാക്കി അദ്ദേഹമെഴുതിയ ബുക്കാണ് 'ഇന്‍സിഡിന്റ്‌സ് ഓഫ് ട്രാവല്‍ ഇന്‍ യൂകാറ്റന്‍'. ഒരു വര്‍ഷത്തിലെ 365 ദിവസങ്ങളുടെ പ്രതീകമായി 365 പടികളാണ് ഈ നിര്‍മ്മിതിയിലുള്ളത്. 

petra
പെട്ര | Photo-Gettyimage

പെട്ര
തെക്കന്‍ ജോര്‍ദാനിലെ പ്രാചീന നഗരമാണ് പെട്ര. രേഖകളില്‍ പെട്രയുടെ ആദ്യ പരാമര്‍ശം വരുന്നത് 312 ബി.സിയിലാണ്. 312 ബി.സിയില്‍  ഗ്രീക്ക് സാമ്രാജ്യം പെട്ര ആക്രമിക്കാനെത്തി. എന്നാല്‍ പ്രദേശവാസികളായ നാബാറ്റിയന്‍സ് അവരെ ചെറുത്ത് തോല്‍പ്പിച്ചു.  മിഡില്‍ ഈസ്റ്റുമായുള്ള വ്യാപാരം സുഗമമാക്കുന്നതിന് പെട്രയില്‍ സ്ഥിരതാമസമാക്കിയവരാണ് നാബാറ്റിയന്‍സ്. എന്നാല്‍ എ.ഡി 106 ല്‍ റോമന്‍ സാമ്രാജ്യം പെട്ര കീഴടക്കി. എ.ഡി 363 ല്‍ ഒരു ഭൂകമ്പത്തില്‍ പെട്ര പൂര്‍ണമായും തകര്‍ന്നു. 

machu pichu
മാച്ചു പിച്ചു |Photo-Gettyimage

മാച്ചു പിച്ചു
പെറുവിലുള്ള ഇന്‍കന്‍ നഗരമായ മാച്ചു പിച്ചു 1911 ല്‍ ഹിറാം ബിങ്കാമാണ് കണ്ടെത്തുന്നത്.  ഇന്‍കന്‍ സാമ്രാജ്യം 1450 പണികഴിപ്പിച്ചതാണ് മാച്ചു പിച്ചു. ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷം ഇവിടെ സ്പാനിഷുകാര്‍ ആധിപത്യം സ്ഥാപിച്ചു. ശേഷം ഇവിടം ഉപേക്ഷിക്കപ്പെട്ടയിടമായി. മാച്ചു പിച്ചുവിന്റെ ഒരു ഭാഗം പട്ടണമായും മറ്റൊരു ഭാഗം ക്യഷിയിടവുമായിട്ടാണ് ഉപയോഗിക്കപ്പെട്ടത്. 

Christ the redeemer
ക്രൈസ്റ്റ് ദി റിഡീമര്‍ |Photo-Gettyimage

ക്രൈസ്റ്റ് ദി റിഡീമര്‍ 
സൗത്ത് അമേരിക്കയുടെ പ്രതീകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ക്രൈസ്റ്റ് ദി റിഡീമര്‍. 1920 ല്‍ കാത്തലിക് വിഭാഗങ്ങളാണ് മൗണ്ട് കോര്‍കോവാഡോയില്‍ ഒരു ക്രിസ്ത്യന്‍ സ്മാരകം പണിയണമെന്ന് അപേക്ഷ മുന്നോട്ട് വെയ്ക്കുന്നത്. തുടര്‍ന്ന് ഇതിനുള്ള ഫണ്ട് ശേഖരണവും ജനങ്ങളില്‍ നിന്നും നടത്തി. 1922 ലാണ് പ്രതിമയുടെ നിര്‍മാണം ആരംഭിക്കുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം 1931 ഒക്ടോബര്‍ 12 ആം തീയതി പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കി. പ്രതിമ ഏറെക്കാലം നീണ്ടു നില്‍ക്കാന്‍ ദ്യഢീകരിച്ച കോണ്‍ക്രീറ്റ്, സോപ്പ്‌സ്റ്റോണ്‍ എന്നിവ ഉപയോഗിച്ചു. എന്നാല്‍ 2008  ലും 2014 ലുമുണ്ടായ ഇടിമിന്നലില്‍ പ്രതിമയ്ക്ക് ചില കേടുപാടുകളുണ്ടായി. 2010 ല്‍ പ്രതിമയില്‍ ചില പുനരുദ്ധാരണ ശ്രമങ്ങള്‍ നടത്തിയിരുന്നു. 

Coloseum
കൊളോസിയം |Photo-Gettyimage

കൊളോസിയം
എ.ഡി 72 നും 80 നും മദ്ധ്യേയാണ് കൊളോസിയം നിര്‍മ്മിക്കുന്നത്. ഇറ്റലിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണിത്. ഏകദേശം 65,000 ഓളം കാണികളെ ഉള്‍ക്കൊള്ളുന്നതായിരുന്നു കൊളോസിയം. പൊതുജനങ്ങള്‍ക്കായുള്ള വിനോദ പരിപാടികള്‍ക്ക് വേണ്ടിയാണ് കൊളോസിയം ഉപയോഗിച്ചിരുന്നത്. എന്നാല്‍ അഞ്ചാം  നൂറ്റാണ്ടില്‍ ഇതിന് വിലക്ക് വന്നതോടെ ഇവിടം മറ്റ് പല ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിച്ചത്. 

Tajmahal
താജ്മഹല്‍ |Photo-Gettyimage

താജ്മഹല്‍
വടക്കേ ഇന്ത്യയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് എന്നത് മാത്രമല്ല താജ്മഹലിന്റെ പ്രത്യേകത. ഇന്ത്യയുടെ പ്രതീകങ്ങളില്‍ ഒന്നുകൂടിയാണത്. 1632 നും 1643 ഇടയിലാണ് താജ്മഹല്‍ നിര്‍മ്മിക്കപ്പെട്ടത്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന  ഷാജഹാനാണ് തന്റെ പ്രിയ പത്‌നി മുംതാസിന് വേണ്ടി സ്മാരകം പണിയുന്നത്. പ്രണയസ്മാരകമായ താജ്മഹല്‍ 22,000 തൊഴിലാളികളാണ് നിര്‍മ്മിച്ചത്. പ്രവസത്തിനിടെ മരിച്ച തന്റെ പ്രിയപത്‌നിയുടെ ഓര്‍മ്മക്കായിട്ടാണ് ഷാജഹാന്‍ താജ്മഹല്‍ പണിയുന്നത്. 1666 ല്‍ ഷാജഹാന്റെ മരണശേഷം ഷാജഹാനെയും ഇവിടെ തന്നെയാണ് അടക്കിയത്.

Content Highlights: modern wonders of world