ധ്യകാലത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ച സ്യഷ്ടികളാണ് സെവന്‍ വണ്ടേഴ്‌സ് ഓഫ് മിഡീവല്‍ വേള്‍ഡ്. പുരാതന ലോകാത്ഭുതങ്ങള്‍ക്ക് ശേഷം പലയിടങ്ങളിലും അതിലും വലിയ മനുഷ്യനിര്‍മിതികള്‍ കണ്ടെത്തി. ഇതാണ് സെവന്‍ വണ്ടേഴ്സ് ഓഫ് മിഡീവല്‍ വേള്‍ഡിലേക്ക് വഴിവെച്ചത്. 16-17 നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന ലോകാത്ഭുതങ്ങളുടെ പട്ടികയാണ് സെവന്‍ വണ്ടേഴ്‌സ് ഓഫ് മിഡീവല്‍ വേള്‍ഡ് അഥവാ മധ്യകാല ലോകാത്ഭുതങ്ങള്‍. 

the leaning tower of pisa
ദി ലീനിംഗ് ടവര്‍ ഓഫ് പിസ| Photo-Gettyimage

ദി ലീനിംഗ് ടവര്‍ ഓഫ് പിസ
 പിസ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടെയും മനസ്സിലേക്ക് എത്തുക ലീനിംഗ് ടവര്‍ ഓഫ് പിസ അഥവാ ചെരിഞ്ഞ പിസ ഗോപുരമായിരിക്കും.  ഇറ്റലിയിലെ പിസ നഗരത്തിലെ കത്തീഡ്രലിന് സമീപമുള്ള ബെല്‍ ടവറാണ് ലീനിംഗ് ടവര്‍ ഓഫ് പിസ. 12 ആം നൂറ്റാണ്ടില്‍ പണി നടക്കുന്നതിനിടെ തന്നെ പിസ ഗോപുരം ചെരിഞ്ഞു തുടങ്ങി, എന്നിരുന്നാലും 14 നൂറ്റാണ്ട് വരെ ഇതിന്റെ നിര്‍മാണം തുടര്‍ന്നു. അപ്പോഴേക്കും ചെരിവ് മനപൂര്‍വ്വമല്ലാതെ കൂടുകയും ചെയ്തു.  എന്നാല്‍  വിദ്ഗധര്‍ ഈ ചെരിവ്  2001 ല്‍ ഭാഗികമായി ശരിയാക്കി.

hagia sophia
ഹാഗിയ സോഫിയ |Photo-Gettyimage

ഹാഗിയ സോഫിയ
 ടര്‍ക്കിയിലെ  ഇസ്താന്‍ബുളിലെ ഒരു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ബസിലിക്കയാണ് ഹാഗിയ സോഫിയ. ജസ്റ്റീനിയന്‍ 1 ചക്രവര്‍ത്തിയുടെ കാലത്ത് പണിതുടങ്ങിയ ഹാഗിയ സോഫിയ എ.ഡി 537 ലാണ് പണി പൂര്‍ത്തിയാക്കിയത്. ഏകദേശം 1000 വര്‍ഷത്തോളം ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രലായി ഇത് നിലകൊണ്ടു. ധാരാളം ചരിത്രപരമായതും സാംസ്‌കാരികമായതുമായ നിരവധി പ്രതീകങ്ങളെ  പ്രതിനിധീകരിച്ചാണ് ഇതിന്റെ നിര്‍മ്മാണം. ബൈസാന്റൈന്‍ ആര്‍ക്കിടെക്ചറിലെ മാസ്റ്റര്‍പീസെന്നൊണ് ഹാഗിയ സോഫിയ അറിയപ്പെടുന്നത്. നഗരം പൂര്‍ണമായും ജീര്‍ണിച്ചുവെങ്കിലും  ഹാഗിയ സോഫിയ നിലനിര്‍ത്തപ്പെട്ടു. പിന്നീടിത് ഒരു മുസ്ലീം പള്ളിയാക്കി. 1935 ല്‍ കെട്ടിടം പൂര്‍ണമായും പ്രവര്‍ത്തനരഹിതമാക്കിയ ശേഷം മ്യൂസിയമാക്കി മാറ്റി. 

പോര്‍സീലെയന്‍ ടവര്‍ ഓഫ് നാന്‍ജിങ് |Photo-Gettyimage
പോര്‍സീലെയന്‍ ടവര്‍ ഓഫ്  നാന്‍ജിങ് |Photo-Gettyimage

പോര്‍സീലെയന്‍ ടവര്‍ ഓഫ്  നാന്‍ജിങ്
പോര്‍സീലെയന്‍ ടവര്‍ ഓഫ് നാന്‍ജിങ് എന്നത് 15 നൂറ്റാണ്ടില്‍ മിങ്ക് രാജവംശം നിര്‍മ്മിച്ച ദേവാലയമാണ്. കിന്‍ഹുവായ് നദിയുടെ കരയിലാണിത് സ്ഥിതി ചെയ്തത്.  നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സമയത്ത് ഏകദേശം 260 അടിയോളം ഉയരമുണ്ടായിരുന്ന ഇത് ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായിരുന്നു. 184 സ്‌പൈറല്‍ പടികളാണ് ദേവാലയത്തിനുണ്ടായിരുന്നത്. വെള്ള പോര്‍സീലെയന്‍ ഇഷ്ടികകളാല്‍ നിര്‍മ്മിച്ചതിനാലാണ് ഇതിന് പോര്‍സീലെയന്‍ ടവര്‍ ഓഫ് നാന്‍ജിങ് എന്ന് പേര് വന്നതെന്നും പറയപ്പെടുന്നു.

great wall of china
ഗ്രേറ്റ് വാള്‍ ഓഫ് ചൈന |Photo-Gettyimage

ഗ്രേറ്റ് വാള്‍ ഓഫ് ചൈന
ഡാന്‍ഡോങ് മുതല്‍ ലോപ് തടാകം വരെ നീണ്ടു നില്‍ക്കുന്നതാണ് ചൈനയുടെ വന്‍മതില്‍ അഥവാ ഗ്രേറ്റ് വാള്‍ ഓഫ് ചൈന. ബി.സി 17 ആം നൂറ്റാണ്ടില്‍  പലയിടങ്ങളിലായിട്ടാണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത്.  പല തവണ ചൈനയുടെ വന്‍മതില്‍ നശിപ്പിക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. ശത്രുകളുടെ ആക്രമണ സാധ്യത കൂടുതലുള്ളയിടങ്ങളില്‍ മിലിറ്ററി കേന്ദ്രങ്ങള്‍, സ്റ്റേഷന്‍, വാച്ച് ടവര്‍ എന്നിവയും ഗ്രേറ്റ് വാള്‍ ഓഫ് ചൈനയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. 

catacombs
കാറ്റാകോമ്പ്‌സ് ഓഫ് കോം ഇല്‍ ഷോക്വാഫാ |Photo-Gettyimage

കാറ്റാകോമ്പ്‌സ് ഓഫ് കോം ഇല്‍ ഷോക്വാഫാ
ഈജിപ്തിലെ അലക്‌സാന്‍ഡ്രിയിലെ പടിഞ്ഞാറന്‍ നീക്രോപോളിസിലാണ് കാറ്റാകോമ്പ്‌സ് ഓഫ് കോം ഇല്‍ ഷോക്വാഫാ സ്ഥിതിചെയ്യുന്നത്.  ഭൂഗര്‍ഭകല്ലറകളെയാണ് കാറ്റാകോമ്പ്സ് എന്നറിയപ്പെടുക. ആന്റോണൈന്‍ ചക്രവര്‍ത്തിമാരുടെ ഭരണക്കാലത്ത് ഏകദേശം എ.ഡി രണ്ടാം നൂറ്റാണ്ടിലാണിത് നിര്‍മിക്കപ്പെട്ടത്.  റോമന്‍, ഗ്രീക്ക്, ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങള്‍ ഒത്തിണങ്ങിയ സ്യഷ്ടികളാണ് ഇവിടെ കാണാന്‍ കഴിയുക. എ.ഡി 12 മുതല്‍ 14 നൂറ്റാണ്ട് വരെയുള്ള കാലത്ത് ശമ്ശാനയിടങ്ങളിലാണ് ഇവ കൂടുതലായും ഉപയോഗിക്കപ്പെട്ടിരുന്നത്. 

colosseum
കൊളോസിയം |Photo-Gettyimage

കൊളോസിയം
റോമന്‍ സാമ്രാജ്യത്തിന്റെ പ്രതീകാത്മക ചിത്രങ്ങളിലൊന്നാണ് കൊളോയിയം. റോമിലെ ആകര്‍ഷകമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്ന്. എ.ഡി 72 നും എ.ഡി 96 നുമിടയിലാണ് ഇത് നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. വെസ്പാസിയന്‍, ടൈറ്റ്‌സ്, ഡൊമീഷ്യന്‍ എന്നിങ്ങനെയുള്ള മൂന്ന് ചക്രവര്‍ത്തിമാരാണ് ഇതിന്റെ നിര്‍മാണം നടത്തിയത്. ഒരു കാലത്ത് 50,000 മുതല്‍ 80,000 കാണികളെ വരെ കൊളോസിയത്തില്‍ ഉള്‍ക്കൊള്ളുമായിരുന്നു. 

stonehenge
സ്റ്റോണ്‍ഹെഞ്ച്

സ്റ്റോണ്‍ഹെഞ്ച്
നിയോലിത്തിക്, ബ്രോണ്‍സ് കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ് സ്റ്റോണ്‍ഹെഞ്ച്. യുനെസ്‌കോയുടെ ലോകപൈത്യക പട്ടികയില്‍ ഇടം നേടിയ സ്ഥലം കൂടിയാണ് സ്റ്റോണ്‍ഹെഞ്ച്.  13 അടിയോളം നീളമുള്ള ഓരോ കല്ലുകളും 7 അടിയോളം വീതിയുള്ളതാണ്. ചില്ലറയല്ല ഒരു കല്ലിന്റെ ഭാരം. ഏകദേശം 25 ടണ്ണോളം വരുമിത്. കല്ലുകളില്‍ വിസ്മയം ഒരുക്കുന്നതിന് ഇതിനോളം പോന്ന മറ്റൊരു ഉദാഹരണമുണ്ടാകുമോ എന്നത് സംശയമാണ്.

Content Highlights: medieval wonders of world