റ്റലിയിലെ ഗാര്‍ഡാ തടാകത്തിനടുത്താണ് ലോകപ്രസിദ്ധമായി ഗാര്‍ഡാലാന്‍ഡ് റിസോര്‍ട്ട് എന്ന അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. മാമ്മുത്, ജംഗിള്‍ റാപിഡ്സ്, ബ്ലൂ ടൊര്‍ണാഡോ, ബ്ലാക്ക് ഹോള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ബ്ലൂ ടൊര്‍ണാഡോ, ബ്ലാക്ക് ഹോള്‍ എന്നിവ വ്യത്യസ്തമായ കോസ്റ്ററുകളാണ്.   

2005 ലെ ഫോബ്സ് മാഗസിന്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച 10 അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ അഞ്ചാമതായിരുന്നു ഗാര്‍ഡാലാന്‍ഡ്. 1975 ജൂലൈ 19 ന് തുറന്ന് പാര്‍ക്ക് ഫാന്റ്സിയും സാഹസികതയും ആസ്വദിക്കാനാഗ്രഹിക്കുന്നവരുടെ ഇഷ്ടയിടമാണ്.

ജംഗിള്‍ റാപിഡില്‍ ഏഷ്യന്‍ കാഴ്ചകള്‍ കണ്ടൊരു ബോട്ട് യാത്ര ആസ്വദിക്കാമെങ്കില്‍ റാംസെസ്, ദി അവേക്കനിംഗില്‍  പ്രേതബാധയുള്ള ഒരു കോട്ടയിലെ വിചിത്ര കാഴ്ചകള്‍ ആസ്വദിച്ചറിയാം. പാര്‍ക്കില്‍  പ്രവേശനത്തിന് ഒരാള്‍ക്ക് 24 യൂറോയാണ് നിരക്ക്.

Content Highlights: gardaland resort in italy is one of the major amusement parks in the world