പിതാവിന്റെ സുഹ്യത്തും പത്രപ്രവര്‍ത്തകനുമായ കെ.സി സക്കറിയാസിന്റെ കൂടെയുള്ള സഹവാസമാണ് ജോര്‍ജ് ഓണക്കൂറിനെ സാഹിത്യ മേഖലയിലേക്ക് എത്തിക്കുന്നത്. 1941 നവംബര്‍ 16 ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലാണ് ജനനം.

കുട്ടികളുടെ സാഹിത്യവും, നോവലുകളും മാത്രമല്ല യാത്രാവിവരണങ്ങളും ഏറെ പ്രിയപ്പെട്ട മേഖലയായിരുന്നു ജോര്‍ജ് ഓണക്കൂറിന്. മരുഭൂമിയുടെ ഹ്യദയം തേടി എന്ന യാത്രവിവരണത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചത് ആയിരകണക്കിന് പ്രേക്ഷകരുടെ ഹ്യദയമാണ്.

അടരുന്ന ആകാശം എന്ന യാത്രാവിവരണത്തിലൂടെ 2004 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഇദ്ദേഹം സ്വന്തമാക്കി. ബാലസാഹിത്യം കൈമുതലാക്കിയ അദ്ദേഹം ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടര്‍ എന്ന നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എന്റെ സഞ്ചാരകഥകള്‍, ഒലിവുമരങ്ങളുടെ നാട്ടില്‍, കഥകള്‍ ഓണക്കൂര് തുടങ്ങിയവയാണ് മറ്റ് യാത്രാവിവരണങ്ങള്‍.

Content Highlights: about george onakkoor