ആവേശത്തിരയിളക്കി ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പ്

കനത്തമഴയിലും ആവേശത്തിരമാല തീര്‍ത്ത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. മീന്‍തുള്ളിപ്പാറ, ഇരുവഞ്ഞി, ചാലിപ്പുഴ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. 20-ലേറെ രാജ്യങ്ങളില്‍ നിന്നായി 100-ലേറെ താരങ്ങളാണ് വിവിധയിനങ്ങളില്‍ മാറ്റുരയ്ക്കുന്നത്. ക്വാളിഫയിങ്ങിലും സെമിയിലും രണ്ട് റൗണ്ട് മത്സരങ്ങളും ഫൈനലില്‍ മൂന്ന് റൗണ്ട് മത്സരങ്ങളുമാണുണ്ടാവുക. അമേരിക്കയുടെ ലോകചാമ്പ്യന്‍ ഡേന്‍ ജാക്‌സണാണ് പുരുഷവിഭാഗത്തില്‍ ജേതാവായത്. കാനഡയുടെ നിക് ട്രോട്ട്മാന്‍ രണ്ടാംസ്ഥാനവും ബ്രിട്ടന്റെ ബ്രണ്ടണ്‍ ഓര്‍ട്ടന്‍ മൂന്നാമതുമായി. വനിതകളില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ഹോളണ്ടിന്റെ മാര്‍ട്ടിനാ വെഗ്മാനാണ് വിജയി. അമേരിക്കയുടെ അന്ന ബ്രൂണൊ രണ്ടാംസ്ഥാനവും ഫ്രാന്‍സിന്റെ നൗറിയ ന്യൂമാന്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ജില്ലാ ടൂറിസം െപ്രാമോഷന്‍ കൗണ്‍സിലാണ് ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി, ചക്കിട്ടപാറ, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെ മേള സംഘടിപ്പിക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് ഈ മാസം 22-ന് അവസാനിക്കും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section