പച്ചപ്പിന്റെ കുളിരില്‍ കൊടികുത്തിമല

പച്ചപ്പുപുതച്ച് മനോഹരിയായി കൊടികുത്തിമല. മഴപെയ്ത് പുല്‍ക്കാടുകള്‍ മുളച്ചതോടെയാണ് മലപ്പുറം ജില്ലയിലെ താഴേക്കാട് പഞ്ചായത്തിലുള്ള കൊടികുത്തിമല സന്ദര്‍ശകര്‍ക്ക് ഉന്‍മേഷം പകരുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മല ബ്രിട്ടീഷുകാരുടെ കാലത്ത് പ്രധാന സിഗ്നല്‍ പോയിന്റായിരുന്നു. സര്‍വേയ്ക്കായി അവര്‍ കൊടികുത്തിയതോടെയാണ് മല കൊടികുത്തിമല എന്നറിയപ്പെടാന്‍ തുടങ്ങിയത്. മഴക്കാലമാണ് മല സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. പ്രകൃതിസൗന്ദര്യത്തിന്റെ കുളിര്‍മ പകരുന്ന മലയിലേക്ക് മഴയെ വകവെക്കാതെയും ആളുകളെത്തുന്നു. കൊടികുത്തിയുടെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ചിത്രങ്ങള്‍:  നബീല്‍ റാഷിദ്‌

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section