കനത്ത മഴ വിനോദ സഞ്ചാരത്തിന് ഗുണമാകുന്നു

രണ്ടു ദിവസമായി ഇടതടവില്ലാതെ പെയ്യുന്ന മഴ പാലക്കാടു ദുരിതം മാത്രമല്ല വിനോദ സഞ്ചാരത്തിനു കൂടി വഴിതുറക്കുന്നുണ്ട്. മലമ്പുഴ ഡാമിന് സമീപത്തായി രൂപംകൊണ്ട വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ ഇപ്പോള്‍ ധാരാളം പേര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. രണ്ടു ദിവസമായി സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ കുട്ടികളേയും കൂട്ടിയാണ് മിക്കവരുടെയും വരവ്. മഴ നിലച്ചാല്‍ അധികം താമസിയാതെ വെള്ളച്ചാട്ടങ്ങളും ഇല്ലാതാകും എന്നതിനാല്‍ മഴയത്ത് തന്നെ കുളിക്കുകയാണ് സഞ്ചാരികള്‍. ഇങ്ങനെ നൂറുകണക്കിന് ചെറിയ നീര്‍ച്ചാലുകള്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നതിനാല്‍ നിലവില്‍ സംഭരണ ശേഷിയുടെ എണ്‍പത് ശതമാനത്തിലേക്കെത്തിയിട്ടുണ്ട് മലമ്പുഴയിലെ ജലനിരപ്പ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section