ഗാംഭീര്യമല്ല തുഷാരഗിരിയിലെ വെള്ളച്ചാട്ടത്തിന്റെ സ്ഥിരംഭാവം. മറിച്ച് ശാന്തതയാണ്. അന്തരീക്ഷത്തെ കുളിരണിയിച്ച് പാറക്കെട്ടുകളിലൂടെ അത് ഒഴുകിയിറങ്ങും. എന്നാല്‍ മഴക്കാലത്ത് ഭാവത്തിന് ചെറിയ മാറ്റംവരും. അല്‍പം വന്യത കലര്‍ന്ന ഭാവത്തോടെയാകും ഒഴുക്ക്. എങ്കിലും സഞ്ചാരികളെ അതൊട്ടും ഭയപ്പെടുത്തില്ല. ഇഷ്ടം അല്‍പം കൂടുകയും ചെയ്യും.

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയെന്ന മലയോര പഞ്ചായത്തിലാണ് തുഷാരഗിരി. പ്രവേശനകവാടത്തിന് സമീപത്ത് ഈരാറ്റ്മുക്ക്, 450 മീറ്റര്‍ അപ്പുറത്ത് മഴവില്‍ചാട്ടം, അവിടെനിന്ന് 500 മീറ്റര്‍ മാറി തുമ്പിതുള്ളുംപാറ എന്നീ വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. തോണിയുടെ ആകൃതിയില്‍ വെള്ളംകെട്ടി നില്‍ക്കുന്ന തോണിക്കയം, നാലുപേര്‍ക്ക് കയറി നില്‍ക്കാവുന്ന വലിയ പൊത്തുള്ള താന്നിമരം എന്നിവയും ഇവിടുത്തെ കാഴ്ചകളാണ്.

തുഷാരഗിരിയിലെ തണുപ്പില്‍ മഴ കൊണ്ട് നടക്കുന്നത് ഒരു അനുഭവം തന്നെയാണ്. വയനാടിനടുത്തുള്ള പ്രദേശമെന്ന രീതിയില്‍ തുഷാരഗിരിയിലൂടെ വയനാട്ടിലേക്ക് ട്രെക്കിങ് നടത്തുന്നവരുണ്ട്. മഴയാത്രയെന്ന പേരില്‍ ഡി.ടി.പി.സി. മഴയത്തുകൂടെയൊരു നടത്തം മുന്‍പ് സംഘടിപ്പിച്ചിരുന്നു. മഴ കൂടുതലുള്ള സമയത്ത് സ്ഥിരം അപകടങ്ങള്‍ ഉണ്ടാകാറുള്ളതിനാല്‍ ഈ വിനോദസഞ്ചാരകേന്ദ്രം ചിലപ്പോള്‍ അടച്ചിടാറുണ്ട്. വിളിച്ചുറപ്പിച്ച ശേഷം യാത്ര പോകുന്നതാണ് നല്ലത്.

Get There 

By Road: Kozhikode (52 km), Kodancherry (10 km).

Reach there via Kunnamangalam - Thamarassery - Kodancherry or Kunnamangalam - Koduvally - Kodancherry.

By Rail: Kozhikode railway station  By Air:  Karippur International Airport (76 km)

Contact
DTPC Thusharagiri ✆ 0495 - 2236600 Mathew K.D., 
Destination Manager, DTPC 
✆ 9447278388

Stay
Hotel Thushara ✆ 0495-2236909  Onattu Home Stay ✆ 0495 - 2502545

Sights Around

Wayanad pass (9 km) Areeppara falls (12 km) Kozhippara falls (30 km).