ഴയത്ത് വണ്ടിയോടിക്കുന്നതിന്റെ രസം പറയേണ്ടതില്ലല്ലോ. മഴയത്ത് കടപ്പുറത്തെത്തുന്നതും രസകരം തന്നെ. അപ്പോള്‍ കടപ്പുറത്ത് വണ്ടിയിലൊരു മഴയാത്ര നടത്തിയാലോ! അങ്ങനെ ഡബിള്‍ ലോട്ടറിയടിച്ച സന്തോഷമാണ് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചിലെത്തുന്നവര്‍ക്ക് കിട്ടുക. 

തീരത്തേക്ക് ഒഴുകിയെത്തുന്ന തിരമാലകളെ കീറിമുറിച്ച് കൊണ്ട് വണ്ടിയോടിക്കാം. 100 മീറ്റര്‍ വീതിയില്‍ ഏഴ് കിലോമീറ്ററോളം ദൂരമുണ്ട് ഈ കടല്‍ത്തീരം. ധര്‍മടം തുരുത്തിലേക്ക് 200 മീറ്റര്‍ ദൂരമേയുള്ളൂ. അവിടെവരെ നീന്തുന്നവരുമുണ്ട്. മഴക്കാലത്തെ അപകടസാധ്യതകള്‍ പരിഗണിക്കണമെന്നുമാത്രം.

പയ്യാമ്പലം, ഏഴിമല, മീന്‍കുന്ന് തുടങ്ങിയ കടല്‍ത്തീരങ്ങളും കണ്ണൂരുണ്ട്. എന്നാല്‍ ഇവയൊന്നും ഡ്രൈവ് ഇന്‍ ബീച്ചല്ല എന്നുമാത്രം.

Get There 

By Road: Kannur (15 km), Thalassery (8 km), Kozhikode (78 km)

By Rail: Kannur (15 km), Thalassery (8 km)

By Air: Calicut International Airport (103 km), Mangaluru International Airport (175 km)

Contact

Kannur DTPC ✆ 0497-2706336
 

Stay

Kannur: Tamarind KTDC Easy Hotel ✆ 0497-2700717

Mascot Beach Resort  ✆ 0497 -2708445

Thalassery: Soubhagya Residency ✆ 0490-234 1203

The Pearlview Regency ✆ 0490-2326702
 

Sights Around

Thalassery fort (9 km) St. Angelo Fort (17 km) Parassinikkadavu (33 km)  Aralam Wildlife Sanctuary (62 km)