പാറക്കെട്ടുകളിലും കുഞ്ഞോളങ്ങളിലും കയറിമറിഞ്ഞൊഴുകുന്ന വഞ്ചിയില്‍ തുഴഞ്ഞുനീങ്ങുന്നത് സങ്കല്‍പ്പിച്ചുനോക്കൂ. ഡിസ്‌കവറി ചാനലിലോ നാഷണല്‍ ജിയോഗ്രഫി ചാനലിലോ കാണുന്ന കാഴ്ച കേരളത്തില്‍ ഇപ്പോഴുണ്ട്. കാണുക മാത്രമല്ല, ഈ മഴക്കാലത്ത് അതിലൊന്ന് കയറി തുഴയുകയുമാകാം.

കേരളത്തിന്റെ വടക്കേയറ്റത്തുള്ള കാര്യങ്കോട് പുഴയില്‍ (തേജസ്വിനി) റാഫ്റ്റിങ് എന്ന പേരിലുള്ള സാഹസിക ജലവിനോദം നടക്കുന്നുണ്ട്. ചെറുപുഴ ആസ്ഥാനമായുള്ള എക്‌സ്ട്രീം റാഫ്റ്റിങ്ങാണ് ഇതിന്റെ സംഘാടകര്‍. മണ്‍സൂണില്‍ പ്രത്യേക പാക്കേജുകളുമുണ്ട്. 12 കിലോമീറ്റര്‍ നീളുന്ന വലിയ ദൂരം വരെ റാഫ്റ്റിങ് വഴി താണ്ടാം. ചെറിയ ചാറ്റല്‍മഴ കൂടിയുണ്ടെങ്കില്‍ സംഗതി ജോറാകും.

റാഫ്റ്റിങ് നടത്തും മുമ്പ് സാഹസിക വിനോദമാണിതെന്ന കാര്യം മറക്കരുതെന്ന് മാത്രം. കൂടെയുള്ള ഗൈഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.