കുറച്ചുവര്‍ഷമായി മഴയെന്നാല്‍ ആഘോഷമാണ് വയനാട്ടുകാര്‍ക്ക്. മഴ കൊള്ളാനും മഴയത്തിറങ്ങാനും താത്പര്യമുള്ളവരെ ഈസമയത്ത് വയനാട്ടിലേക്കെത്തും. എന്നാല്‍ മഴ ആഘോഷിക്കുന്നതിന് മുമ്പ് ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കാം. 

  • യാത്രക്ക് മുമ്പുതന്നെ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തണം. ബ്രേക്ക്, വൈപ്പര്‍, ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റ് എന്നിവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പ്രത്യേകം ഉറപ്പുവ രുത്തുക.

 

  • ഗൈഡ്, സുരക്ഷാജീവനക്കാര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.

 

  • അട്ടകളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. ഇതിനെ അകറ്റാന്‍ പുകയില മിശ്രിതം, ഉപ്പ്, ഡെറ്റോള്‍ എന്നിവയെന്തെങ്കിലും കൈയില്‍ കരുതുക.