രൂപ്കുണ്ട്... മുന്നൂറിലധികം മനുഷ്യാസ്ഥികൂടങ്ങള്‍ നൂറ്റാണ്ടുകളായി സൂക്ഷിക്കപ്പെട്ടതും മഞ്ഞുമലകള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍ നിന്നും 4700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുമായ നിഗൂഢ തടാകം. മരതകമലകള്‍ക്കും അപ്പുറമുള്ള ഹിമാലയന്‍ ദേവഭൂമിയിലെ കുമയോണ്‍ മലനിരകള്‍ താണ്ടി കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന പുല്‍ത്തകിടികളും പിന്നിട്ട് മഞ്ഞിന്റെ മാസ്മരിക ലോകം. രൂപ്കുണ്ടിലേക്ക് പോകുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

1) അനുയോജ്യ സമയം

മണ്‍സൂണിന് മുന്‍പ് മെയില്‍ തുടക്കം കുറിക്കുമെങ്കിലും അപ്രതീക്ഷിത മഞ്ഞ് വീഴ്ചയാല്‍ മെയ് മാസത്തില്‍ ഞങ്ങള്‍ക്കുണ്ടായ അനുഭവം പോലെ ട്രെക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ മഞ്ഞില്‍ മൂടിയ തടാകം കാണാന്‍ ജൂണില്‍ പോകുന്നതാകും നല്ലത്.

മണ്‍സൂണിന് ശേഷം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പോകാം. മഞ്ഞ് ഉണ്ടാകില്ലെങ്കിലും ഏറ്റവും മനോഹരമായ കാഴ്ചകള്‍ ലഭിക്കാന്‍ അപ്പോഴാകും നല്ലത്.

2) ചിലവ്

ഏകദേശം 8,000 10,000 Rs.

എങ്ങനെ പോകാം?

https://indiahikes.com, https://www.adventurenation.com, https://www.bikatadventures.com തുടങ്ങി ഒട്ടേറെ ഗ്രൂപ്പുകള്‍ ലഭ്യമാണ്. ഇവകളില്‍ ഒറ്റക്കും ഗ്രൂപ്പായും ഒക്കെ ബുക്ക് ചെയ്ത് പോകാന്‍ കഴിയും. എന്നാല്‍ www.yhaindia.org എന്ന ഗ്രൂപ്പ് വഴിയാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ പോകാന്‍ കഴിയുക. പക്ഷേ നേരത്തെ ബുക്ക് ചെയ്ത് പണം അടച്ചില്ലെങ്കില്‍ ഇവരോടെപ്പം പോകാന്‍ കഴിഞ്ഞെന്നു വരില്ല. yha ഒഴിച്ച് മറ്റെന്തു വഴി ബുക്ക് ചെയ്താലും ലോക്കല്‍ ഗൈഡ് വഴിയാകും നിങ്ങള്‍ ട്രെക്ക് ചെയ്യാന്‍ പോകുന്നത്. അതിനാല്‍ അവരെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ ഓര്‍ഗനൈസ് ചെയ്തും പോകാം. അവര്‍ നല്‍കുന്ന സൗകര്യങ്ങള്‍ വേണ്ടുന്ന സാധന സാമഗ്രികള്‍ ഒക്കെ പറഞ്ഞ് ഉറപ്പു വരുത്തണം. 

ഏതാനും ഗൈഡുകളുടെ കോണ്‍ടാക്ടുകള്‍ ചുവടെ

1) നരേഷ്: 8393038027

2) സൗരവ്: 9456175972

3) ഭാസ്‌കര്‍ സതി:9456175972