കുമരകം: നിപ്പയിലും പ്രളയത്തിലും കോവിഡിലും തകര്‍ന്ന ടൂറിസം മേഖല ഗ്രാമങ്ങളിലേക്ക് കുടിയേറുന്നു. ഗ്രാമങ്ങളില്‍ ഇന്ത്യയുടെ ആത്മാവ് മാത്രമല്ല വിശാലമായ ടൂറിസം സാധ്യതയുമുണ്ടെന്ന് സര്‍ക്കാരിന് തിരിച്ചറിവേറുന്നു. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍കാലങ്ങളിലേതുപോലെ വലിയ വര്‍ധന പ്രതീക്ഷിക്കാനാകില്ല. എത്തുന്നവരുടെ താമസദൈര്‍ഘ്യം വര്‍ധിപ്പിക്കാനുള്ള പാക്കേജുകളാണ് ഉത്തരവാദിത്വ ടൂറിസം മിഷന്റെ ലക്ഷ്യം.

ലേണിങ് എക്‌സ്പീരിയന്‍സ് പാക്കേജ്

Responsible Tourism
തെങ്ങുകയറ്റം പരിശീലിക്കുന്ന വിദേശ വനിത | ഫോട്ടോ: മാതൃഭൂമി

സംസ്ഥാനത്തെ തനത് കലാരൂപങ്ങളും കരകൗശലനിര്‍മാണവും പരമ്പരാഗത തൊഴിലും പാചകവിഭവങ്ങള്‍ തയ്യാറാക്കാനും ആസ്വദിക്കാനും പഠിക്കാനും കഴിയുന്ന തരത്തിലാണ് ലേണിങ് എക്‌സ്പീരിയന്‍സ് പാക്കേജ്.

ക്രാഫ്റ്റ് ലേണിങ് പാക്കേജുകള്‍

15 മുതല്‍ 60 ദിവസം വരെ നീണ്ടുനില്‍ക്കുന്ന പാക്കേജ്. പരമ്പരാഗത തൊഴിലുകള്‍, കരകൗശലനിര്‍മാണം എന്നിവ പഠിക്കാം.

ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ലേണിങ്

മൂന്നു മുതല്‍ ഒന്‍പത് മാസം വരെ കാലദൈര്‍ഘ്യം. വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും കലാരൂപങ്ങള്‍ പഠിക്കാം.

കുസീന്‍ ലേണിങ് പാക്കേജ്

തനത് ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കും. 15 മുതല്‍ 30 ദിവസം വരെ.

മാര്‍ഷ്യല്‍ ആര്‍ട്ട് ലേണിങ് പാക്കേജുകള്‍

സംസ്ഥാനത്തിന്റെ തനത് ആയോധനകലകള്‍ പഠിക്കാന്‍ അവസരമൊരുക്കുന്നു. ഒരു വര്‍ഷം വരെയാണ് കാലയളവ്. ഉത്തരവാദിത്വ ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ മുഖേനയാണ് പഠനം. രജിസ്റ്റര്‍ ചെയ്ത ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ ഇടങ്ങളിലാകും താമസസൗകര്യം.

കുമരകത്ത് 1500 ഗുണഭോക്താക്കള്‍

രജിസ്റ്റര്‍ ചെയ്ത 1,012 യൂണിറ്റുകള്‍ കുമരകത്ത് പ്രവര്‍ത്തിക്കുന്നു. 1,500 ആളുകളാണിതിന്റെ ഗുണഭോക്താക്കള്‍.

Content Highlights: International Tourism Day 2020, Responsibile Tourism, Tourism Villages, Kerala Tourism