ചൈനയിലേക്ക് പറക്കണോ? മത്സരങ്ങള്‍ അവസാനിച്ചിട്ടില്ല

ക്ലബ് എഫ്.എം 99.6 യാത്ര സീസണ്‍ 3- യുടെ ഭാഗമായി മൂന്ന് മത്സരങ്ങള്‍. അതും നിഷ്പ്രയാസം ഉത്തരം നല്‍കാവുന്നവ. www.drcourier.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പങ്കെടുക്കാവുന്ന മത്സരമാണ് അതിലാദ്യത്തേത്. ''ഗസ് ദ സ്റ്റാര്‍ ആന്‍ഡ് ഫ്‌ളൈ ടു ചൈന' എന്ന മത്സരമാണ് ഇവിടെ നടക്കുന്നത്. ഈ താരമാരാണെന്ന് തിരിച്ചറിഞ്ഞ് ഒപ്പമുള്ള ഫോം പൂരിപ്പിച്ചാല്‍ മാത്രം മതി. ഈസ്റ്റീ ടീ ടോക്ക് എന്ന പേരിലുള്ളതാണ് അടുത്ത മത്സരം. ഈസ്റ്റീ ചായ ആസ്പദമാക്കി ഒരു ടിക് ടോക് വീഡിയോ എടുത്ത് ഡൗണ്‍ലോഡ് ചെയ്ത് അയയ്ക്കുക എന്നതാണ് ഇതില്‍ ചെയ്യേണ്ടത്. അയയ്‌ക്കേണ്ട നമ്പര്‍ 0585953996. കുക്ക് ആന്‍ഡ് ഫ്‌ളൈ എന്ന പേരിലുള്ള ചൈനീസ് കുക്കറി കോണ്ടസ്റ്റാണ് അടുത്തത്. നിങ്ങളുടെ ഇഷ്ട ചൈനീസ് വിഭവത്തിന്റെ റെസിപ്പി മേലെ പറഞ്ഞ അതേ നമ്പറിലേക്ക് വാട്ട്‌സാപ്പ് ചെയ്യുകയേ വേണ്ടൂ. ഈ വരുന്ന ഒക്ടോബര്‍ 18-ന് ലുലു ബര്‍സയില്‍ വെച്ചാണ് കുക്ക് ആന്‍ഡ് ഫ്‌ളൈ മത്സരത്തിന്റെ ഫൈനല്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented