ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ് ഇന്ത്യ. വിസ്മയങ്ങളുടെ കലവറയാണ് സഞ്ചാരികള്‍ക്കായി ഇന്ത്യ  ഒരുക്കിയിരിക്കുന്നത്. 

ചരിത്ര സ്മാരകങ്ങള്‍, കോട്ടകള്‍, രാജകീയ സൗധങ്ങള്‍, പ്രശസ്തമായ ക്ഷേത്രങ്ങള്‍, മൊണാസ്ട്രികള്‍, പള്ളികള്‍, മോസ്ക്കുകള്‍, പച്ചപുതച്ച് നിദ്രകൊള്ളുന്ന തേയിലത്തോട്ടങ്ങള്‍, കടല്‍ത്തീരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ആകാശം തൊട്ട് മേഘങ്ങളെ വകഞ്ഞുമാറ്റുന്ന മഞ്ഞുമലകള്‍, കായലോളങ്ങള്‍ക്കൊപ്പം ഒഴുകുന്ന കെട്ടുവള്ളങ്ങള്‍, പിന്നെ വൈവിധ്യം നിറഞ്ഞ രുചിക്കൂട്ടുകള്‍. അങ്ങനെ നീളുന്നു ആ പട്ടിക. ഇതൊക്കെ തന്നെയാണ് ഇന്ത്യയെ സഞ്ചാരികളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ മുന്നില്‍ നിര്‍ത്തുന്നത്.

ദ ഗ്രേറ്റ് ഇന്ത്യന്‍ യാത്രാ ചലഞ്ച് സഞ്ചാരപ്രിയര്‍ക്കായാണ് മാതൃഭൂമി ഒരുക്കുന്നത്. ജനുവരി ലക്കം യാത്രയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇന്ത്യയിലുള്ള 100 മനോഹരമായ സ്ഥലങ്ങളിലേക്ക് 2019 ഫെബ്രുവരി 10-നും 2020 ഫെബ്രുവരി 10 നും ഇടയില്‍ യാത്ര ചെയ്യുന്നവരെ ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

Yathra
യാത്ര വാങ്ങാം

 

 

 

 

 

 

Content Highlights: The Great Indian Yathra Challenge, Ten Years of Mathrubhumi Yathra