കൊച്ചി: മാതൃഭൂമി 'യാത്ര'യുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച്  മാതൃഭൂമി ഓണ്‍ലൈനില്‍ നടന്ന ട്രാവല്‍ സ്റ്റോറി മത്സരത്തില്‍ വിജയിയായി നിതിന്‍ ജയകുമാര്‍. ബുധനാഴ്ച എറണാകുളം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ കസിനോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ന്യൂസ് പ്രോഗ്രാം ഹെഡ് എം.പി.സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു.

ഡിസംബര്‍ 24 നും 29നും ഇടയിലാണ് യാത്രാനുഭവ കുറിപ്പുകള്‍ സമര്‍പ്പിക്കേണ്ടിയിരുന്നത്. ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്ത നിരവധി കുറിപ്പുകളില്‍ നിന്നാണ് നിതിനെ വിജയിയായി തിരഞ്ഞെടുത്തത്. എന്‍.എസ് മാധവന്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, ഫുട്‌ബോള്‍ താരം സി.കെ.വിനീത്, ചലച്ചിത്ര താരങ്ങളായ നിമിഷാ സജയന്‍, ബിയോണ്‍ ജെമിനി, എന്‍.എ നസീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: Ten Years of Mathrubhumi Yathra Contest, Mathrubhumi Yathra Contest, Ten Years of Mathrubhumi Yathra