സഞ്ചാരികള്‍ സാക്ഷി... 'യാത്ര'യ്ക്ക് പത്തിന്റെ നിറവ്

മാതൃഭൂമി 'യാത്ര'യുടെ പത്താം വാര്‍ഷികം കൊച്ചിയില്‍ ആഘോഷിച്ചു. എറണാകുളം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ കാസിനോ ഹോട്ടലില്‍ നടന്ന ആഘോഷത്തില്‍ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ 'യാത്ര'യുടെ പത്താം വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു. ഫുട്ബോള്‍ താരം സി.കെ. വിനീത്, സിനിമാ താരം നിമിഷ സജയന്‍, സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര, മെന്റലിസ്റ്റ് ആദി, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍, മാതൃഭൂമി ന്യൂസ് പ്രോഗ്രാം ഹെഡ് എം.പി. സുരേന്ദ്രന്‍, മാതൃഭൂമി ക്ലസ്റ്റര്‍ ഹെഡ് സുനില്‍ നമ്പ്യാര്‍, സര്‍ക്കുലേഷന്‍ ഹെഡ് ആനന്ദ് മാത്യു, ക്ലബ്ബ് എഫ്.എം. ഡി.ജി.എം. ആര്‍. ജയ്ദീപ്, 'യാത്ര' ചീഫ് സബ് എഡിറ്റര്‍ കെ. വിശ്വനാഥ് എന്നിവര്‍ പങ്കെടുത്തു. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി വായനക്കാര്‍ക്കു വേണ്ടി തുടങ്ങുന്ന സമ്മാന പദ്ധതിയും ചടങ്ങില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ കണ്ടിരിക്കേണ്ട 100 സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഗ്രേറ്റ് ഇന്ത്യന്‍ യാത്ര ചലഞ്ച് പദ്ധതിയുടെ പോസ്റ്റര്‍ സി.കെ. വിനീതും നിമിഷ സജയനും ബിയോണും സഞ്ചാരികളായ വിജയനും ഭാര്യ മോഹനയും ചേര്‍ന്ന് പ്രകാശനം ചെയ്തു. സ്വര്‍ണ നാണയങ്ങള്‍ മുതല്‍ വിദേശയാത്രകള്‍ വരെയുള്ള സമ്മാനങ്ങളാണ് യാത്ര ചലഞ്ചില്‍ വായനക്കാരെ കാത്തിരിക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section