ദ ഗ്രേറ്റ് ഇന്ത്യന്‍ യാത്ര ചലഞ്ചില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഫെബ്രുവരി ലക്കം യാത്ര മാസികയില്‍ പ്രസിദ്ധീകരിക്കുന്ന ക്യൂ.ആര്‍ കോഡ് വഴി നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ' ദി ഗ്രേറ്റ് ഇന്ത്യന്‍ യാത്ര ചലഞ്ച്' ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

യാത്ര ജനുവരി ലക്കത്തിനൊപ്പം ലഭിച്ചിരിക്കുന്ന ചലഞ്ച് പോസ്റ്റര്‍ അടക്കം ചെയ്തിരിക്കുന്ന കവര്‍ യാത്ര പോകുമ്പോള്‍ കയ്യില്‍ക്കരുതുക. പോസ്റ്ററില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലങ്ങളില്‍ എത്തുമ്പോള്‍ അവിടുത്തെ ലാന്‍ഡ്മാര്‍ക്കും (സ്ഥല സൂചന ലഭിക്കുന്ന ദൃശ്യം) ഈ കവറും വ്യക്തമായി കാണുന്ന രീതിയില്‍ സെല്‍ഫിയെടുത്ത് മൊബൈല്‍ ആപ്പ് വഴി അപ്‌ലോഡ് ചെയ്യുക.

ഓരോ മാസവും നിശ്ചിത തീയതിക്കുള്ളില്‍ സെല്‍ഫി അപ്‌ലോഡ് ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന സെല്‍ഫികള്‍ മാസികയില്‍ പ്രസിദ്ധീകരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. ഈ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ യാത്ര ചെയ്തവരില്‍ നിന്നും തിരഞ്ഞെടുത്ത 10 പേര്‍ക്കാണ് ബംമ്പർ സമ്മാനം നല്‍കുന്നത്.

Content Highlights: The Great Indian Yathra Challenge, Ten Years of Mathrubhumi Yathra