വടക്കന്‍ കേരളത്തിന്റെ മുഖമുദ്രയാണ് തെയ്യങ്ങള്‍. കേരളത്തിലങ്ങോളമിങ്ങോളമുള്ള മലയാളികള്‍ക്ക് തെയ്യം ലൈവായി കാണാന്‍ മാതൃഭൂമി ഡോട്ട് കോം അവസരമൊരുക്കുന്നു.  മാതൃഭൂമി ഡോട്ട് കോമും, വടക്കന്റെ തെയ്യങ്ങള്‍ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയും കൈകോര്‍ത്താണ് തെയ്യക്കാഴ്ചയുടെ ഭാവരസങ്ങള്‍ മലയാളികള്‍ക്കായി ഒരുക്കുന്നത്. 

വടക്കന്‍ കേരളത്തില്‍ നിലനില്‍ക്കുന്ന തെയ്യമെന്ന ആചാരാനുഷ്ഠാനത്തെക്കുറിച്ച്  ജനങ്ങളിലേക്ക് അതിന്റെ തനിമ ഒട്ടും നഷ്ടമാകാതെ അതിന്റെ ആചാരങ്ങളെയും, അനുഷ്ഠാനങ്ങളെയും, പ്രമുഖ കോലധാരികളെക്കുറിച്ചും പരിചയപ്പെടുത്തിക്കൊടുക്കുന്ന ഫെയ്‌സ്ബുക്ക് പേജാണ് വടക്കന്റെ തെയ്യങ്ങള്‍. തെയ്യമെന്ന അനുഷ്ഠാനത്തെ വാണിജ്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.

തെയ്യത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ കാണാന്‍ 'വടക്കന്റെ തെയ്യങ്ങള്‍' ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ പേജ് സന്ദര്‍ശിക്കുക