മിഴ്‌നാട്ടിലെ ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്‌കോ ഏഷ്യ പസഫിക് അവാര്‍ഡ് ഓഫ് മെറിറ്റ് 2017 ആണ് ശ്രീരംഗത്തെ ക്ഷേത്രം നേടിയെടുത്തത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിര്‍മിതിക്ക് കോട്ടം സംഭവിക്കാതെ ക്ഷേത്രം പരിപാലിച്ചു പോകുന്നതിനാണ് പുരസ്‌കാരം. അന്താരാഷ്ട്ര തലത്തിലുള്ള പുരാവസ്തു സംരക്ഷണ വിദഗ്ധര്‍ ചേര്‍ന്നുള്ള പാനലാണ് പുരസ്‌കാരത്തിനായി ക്ഷേത്രം തിരഞ്ഞെടുത്തത്. 

temple

തിരുച്ചിറപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീരംഗനാഥ ക്ഷേത്രം ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതായി കരുതപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടം, വിഷ്ണുഭഗവാന്റെ 108 ദിവ്യദേശങ്ങളില്‍പ്പെട്ട ഒരു ക്ഷേത്രം കൂടിയാണ്. 

കാവേരി, കൊലേറൂണ്‍ നദികളാല്‍ രൂപംകൊണ്ട ദ്വീപില്‍, ദ്രാവിഡ വാസ്തുശൈലിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 156 ഏക്കറിലായി, ആറുലക്ഷം ചതുരശ്രമീറ്ററിലായി വ്യാപിച്ചു കിടക്കുന്നു. 

Travel Info

Tiruchirappalli is well connected with Road, Rail and Air Routes. Srirangam Temple is located 9 Km. from Tiruchirappalli Rail Junction. Srirangam Temple is located 15 Km. from Tiruchirappalli Air Port. Srirangam Temple is located 0.5 Km from Srirangam Railway Station.

“Rent a Car” facility is available from Trichy Railway Station / Bus Stand / Air Port. 24 / 7 Bus Services (Route No. 1) is available from Tiruchirappalli Railways Station / Central Bus Stop / Chatiram Bus Stop.