കാഴ്ച്ചകള്‍ തേടിപ്പോകുമ്പോള്‍ ചിലപ്പോഴെങ്കിലും കാഴ്ച്ചകള്‍ നമ്മളെ തേടി വരാറുണ്ട്. തന്റെ കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന് ഒരിക്കലും ആശങ്കപ്പെടുന്നുണ്ടാവില്ല ഈ അമ്മ. തീറ്റയുമായി തിരിച്ചെത്തുമ്പോള്‍ തന്റെ കുഞ്ഞുങ്ങള്‍ അവിടെ ഉണ്ടാകുമെന്ന് യാതൊരുറുപ്പുമില്ലാതെ ജീവിക്കുന്ന എത്രയോ അമ്മമാരുള്ള ലോകത്ത് ഈ ചിത്രം ഒരപൂര്‍വ്വതയല്ല.. കോഴിക്കോട് നഗരത്തില്‍ നിന്നും പകര്‍ത്തിയ ദൃശ്യമാണിത്.Camera: Canon EOS 30 D
Lens: Canon 70-200
Shutter Speed: 1/320 sec
Aperture: 4.5
ISO: 400
Exposure Mode: Mannual
Focal Length: 200mm


ഇത്തരം കാഴ്ച്ചകള്‍ക്ക് നേരെ ക്യാമറവെയ്ക്കുമ്പോള്‍ ഷട്ടര്‍ സ്​പീഡിന് പ്രാധാന്യം കൊടുക്കുക. കാരണം ഏതു സമയത്തും പക്ഷി പറന്നു പോകാം. പറന്നു പോകുന്നതാണെങ്കില്‍ കൂടി നല്ല ചിത്രങ്ങള്‍ കിട്ടാന്‍ ഇതുവഴി സാധിക്കും. കഴിയുന്നതും ടെലി ഫോട്ടോ ലെന്‍സ് ഉപയോഗിക്കുക.